Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; അറിയാം നിങ്ങളുടെ ഈ ദിവസം എങ്ങനെ?

അപ്രതീക്ഷിതമായ സഹായങ്ങള്‍, പിന്തുണകള്‍, പങ്കാളിയുമായുള്ള ബന്ധം- അറിയാം ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ?

today horoscope astrological prediction 18 june 2022
Author
Trivandrum, First Published Jun 18, 2022, 8:05 AM IST

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

പ്രതീക്ഷിച്ചിരുന്ന പലതും നടക്കുന്ന ദിവസമാണിന്ന്. കമിതാക്കളുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. പുതിയ ബിസിനസുകൾ ആരംഭിക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്. 

ഇടവം:-(കാർത്തിക3/4രോഹിണി,മകയിര്യം1/2)

കുടുംബജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം വാങ്ങാനും സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ചിലർ വീട് പുതുക്കി പണിയാൻ തീരുമാനിക്കും. 

മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4)  

വീട്ടിൽ നിന്ന് ഉൾപ്പെടെ എതിർപ്പുകൾ ഉണ്ടാവാം. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം കൊണ്ട് എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കും. 

കർക്കടകം:-(പുണർതം1/4,പൂയം,ആയില്യം)

പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് പോലും സഹായങ്ങൾ ലഭിക്കുന്ന ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബന്ധുക്കളെ സന്ദർശിക്കാൻ സാധ്യത ഉണ്ട്. യാത്രകൾ ഗുണകരമായിരിക്കും . 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4) 

തരക്കേടില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകുന്ന ദിവസമാണിന്ന്. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പരിചയമില്ലാത്തവരുമായുള്ള ഇടപാടുകൾ ഒഴിവാക്കുക. ദീർഘയാത്രകൾ ഗുണകരമാകും. 

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര1/2)  
   
പണിയെടുത്ത് നേടിയ പണം അധികമായി ചെലവാകുന്ന ദിവസമാണിന്ന്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട്. എതിരാളികളെ കരുതിയിരിക്കുക. 

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)

നന്നായി സംസാരിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ധനസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. ആഗ്രഹിച്ച മറുപടി കമിതാവിൽ നിന്നും ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പൊതുവേ ഗുണകരമായ ദിവസമാണ്. 

ധനു:-(മൂലം, പൂരാടം,ഉത്രാടം) 

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാഗ്യം കൊണ്ട് നേട്ടങ്ങളുണ്ടാകും. ഏറെ ദിവസമായി പരിശ്രമിക്കുന്ന ചില കാര്യങ്ങളും ഇന്ന് നടക്കും. ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. 

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷി ക്കാം. വരുമാനം വർദ്ധിക്കും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാനും യോഗമുണ്ട്. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ചിലർക്ക് പുതിയ ബിസിനസ് തുടങ്ങാനുള്ള യോഗവും കാണുന്നുണ്ട്. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. 

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

വിചാരിക്കാത്ത പല തടസ്സങ്ങളും ഇന്ന് നേരിടേണ്ടിവരും. രോഗബാധകൾക്കും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കുക.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios