Asianet News MalayalamAsianet News Malayalam

മാളികപ്പുറത്ത് അമ്മയ്ക്ക് ചാർത്താനായി ഒരു ബ്ലൗസിനുള്ള തുണി നൽകുന്നതിന്റെ ഐതിഹ്യം

ശബരിമല ദർശനത്തിന് പോകുന്ന ഭക്തൻ അത് മാളികപ്പുറത്ത് ചാർത്തി മടക്കി കൊണ്ടു വരികയും അത് കഴുകാതെ തന്നെ ധരിക്കുകയും ചെയ്താൽ ഒരു വർഷത്തിനകം വിവാഹം നടക്കും എന്നാണ് വിശ്വാസം.
 

know the importance  of malikappuram devi sabarimala
Author
First Published Nov 17, 2023, 4:09 PM IST

മണ്ഡലകാലം പിറന്നു ക്ഷേത്രങ്ങളിൽ നിന്നും അയ്യപ്പ ഭക്തി ഗാനങ്ങൾ അന്തരീക്ഷത്തിൽ എങ്ങും ഒഴുകി നടക്കുന്ന പ്രഭാതങ്ങളും സന്ധ്യകളും. ക്ഷേത്രങ്ങളിലും വീടുകളിലും കെട്ടുനിറയും ശരണം വിളിയും വിളക്ക് പാട്ടുകളും അന്തരീക്ഷം ഭക്തി സാന്ദ്രം..

ഞാൻ 17 മലകേറി. ഇനി ഒരു തവണ കൂടി പോണം 18 തവണ കയറിയാൽ തെങ്ങ് വയ്ക്കാം. തുടർന്ന് ശബരിമല യാത്ര അവസാനിപ്പിക്കാം. എല്ലാ വർഷവും ഓരോ കാരണങ്ങൾ കൊണ്ട് ഇനി അടുത്തകൊല്ലം മലയ്ക്കില്ല എന്ന് പലരും പറ യും. എന്നാൽ അടുത്ത സീസൺ ആരംഭിക്കുമ്പോൾ അവരും അറിയാതെ തന്നെ വ്രതം എടുത്ത് മലക്ക് പോകുന്നു.

അവിവാഹിതരായ യുവതികളുടെ വിവാഹം നടക്കാനായി അവരുടെ രക്ഷിതാക്കൾ ഒരു ബ്ലൗസിനുള്ള തുണി മാളികപ്പു റത്ത് അമ്മയ്ക്ക് ചാർത്താനായി കൊടുത്തയക്കുന്നു. ശബരിമല ദർശനത്തിന് പോകുന്ന ഭക്തൻ അത് മാളികപ്പുറത്ത് ചാർത്തി മടക്കി കൊണ്ടു വരികയും അത് കഴുകാതെ തന്നെ ധരിക്കുകയും ചെയ്താൽ ഒരു വർഷത്തിനകം വിവാഹം നടക്കും എന്നാണ് വിശ്വാസം.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

ശാസ്താവിന്റെ അഞ്ച് വിശിഷ്ട ക്ഷേത്രങ്ങൾ ഇതൊക്കെ

Latest Videos
Follow Us:
Download App:
  • android
  • ios