Asianet News MalayalamAsianet News Malayalam

കർക്കടക മാസത്തിൽ നാലമ്പല ദർശനം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

കര്‍ക്കടകത്തില്‍ ഉച്ചപൂജക്ക് മുമ്പ് ശ്രീരാമ, ലക്ഷ്മണ, ഭരത,ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താനലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം. 

know the importance of karkidaka masam nalambala darshan -rse-
Author
First Published Jul 19, 2023, 9:41 PM IST

രാമായണം പാരായണം ചെയ്യുന്ന കർക്കിടക മാസത്തിൻറെ പുണ്യനാളുകളിൽ ശ്രീരാമ - ലക്ഷമണ- ഭരത - ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഓരേ ദിവസം ദർശനം നടത്തുന്ന ആചാരമാണ് നാലമ്പല ദർശനം. നാലമ്പലം ദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂർത്തിയാക്കിയാൽ ഏറ്റവും ഉത്തമം.

കർക്കടകത്തിൽ ഉച്ചപൂജക്ക് മുമ്പ് ശ്രീരാമ, ലക്ഷ്മണ, ഭരത,ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താനലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനമാണ് കർക്കടകത്തിൽ പുണ്യമായി കരുതുന്നത്.

തൃപ്രയാറിൽ നിന്ന് പുറപ്പെട്ട് കൂടൽമാണിക്യം, മൂഴിക്കുളം വഴി പായമ്മൽ വരെയുള്ള ക്ഷേത്രങ്ങ ളിൽ ഒറ്റ ദിവസംകൊണ്ട് ദർശനം നടത്തി വരു ന്നതാണ് രീതി. കേരളത്തിലെ പല ജില്ലകളിലും നാലമ്പല ദർശനം നടക്കുന്നുണ്ട്. എന്നാൽ ഈ ക്ഷേത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. ദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടനാവും എന്നാണ് ഈ തീർഥയാത്രയുടെ ഗുണം.

എഴുതിയത്: ഡോ: പി.ബി. രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

കര്‍ക്കടക വാവ് ; ബലി കർമ്മം നടത്താൻ ഒരുങ്ങുമ്പോൾ...

 

Latest Videos
Follow Us:
Download App:
  • android
  • ios