Asianet News MalayalamAsianet News Malayalam

Lunar eclipse 2023 : ചന്ദ്ര​ഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അസ്തമയ നേരത്ത് സൂര്യന്‍ ചുവപ്പാകുന്ന അതേ പ്രക്രിയ കൊണ്ടാണ് ഗ്രഹണ സമയത്ത് ചന്ദ്രനും ചുവപ്പ് നിറത്തിലാകുന്നുത്.അതായത് ചന്ദ്രോപരിതലത്തില്‍ അല്‍പം പ്രകാശം പതിക്കുമ്പോഴാണ് ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നത്. ഗ്രഹണദോഷ പരിഹാരമായി ശിവന് വഴിപാടുകൾ നടത്തുക. തീർത്ഥസ്നാനം നടത്തുന്നതും ഭസ്മം ധരിച്ച് ഓം നമശിവായ ജപിക്കുന്നതും ഉത്തമ വ്യക്തികൾക്ക് ദാനം നൽകുന്നതും നല്ലതാണ്.
 

lunar eclipse 2023 know the first chandra grahan of 2023 rse
Author
First Published May 4, 2023, 12:25 PM IST

ചന്ദ്രഗ്രഹണം നല്ല കാലം വരുന്നതിന്റെ സൂചനയാണ് എന്ന് പല അമേരിക്കൻ ഗോത്ര വർഗ്ഗങ്ങളും വിശ്വസിക്കുന്നു. ഭൂമിയെ നിയന്ത്രിക്കു ന്നത് ചന്ദ്രൻ ആണെന്ന് അവർ കരുതുന്നു. വലിയ മാറ്റങ്ങളുടെ സൂചനയാണ് ചന്ദ്രഗ്രഹണം എന്നും അവർ വിശ്വസിക്കുന്നു.

 ഗ്രഹണ സമയത്ത് ചന്ദ്രനെ നോക്കരുത് എന്നൊരു വിശ്വാസം ബ്രിട്ടീഷുകാരുടെ ഇടയിലും ഉണ്ട്. ഒരു തവണ നോക്കിയാൽ തന്നെ പ്രശ്‌നമാണ്. ഒമ്പത് തവണ നോക്കിയാൽ സ്വർഗ്ഗവാതിൽ അവരക്ക് മുന്നിൽ അടയ്ക്കപ്പെടും എന്നാണ് അവരുടെ വിശ്വാസം. 2023 മേയ് 5 നാണ് ചന്ദ്രഗ്രഹണം.

അസ്തമയ നേരത്ത് സൂര്യൻ ചുവപ്പാകുന്ന അതേ പ്രക്രിയ കൊണ്ടാണ് ഗ്രഹണ സമയത്ത് ചന്ദ്രനും ചുവപ്പ് നിറത്തിലാകുന്നുത്.അതായത് ചന്ദ്രോപരിതലത്തിൽ അൽപം പ്രകാശം പതിക്കുമ്പോഴാണ് ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നത്. ഗ്രഹണദോഷ പരിഹാരമായി ശിവന് വഴിപാടുകൾ നടത്തുക. തീർത്ഥസ്നാനം നടത്തുന്നതും ഭസ്മം ധരിച്ച് ഓം നമശിവായ ജപിക്കുന്നതും ഉത്തമ വ്യക്തികൾക്ക് ദാനം നൽകുന്നതും നല്ലതാണ്.

ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ മറയുന്നതാണ് പൂർണ ചന്ദ്രഗ്രഹണം. ആ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് വിസരണവും അപവർത്തനവും വഴി അവിടെ എത്തുന്ന വെളിച്ചത്തിൽ ചന്ദ്രൻ മങ്ങിയ ചെമ്പു നിറത്തിൽ കാണപ്പെടും. "ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കും"എന്നാണ് പഴം ചൊല്ല്. അതുവരെ ശുദ്ധമായിരുന്ന അന്തരീക്ഷം വിഷലിപ്തമാകുന്നു.പറന്നു നടന്നിരുന്ന കിളികൾ ചേക്കേറുന്നു. അന്തരീക്ഷം ഭീതിജനകമാകുന്നു.

കാലചക്രം ഉരുണ്ടു വരുമ്പോൾ ഇനിയും ഗ്രഹണം വരികയും പോവുകയും ചെയ്യും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മാറിമാറി വരും. ഒരു ഗ്രഹണത്തിനും സൂര്യനെയും ചന്ദ്രനെയും എക്കാലത്തേക്കും മറച്ചുവയ്ക്കാൻ ആവുകയുമില്ല. സൂര്യശോഭയോടെ മടങ്ങി വരാൻ സാധിക്കുന്ന തേജസികളായി മാറാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.

മാനത്ത് രാഹു, കേതു എന്ന രണ്ട് സ്ഥാനങ്ങൾ ഉണ്ടെന്നും അവ ഭൂമിയുടെ ഇരുവശത്തും ആണെന്നും സൂര്യചന്ദ്രന്മാർ ഒന്നിച്ച് അവയിൽ ഒന്നിൽ എത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നതെന്നും ഒന്നിൽ സൂര്യനും മറ്റതിൽ ചന്ദ്രനും വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നതെന്നും മനസ്സിലായതിന്റെ സൂചനയാണ് രാഹുകേതു കഥ.

ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പിന്റെ ഭൂരിഭാഗം എന്നിവിടങ്ങളിൽ നിന്നും നിരീക്ഷിക്കുന്നവർക്ക് രാത്രി 10:52 ന് ആഴത്തിലുള്ള പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ദൃശ്യമാകും. നഗ്നനേത്രങ്ങൾക്ക് ദൃശ്യമാണെങ്കിലും ഇത് വെള്ളിയാഴ്ച രാത്രി 8:45 PM ന് ആരംഭിച്ച് ശനിയാഴ്ച 1:02 AM ന് അവസാനിക്കും.

എഴുതിയത്:
ഡോ: പി.ബി.രാജേഷ് 

ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, കൂടുതലറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios