പ്രമുഖ സ്പോര്‍ട്സ് സൈറ്റായ സ്പോര്‍ട്സ് കീഡ ഇതില്‍ ഒരു പ്രവചനം നടത്തിയിരിക്കുകയാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ശനിയാഴ്ച ആരംഭിക്കുകയാണ്. രണ്ട് വര്‍ഷത്തിന്‍റെ ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ കളത്തില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നു. പലരും ഇത്തവണത്തെ ഐപിഎല്‍ ചാമ്പ്യന്മാര്‍ ആരാണെന്ന് പ്രവചനം നടത്തുന്നുണ്ട്. പലരും സിഎസ്കെയ്ക്കും, രാജസ്ഥാന്‍ റോയല്‍സിനും ഒക്കെ ബെറ്റ് വച്ചു കഴിഞ്ഞു. 

പ്രമുഖ സ്പോര്‍ട്സ് സൈറ്റായ സ്പോര്‍ട്സ് കീഡ ഇതില്‍ ഒരു പ്രവചനം നടത്തിയിരിക്കുകയാണ്. ജ്യോതിഷിയായ ഗ്രീന്‍സ്റ്റോണ്‍ ലോബോ ആണ് വിജയിയെ പ്രവചിക്കുന്നത്. ഇയാളുടെ പ്രവചന പ്രകാരം രാജസ്ഥാന്‍ റോയല്‍സിനും, സണ്‍റൈസസ് ഹൈദരാബാദിനുമാണ് ചാന്‍സ്. പുതിയ ക്യാപ്റ്റന്‍ അജന്‍ക്യ രഹാനെയാണ് രാജസ്ഥാനെ നയിക്കുന്നത്. ഹൈദരാബാദിനെ കെയിന്‍ വില്ല്യംസും.

അതേ സമയം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ബോള്‍ ചുരണ്ടല്‍ വിവാദത്തില്‍ മുഖ്യ കളിക്കാരായ സ്റ്റീവ് സ്മിത്തിനെയും, ഡേവിഡ് വാര്‍ണറെയും നഷ്ടപ്പെട്ട ടീമുകളാണ് ഈ രണ്ട് ടീമുകളും എന്നതാണ് പ്രത്യേകത. എന്നാല്‍ എട്ടു ടീമുകളുടെയും ക്യാപ്റ്റന്മാരുടെ ജന്മനക്ഷത്രം വച്ച് വിലയിരുത്തിയതില്‍ ഇപ്പോള്‍ കിരീട സാധ്യത അജന്‍ക്യ രഹാനയ്ക്കും, കെയിന്‍ വില്ല്യംസിനുമാണെന്ന് ജ്യോതിഷി പറയുന്നു.