Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

പുതിയ വീട്ടിലേക്ക് താമസം മാറും. സാമ്പത്തിക പുരോഗതി നേടും. പരീക്ഷയിൽ ഉന്നത വിജയം നേടും. മനഃസമാധാനം ഉണ്ടാകും. സൗമ്യമായി സംസാരിച്ച ചില കാര്യങ്ങൾ നേടിയെടുക്കും.

today horoscope astrological prediction 25 april 2022
Author
Trivandrum, First Published Apr 25, 2022, 5:06 AM IST

മേടം:-( അശ്വതി,ഭരണി,കാർത്തിക 1/4)

പുതിയ ആശയങ്ങളും പദ്ധതികളും വിജയിപ്പിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. 

ഇടവം:-(കാർത്തിക, രോഹിണി,മകയിരം 1/2)

പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും.ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധ്യതയുണ്ട് .മകന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഭാഗ്യമുള്ള ദിവസമാണിന്ന്. 

മിഥുനം:- ( മകയിരം,തിരുവാതിര, പുണർതം 3/4)

ജീവിതം സന്തോഷപ്രദമായിരിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരാം. ആഗ്രഹിച്ചിരുന്ന സ്ഥാനങ്ങൾ നേടിയെടുക്കാൻ കഴിയും .ബന്ധുക്കളുടെ സഹായം ലഭിക്കും. 

കർക്കിടകം:- (പുണർതം1/4,പൂയം,ആയില്യം)

പുതിയ വീട്ടിലേക്ക് താമസം മാറും. സാമ്പത്തി ക പുരോഗതി നേടും. പരീക്ഷയിൽ ഉന്നത വി ജയം നേടും. മനഃസമാധാനം ഉണ്ടാകും. സൗമ്യ മായി സംസാരിച്ച ചില കാര്യങ്ങൾ നേടിയെടു ക്കും. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4)

വരുമാനം വർദ്ധിക്കും. കുടുബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ചെറുകിട സംരംഭങ്ങൾ ആരംഭിക്കും.മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. 

കന്നി:- (ഉത്രം3/4, അത്തം,ചിത്തിര1/2)

സമയം അനുകൂലമായി മാറുന്നതിന്റെ സൂച നകൾ  കാണാൻ കഴിയും. എതിരാളികളെ വശത്താക്കാൻ സാധിക്കും .ചിലവുകൾ നിയ ന്ത്രി ക്കാൻ സാധിക്കും.വീട് വിട്ട് നിൽക്കേണ്ടതായി വരാം . 

തുലാം:- (ചിത്തിര,ചോതി,വിശാഖം3/4)

പഠനത്തിൽ മികവ് തെളിയിക്കും പല വഴികളിലൂടെ പണം വന്നു ചേരും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും. 

വൃശ്ചികം:-( വിശാഖം1/4 അനിഴം,തൃക്കേട്ട)

ആരോഗ്യം തൃപ്തികരമാണ്. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാ കും .വരുമാനം വർദ്ധിക്കും. 

ധനു:- (മൂലം ,പൂരാടം, ഉത്രാടം1/4)

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും പുതി യ വാഹനത്തിന് ചിലർക്ക് യോഗം കാണുന്നു. 

മകരം:-( ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. തി രിച്ചു കിട്ടില്ലെന്ന് കരുതിയ പണം കൈയ്യിൽ വന്നു ചേരും.കാർഷിക കാര്യങ്ങൾക്കായി കൂടു തൽ സമയം ചെലവഴിക്കും. മാധ്യമപ്രവർത്ത കർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. 

കുംഭം ( അവിട്ടം1/2, ചതയം ,പൂരുരുട്ടാതി3/4)

പൊതുവേ ഗുണകരമായ ദിവസമാണിന്ന്. തീർത്ഥയാത്രകൾ ചെയ്യും. ബന്ധുക്കളെ സന്ദർശിക്കും .ഏറെക്കാലമായി കാത്തിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും. 

മീനം:-(പൂരുരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ചെയ്യുന്ന കാര്യങ്ങൾ അബദ്ധമായി തീരാതിരിക്കാൻ ശ്രദ്ധിക്കുക . ബിസിനസ് തുടങ്ങാൻ അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും.വരുമാനം വർദ്ധിക്കും.ധാരാളം യാത്രകൾ ചെയ്യേണ്ടി വരാം.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

 

Follow Us:
Download App:
  • android
  • ios