Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം അറിയാം; ഇന്ന് നിങ്ങൾക്ക് എങ്ങനെ ?

ഔദ്യോഗികരംഗത്ത് അനുകൂലമായ പല പരിവർത്തനങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.പ്രസിദ്ധി നേടും. ആരോഗ്യം ശ്രദ്ധിക്കുക. 

today horoscope astrological prediction 26 april 2022
Author
Trivandrum, First Published Apr 26, 2022, 6:21 AM IST

മേടം:-( അശ്വതി, ഭരണി, കാർത്തിക1/4)

പല നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. വരുമാനം വർദ്ധിക്കും. പഴയകാല സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യതയുണ്ട്. 

എടവം:-(കാർത്തിക3/4,രോഹിണി,മകയിരം1/2)

ഔദ്യോഗിക രംഗത്ത് അനുകൂലമായ പല പരിവർത്തനങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.പ്രസിദ്ധിനേടും. ആരോഗ്യം ശ്രദ്ധിക്കുക. 

മിഥുനം:-(മകയിരം1/2, തിരുവാതിര, പുണർതം3/4)

പല ഭാഗ്യ അനുഭവങ്ങളും ഇന്ന്പ്രതീക്ഷിക്കാം. പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബ ജീവിതം സന്തോഷകരമാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. 

കർക്കിടകം:-( പുണർതം1/4, പൂയം,ആയില്യം)

യാത്രയ്ക്കും വാഹനത്തിനുമായി ധാരാളം പണം ചെലവഴിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും.ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. 

ചിങ്ങം:-(മകം,പൂരം, ഉത്രം1/4)

സുഹൃത്തുക്കളുടൊപ്പം ഉല്ലാസയാത്ര നടത്തും. തൊഴിൽപരമായി അനുഭവിച്ചിരുന്ന ദുരിതങ്ങൾക്ക് ആശ്വാസമുണ്ടാകും. പഠനത്തിൽ ഉത്സാഹം വർദ്ധിക്കും.ചില കാര്യങ്ങൾക്ക് തടസ്സം നേരിടാൻ ഇടയുണ്ട്. 

കന്നി:-( ഉത്രം3/4, അത്തം, ചിത്തിര1/2)

ചില കാര്യങ്ങൾ മന്ദഗതിയിലാകും.പ്രവർത്തന മേഖലയിൽ നേട്ടം ഉണ്ടാകും.പുണ്യ കർമ്മങ് ളിൽ പങ്കെടുക്കും. മനക്ളേശത്തിനും ഇടയുണ്ട്. 

തുലാം:-ചിത്തിര1/2, ചോതി,വിശാഖം3/4)

ബിസിനസ്സിൽ നിന്നുള്ള വരുമാനം വർദ്ധിക്കും.പുതിയ സംരംഭം തുടങ്ങും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കലാരംഗത്ത് പ്രശസ്തി നേടാനാകുന്ന കാര്യങ്ങൾ ചെയ്യും.

വൃശ്ചികം:-( വിശാഖം1/4,അനിഴം, തൃക്കേട്ട)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.പുതിയ ബിസിനസ് തുടങ്ങാൻ നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം ഊഷ്മളം ആയിരിക്കും. 

ധനു:-( മൂലം,പൂരാടം,ഉത്രാടം1/4)

വളരെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും.പുതിയ സംരംഭങ്ങൾ തുടങ്ങും. പഴയ സൗഹൃദങ്ങൾ പുനസ്ഥാപിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്. 

മകരം:-(ഉത്രാടം1/4,തിരുവോണം,അവിട്ടം1/2)

സ്വന്തമായി പുതിയ ചില ഇടപാകൾ ആരംഭിക്കും. സുഹൃത്തുക്കളുടെ സഹായം ഗുണകരമാകും. പരീക്ഷയിൽ മികച്ച വിജയം നേടും. വരുമാനം വർദ്ധിക്കും. 

കുംഭം:-( അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) 

കുടുംബത്തിലൊരു മംഗളകർമം നടക്കും.യാത്രകൾ ഗുണകരമാകും.പുതിയ വാഹനം വാങ്ങാനിടയുണ്ട്.തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും. 

മീനം:- (പൂരുരുട്ടാതി 1/4, ഉത്രട്ടാതി,രേവതി)

സന്തോഷകരമായ ഒരു വാർത്ത പ്രതീക്ഷി ക്കാം. പ്രവർത്തന രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. യാത്ര ഗുണകരമാകും . ചിലവുകൾ വർദ്ധിക്കാനും ഇടയുണ്ട്.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant


 

Follow Us:
Download App:
  • android
  • ios