Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ സാധിക്കു.ചിലർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.യാത്രകൾക്കും യോഗം കാണുന്നു. 

Today Astrology Astrological prediction June 23 2022
Author
Trivandrum, First Published Jun 23, 2022, 9:02 AM IST

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

സാമ്പത്തിക കാര്യങ്ങളിൽ ഭയപ്പെടാനില്ല.ദമ്പതികൾ തമ്മിൽ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം.പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല.അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. 

ഇടവം:- (കാർത്തിക3/4, രോഹിണി,മകയിരം 1/2)

സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ സാധിക്കു.ചിലർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.യാത്രകൾക്കും യോഗം കാണുന്നു. 

മിഥുനം:-(മകയിരം 1/2,തിരുവാതിര, പുണർതം3/4)  

ഭാഗ്യം ഉള്ള ദിവസമാണിന്ന് സൗന്ദര്യ സംരക്ഷ ണത്തിനായി കൂടുതൽ പണം ചിലവഴിക്കും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും. 

കർക്കിടകം:-(പുണർതം1/4, പൂയ്യം,ആയില്യം) 

അടുത്ത സുഹൃത്തുമായോപങ്കാളിയുമായോ കലഹിക്കാൻ ഇടയാകും.പുതിയ ബിസിനസ് ആരംഭിക്കും.പൊതുവേ ദൈവാധീനം ഉള്ള കാലമായതിനാൽ പല പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കും.സാമ്പത്തിക നില ഭദ്രമാണ്. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4)

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപി ക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങ ൾ ഉണ്ടാകും.പലകാര്യങ്ങളും ആഗ്രഹിക്കുന്ന പോലെനടക്കുന്ന ദിവസമാണിന്ന്. ദാമ്പത്യ ജീ വിതം സന്തോഷകരമാകും. 

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര1/2)    

പ്രതീക്ഷിച്ച ചില കാര്യങ്ങൾക്ക്  തടസ്സം നേരിടും.അടുത്ത ഒരു ബന്ധുവുമായി അഭിപ്രായ ഭിന്നത ഉണ്ടാവും.സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.പുതിയ തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക. 

 തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)   

മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ അവസരം ഉണ്ടാകും.പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്.ബന്ധുക്കളുടെ സഹാ യം ലഭിക്കും.ചിലർ പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. 

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)  

പ്രവർത്ത രംഗത്ത് ചില തടസ്സങ്ങൾ നേരിടും. രോഗബാധയും ആശുപത്രി വാസവും  ഇന്ന് പ്രതീക്ഷിക്കാം. കാർഷിക ആദായം  വർദ്ധി ക്കും.ഏറെ കാലത്തിനു ശേഷം ഒരു  സുഹൃത്തിനെ കണ്ടുമുട്ടും. 

ധനു:-(മൂലം, പൂരാടം,ഉത്രാടം1/4) 

സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.സൈനിക രംഗത്ത് പ്രവർത്തി ക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. യുവാക്കളുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്. 

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)

പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.വീട്ടിൽ ഒരു മംഗളകർമ്മം നടക്കും.നിയമ സഹായങ്ങൾ അനുകൂലമായി വരും.വാക്കുകൾ സൂക്ഷി ച്ച് സംസാരിക്കാൻ ശ്രദ്ധിക്കുക.ആരോഗ്യം തൃപ്തികരമാണ്. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാ കും. ബന്ധു ഗൃഹങ്ങളിൽ സന്ദർശനം നടത്തും.നഷ്ടമായി എന്ന് കരുതിയ ഒരു വസ്തു തിരി ച്ചു കിട്ടും.അയൽക്കാരുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും. 

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പുതിയ ഒരു വിഷയം പഠിക്കാനായി ചേരും. കഥാകൃത്തുക്കളും സാഹിത്യകാരന്മാർക്കും ഗുണകരമായ ദിവസമാണിന്ന്.പരീക്ഷയിൽ ഉന്നത വിജയം നേടും.സാമ്പത്തികനില ഭദ്രമാണ്.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios