Asianet News MalayalamAsianet News Malayalam

മകര പൊങ്കൽ ; പ്രധാന്യവും ആഘോഷരീതിയെയും കുറിച്ചറിയാം

ഓരോ ദിവസവും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമാണ്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. പൊങ്കൽ തമിഴ്നാട്ടിൽ പ്രധാന ഉത്സവമാണ്. കൃഷിയുടെ ദേവനായ സൂര്യനോടുള്ള നന്ദിപ്രകടനം ആണ് ആദ്യ ദിവസത്തെ ചടങ്ങ്.
 

know the significance of makara pongal
Author
First Published Jan 12, 2024, 5:08 PM IST | Last Updated Jan 12, 2024, 5:18 PM IST

"പൊങ്കൽ" ഒരു വിളവെടുപ്പുത്സവമാണ്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തീയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കും.

ഓരോ ദിവസവും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമാണ്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. പൊങ്കൽ തമിഴ്നാട്ടിൽ പ്രധാന ഉത്സവമാണ്. കൃഷിയുടെ ദേവനായ സൂര്യനോടുള്ള നന്ദിപ്രകടനം ആണ് ആദ്യ ദിവസത്തെ ചടങ്ങ്. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. 

പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുന്നു. ചാണകവും വിറകുമാണ് തീകത്തിക്കാൻ ഉപയോഗിക്കുക. മധുര പലഹാരങ്ങളും സമ്മാനങ്ങളും എന്നിവ വിതരണം ചെയ്യും ബന്ധുക്കളുടെ ഗൃഹ സന്ദർശനം നടത്തും ഇതൊക്കെ ആണ് പ്രധാന പരിപാടികൾ .രണ്ടാം ദിവസമാണ് "തൈപ്പൊങ്കൽ". അന്ന് പൂജയുണ്ടാകും.വർണ്ണാഭമായ കോലം മുറ്റത്തൊരുക്കും. അരി പാലിൽ വേവിയ്ക്കും. വീടിന് മുറ്റത്ത്  അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും.

അരി, കരിമ്പ്, പഴം,നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക. വിവാഹം കഴിഞ്ഞ് ഒരുവർഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽ പാത്രം, അരി, ശർക്കര, പുതുവസ്ത്രം എന്നിവ നല്കും.

മൂന്നാംദിവസം "മാട്ടുപ്പൊങ്കൽ" എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തിനിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ് കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തും.

കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർത്ഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.

നാലാം ദിവസം "കാണും പൊങ്കൽ "എന്ന ആഘോഷമുണ്ടാകും. ബന്ധുക്കളും സുഹൃത്തു കളും ഒത്തു കൂടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും.

പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയു ക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നിവേദ്യമാണ് പൊങ്കാല. തന്റെ ദു:ഖ ങ്ങൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയോടെ അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യ ഔഷധമായാണ് കരുതുന്നത്. അരി, ശർക്ക, നാളികേരം, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി എന്നിവ ചേർത്തുണ്ടാകുന്ന പൊങ്കൽ ദൈവത്തിനു നേദിക്കും. സ്ത്രീകളാണ് ഇത് ചെയ്യുന്നത്.

തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob:9846033337

 

Latest Videos
Follow Us:
Download App:
  • android
  • ios