Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഈ ന​ക്ഷത്രക്കാർക്ക് ഇന്ന് ഭാ​ഗ്യദിവസം

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. സാഹിത്യകാരന്മാർക്ക് കാലം അനുകൂലമാണ്. ദീർഘയാത്രകൾ ഒഴിവാക്കുക. 

today horoscope astrological prediction 08 june 2022
Author
Trivandrum, First Published Jun 8, 2022, 8:37 AM IST

മേടക്കൂർ:-( അശ്വതി ഭരണി, കാർത്തിക1/4)

ബിസിനസ് ലാഭകരമാകും.എല്ലാകാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കും പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം ചിലർക്ക് പുതിയ തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്.

എടവക്കൂർ:-(കാർത്തിക,രോഹിണി, മകയിരം 1/2)

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. സാഹിത്യകാരന്മാർക്ക് കാലം അനുകൂലമാണ്. ദീർഘയാത്രകൾ ഒഴിവാക്കുക. 

മിഥുനക്കൂർ:-(മകയിരം1/2, തിരുവാതിര, പണർതം3/4)

ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. വിദേശത്തുള്ള മക്കൾ അവധിയിൽ വന്നുചേരും.കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. 

കർക്കടകക്കുർ:-(പണർതം1/4പൂയം ,ആയില്യം)

പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും.മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും.ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

ചിങ്ങക്കൂർ:-(മകം,പൂരം,ഉത്രം1/4)

പുതിയ ബിസിനസ്സ് വിജയിക്കും. കുടുംബത്തിൽ സമാധാനം നില നിൽക്കും.അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.യാത്രകൾ ഗുണകരമാണ്.

കന്നിക്കൂർ:-(ഉത്രം3/4,അത്തം,ചിത്തിര1/2)

കലാരംഗത്ത് ശോഭിക്കാൻ കഴിയും.ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വരുമാനം മെച്ചപ്പെടും.സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കടം കൊടുത്ത പണം മടക്കി കിട്ടും. 

തുലാക്കൂർ :-(ചിത്തിര, ചോതി,വിശാഖം)

ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക വീട് മോടിപിടിപ്പിക്കും.പുതിയ വാഹനം സ്വന്തമാക്കും.സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും. 

വൃശ്ചിക്കൂർ:- (വിശാഖം,അനിഴം,തൃക്കേട്ട)

മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. ആധുനികഗൃഹോപകരണങ്ങൾ സ്വന്തമാക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

ധനുക്കൂർ:-(മൂലം,പൂരാടം,ഉത്രാടം1/4)

സുഹൃത്തിനെസാമ്പത്തികമായിസഹായിക്കും.ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.അപവാദം കേൾക്കാൻ സാധ്യതയുണ്ട്. സൽക്കാരങ്ങളിൽ പങ്ക് കൊളളും.  

മകരക്കൂർ :- (ഉത്രാടം3/4, തിരുവോണം,അവിട്ടം1/2)

പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും.യാത്രകൾ ഗുണകരമാകും.വിദേശത്തു നിന്നുംപ്രതീക്ഷിക്കുന്ന സന്ദേശം എത്തിച്ചേരും.

കുംഭക്കൂർ:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

സ്ത്രീകൾക്ക് വിശേഷ വസ്ത്രങ്ങൾ സമ്മാന മായിലഭിക്കും.പുണ്യസ്ഥലങ്ങൾസന്ദർശിക്കും. ആരോഗ്യം തൃപ്തികരമാണ്. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം  കൈവരിക്കും. 

മീനക്കൂർ:- പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.കുടുംബജീവിതം സന്തോഷകരമാണ്. യാത്രകൾ ഗുണകരമാകും. സഹോദരനെ സഹായിക്കേണ്ടതായി വരും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios