അതിരാവിലെ കുളിച്ച്‌ സൂര്യദേവനോട്‌ പ്രാര്‍ത്ഥിക്കുന്നവര്‍ക്കും സൂര്യസ്‌നാനം ചെയ്യുന്നവർക്കും ശരീരത്തില്‍ സൂര്യകിരണങ്ങള്‍ പതിക്കാന്‍ അനുവദിക്കുന്നവര്‍ക്കും ശരീരത്തെ ബാധിക്കുന്ന പലതരം അസുഖങ്ങളില്‍ നിന്നും മുക്തരാകാന്‍ കഴിയും കൂടാതെ ബുദ്ധിശക്തിയും വര്‍ദ്ധിക്കും.

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും സൂര്യനെ ആശ്രയിക്കുന്നു. ഭൗതികവും മാനസിക വും ആത്മീയവുമായ ദൗർബല്യങ്ങൾ നീക്കം ചെയ്‌ത്‌ ആരോഗ്യത്തോടെ ദീർഘനാൾ ജീവി ക്കാൻ സൂര്യൻ സഹായിക്കുന്നു. സൂര്യന്റെ ഏഴ്‌ നിറങ്ങൾ വളരെ മികച്ചതും ആരോഗ്യത്തിന്‌ വളരെ പ്രധാനപ്പെട്ടതുമാണ്‌. 

അതിരാവിലെ കുളിച്ച്‌ സൂര്യദേവനോട്‌ പ്രാർത്ഥിക്കുന്നവർക്കും സൂര്യസ്‌നാനം ചെയ്യുന്നവർക്കും ശരീരത്തിൽ സൂര്യകിരണങ്ങൾ പതിക്കാൻ അനുവദിക്കുന്നവർക്കും ശരീരത്തെ ബാധിക്കുന്ന പലതരം അസുഖങ്ങളിൽ നിന്നും മുക്തരാകാൻ കഴിയും കൂടാതെ ബുദ്ധിശക്തിയും വർദ്ധിക്കും.

എല്ലാ ദിവസവും രാവിലെ കുളിച്ച്‌ ശുദ്ധമായി സൂര്യഭഗവാന്‌ ജലം അർപ്പിക്കണമെന്ന്‌ കുട്ടിക്കാലത്ത് തന്നെ നമ്മുടെ മാതാപിതാക്കൾ നമ്മളെ പഠിപ്പിക്കുന്നു.നാം ജീവിക്കുന്ന സമൂഹ ത്തിലെ ഒരു ആചാരം കൂടി ആണിത്. സൂര്യന്‌ ജലം അർപ്പിക്കുന്നത്‌ സംബന്ധിച്ച്‌ നി രവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്‌.പലരും ഇ തിന്‌ ശാസ്‌ത്രീയമായ വിശദീകരണങ്ങളും ലഭ്യമാക്കുന്നു.

സാധാരണയായി ചെറിയ ചെമ്പ്‌ ലോട്ടയാണ്‌ ജലം നൽകാൻ ഉപയോഗിക്കുന്ന ത്‌.സൂര്യന്‌ നേരെ ഇരുകൈകളും ഉയർത്തി വെള്ളം ഒഴിക്കുമ്പോൾ ലോട്ടയിൽ നിന്നും വെ ള്ളത്തിന്റെ നേർത്ത ഒഴുക്ക്‌ ഉണ്ടാകും. എന്നാ ൽ സൂര്യ രശ്‌മികൾ ശക്തമായതിനാൽ സൂര്യ നെ നമുക്ക്‌ നോക്കാൻ കഴിയില്ല. 

നമ്മുടെ പൂർവികർ ഉദയത്തിന് വിസ്‌തൃതമാ യ വക്കുകളുള്ള പാത്രത്തിലാണ്‌ സൂര്യന്‌ ജലം അർപ്പിച്ചിരുന്നത്‌ .സൂര്യന്‌ നേരെ കൈകൾ ഉയർത്തി വെള്ളം ഒഴിക്കുമ്പോൾ ഒഴുകുന്ന വെള്ള ത്തിന്റെ വിശാലമായ പാളി കണ്ണുകൾക്ക്‌ മു മ്പിൽ ഉണ്ടാവുകയും അതിലൂടെ നമ്മുടെ പൂർ വികരും,സന്യാസികളും,ഋഷിമാരും സൂര്യനെ കാണുകയും ചെയ്‌തിരുന്നു. പ്രഭാതത്തിൽ ഒഴുകുന്ന വെള്ളത്തിലൂടെ കടന്നു വരുന്ന സൂര്യ രശ്‌മികൾ കണ്ണുകൾക്ക്‌ മികച്ചതാണന്നു മാത്രമല്ല ശരീരത്തിനും ആത്മാവിനും ഒന്നാകെ ഊർജ്ജം നൽകുകയും ചെയ്യും. 

മനുഷ്യശരീരം വിവിധ ഊർജങ്ങളുടെ കേന്ദ്ര മായതിനാൽ പ്രഭാതത്തിലെ സൂര്യ കിരണങ്ങ ൾ മനുഷ്യശരീരത്തിന്‌ മികച്ചതാണന്ന്‌ ശാസ്‌ ത്രജ്ഞർ പറയുന്നു. വായു, ജലം, ഭൂമി, അഗ്നി , ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാൽ നി ർമ്മിതമാണ്‌ മനുഷ്യ ശരീരം.അതിനാൽ ശരീ രത്തിനുണ്ടാകുന്ന എന്ത്‌ തകരാറുകളും ഈ അഞ്ച്‌ കാര്യങ്ങളാൽ ഭേദമാക്കാൻ കഴിയും, സൂര്യ കിരണങ്ങൾ ഇതിൽ ഒന്നാണ്‌. 

സൂര്യകിരണത്താൽ വിവിധ രോഗങ്ങൾ ഭേദമാക്കാൻ കഴിയും.ഹൃദയാരോഗ്യം,നേത്ര രോഗം, മഞ്ഞ പ്പിത്തം,കുഷ്‌ഠം,മനോദൗര്യബല്യം എന്നിവയ്‌ക്കെല്ലാം സൂര്യ പ്രകാശത്താൽ ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയും.ഋഗ്വേദം പറയുന്നു, നിത്യവും ഉറക്കത്തിൽ നിന്നും എല്ലാവരെയും ഉണർത്തുന്നത്‌ സൂര്യനാണ്‌. സൂര്യൻ കാരണമാണ്‌ എല്ലാവരും ജോലി ചെയ്യുന്നതും സജീവമായിരിക്കുന്നതും.

തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant