Asianet News MalayalamAsianet News Malayalam

Pradosh Vrat 2023 : പ്രദോഷവ്രതം നോറ്റാൽ അനേകഫലം !

പ്രദോഷദിനത്തിൽ രാവിലെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തുകയും ശിവന് കൂവളമാലയും എണ്ണയും സമർപ്പിക്കുകയും ജലധാരയോ ക്ഷീരധാരയോ നടത്തുകയും വേണം.

know the importance  of pradosh vrat -rse-
Author
First Published Aug 12, 2023, 10:07 PM IST

പ്രദോഷവൃതം എടുക്കുന്നത് ശിവപ്രീതിക്ക് ഉത്തമമാണ്. ത്രയോദശി സന്ധ്യയ്‌ക്ക് ഈ വൃതം അനുഷ്ഠിക്കുന്നതാണ് ഏറ്റവും നല്ലത്. ദാരിദ്ര്യം,ദുഃഖം,ശത്രുദോഷം എന്നിവയെല്ലാം നശിക്കും. സന്താന ലാഭം,ഐശ്വര്യം,ആയുസ്സ് എന്നീ ഫലങ്ങളും ലഭിക്കുന്നതാണ്.

പ്രദോഷദിനത്തിൽ രാവിലെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തുകയും ശിവന് കൂവളമാലയും എണ്ണയും സമർപ്പി ക്കുകയും ജലധാരയോ ക്ഷീര ധാരയോ നടത്തുകയും വേണം.

പകൽ മുഴുവൻ ഉപവസിക്കുന്നതാണ് നല്ലത്.അതിന് സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നേദ്യ ചോർ കഴിക്കാം. പ്രദോഷ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല. കൂടാതെ സന്ധ്യ സമയത്ത് കഴിയുന്നതും വ്രതം ഉള്ളവർ ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിലും ദീപാരാധനയിലും മറ്റും പങ്ക് കൊള്ളുക. 

ശിവപുരാണം ,ഹാലാസ്യമഹാത്മ്യം ഒക്കെ വായിക്കുന്നതും നല്ലതാണ്. ഈ ദിവസം രുദ്രജപ വും നടത്താവുന്നതാണ്.വൈകീട്ട് ശിവ ക്ഷേത്ര ദർശനം നടത്തി പരമേശ്വരന് നിവേദിച്ച കരിക്കിൻ വെള്ളം സേവിച്ചു കൊണ്ടോ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അവിലോ മലരോ പഴമോ കഴിച്ച് കൊണ്ട് ഉപവാസം അവസാനിപ്പിക്കാം. അത്താഴ പൂജ കഴിഞ്ഞ് ലഭിക്കുന്ന ചോറു കഴിച്ച് ഓം നമ:ശിവായ എന്ന് ജപിച്ചും വ്രതം അവസാനിപ്പിക്കാം.

എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

നാഗപഞ്ചമി ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios