Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ആനുകൂല്യങ്ങള്‍, അഭിവൃദ്ധി, ചെലവുകള്‍- ഈ ദിവസം നിങ്ങള്‍ക്കെങ്ങനെ?

തൊഴിലിടത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, അഭിവൃദ്ധി, ജീവിതച്ചെലവുകളിലെ വര്‍ധനവ്- ഈ ദിവസം നിങ്ങള്‍ക്ക് അനുകൂലമോ? അറിയാം

today horoscope astrological prediction 12 june 2022
Author
Trivandrum, First Published Jun 12, 2022, 11:09 AM IST

മേടക്കൂര്‍:-(അശ്വതി, ഭരണി, കാർത്തിക1/4)  

വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. യാത്രകൾ ഗുണ കരമാകും.

ഇടവക്കൂര്‍:-(കാർത്തിക3/4 രോഹിണി, മകയിരം1/2) 

അടുത്ത സുഹൃത്തിനോട് വിരോധത്തിലാകാനിടയുണ്ട്. പ്രവർത്തനരംഗത്ത് അഭിവൃദ്ധിയുണ്ടാകും. വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. പല കാര്യങ്ങൾക്കും തടസ്സവും താമസവും നേരിടും. 

കര്‍ക്കിടകക്കൂര്‍:-( പുണർതം1/4 പൂയം, ആയില്യം

പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നും. കുടുംബജീവിതം സന്തോഷകരമായിരിക്കും. 

ചിങ്ങക്കൂര്‍:-(മകം. പൂരം, ഉത്രം1/4) 

വിചാരിക്കാത്ത പല ചെലവുകളും വന്നു ചേരുന്ന ഒരു ദിവസമാണിന്ന്. ചെറു യാത്രകൾക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. 

കന്നിക്കൂര്‍:-(ഉത്രം3/4 അത്തം, ചിത്തിര1/2) 

അനുകൂലമായ പല മാറ്റങ്ങളും തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാം. പണച്ചെലവ് വർദ്ധിക്കും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. 

തുലാക്കൂര്‍:-(ചിത്തിര1/2 ചോതി, വിശാഖം3/4) 

സാമ്പത്തിക നില മെച്ചപ്പെടും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്. ഉപരിപഠനത്തിന് അവസരം ലഭിക്കും. 

വൃശ്ചികക്കൂര്‍:-(വിശാഖം1/4 അനിഴം, തൃക്കേട്ട) 

മറ്റുള്ളവരുടെ ശ്രദ്ധ നേടാനാകും. കർമരംഗത്ത് അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി തീരും. കുടുംബാംഗങ്ങൾ ഒത്തുചേരാനുള്ള അവസരം വന്നു ചേരും. 

ധനുക്കൂര്‍:-(മൂലം, പൂരാടം, ഉത്രാടം1/4) 

മുൻപു ചെയ്ത ജോലിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കിട്ടും. പുതിയ പ്രണയബന്ധങ്ങൾ നാമ്പെടുക്കാൻ ഇടയുണ്ട്. പഠിച്ച പണി ചെയ്തു പണം ഉണ്ടാക്കും. 

മകരക്കൂര്‍:-(ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)

ഗുണകരമായ ഒരു ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി  മെച്ചപ്പെടും.  വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ സാധിക്കും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ പ്രതീക്ഷിക്കാം. 

കുംഭക്കൂര്‍:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)

ഔദ്യോഗികരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങളും വിജയകരമായി ചെയ്തു തീർക്കാൻ കഴിയും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി വരും. 

മീനക്കൂര്‍:-(പൂരുരുട്ടാതി1/4 ഉത്രട്ടാതി ,രേവതി)

മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. മനക്ലേശം ഉണ്ടാകാനും ഇടയുണ്ട്. ആരോഗ്യം തൃപ്തികരമാണ്.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios