Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

പാരമ്പര്യസ്വത്തു ലഭിക്കും. കാർഷികരംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തും . ജനശ്രദ്ധ പിടിച്ചുപറ്റും. കർമരംഗത്ത് ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. 

today horoscope astrological prediction 28 april 2022
Author
Trivandrum, First Published Apr 28, 2022, 8:52 AM IST

മേടം:-(അശ്വതി, ഭരണി, കാർത്തിക1/4) 

കർമ്മ രംഗത്ത് അനുകൂലമായമാറ്റമുണ്ടാകും. പണം കരുതലോടെ ഉപയോഗിക്കുക. ആത്മവിശ്വാസം വർധിക്കും. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. 

ഇടവം:-(കാർത്തിക3/4 രോഹിണി, മകയിരം1/2) 

സ്ഥാനക്കയറ്റം ലഭിക്കും.മനസ്സമാധാനം ഉള്ള ദിവസമാണിന്ന്.മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. എല്ലാ കാര്യങ്ങളിലും ഉത്സാഹത്തോടെ ചെയ്യും. 

മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം3/4)

പാരമ്പര്യസ്വത്തു ലഭിക്കും. കാർഷികരംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തും . ജനശ്രദ്ധ പിടിച്ചുപറ്റും. കർമരംഗത്ത് ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. 

കർക്കിടകം:-(പുണർതം1/4 പൂയം, ആയില്യം) 

സാമ്പത്തിക നില മെച്ചപ്പെടും.ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്.പരീക്ഷയി ൽ മികച്ച  വിജയം നേടും.

ചിങ്ങം:-(മകം. പൂരം, ഉത്രം1/4) 

സ്വന്തമായി ചില ബിസിനസ്സുകൾ ആരംഭിക്കും. ആഗ്രഹിച്ചിരുന്ന യാത്ര ചെയ്യാൻ സാധിക്കും.  അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. 

കന്നി:- ( ഉത്രം3/4, അത്തം, ചിത്തിര 1/2) 

തൊഴിൽ രംഗത്ത്പ്രശ്നങ്ങളില്ല. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. മത്സര പരീക്ഷകളിൽ ഉ ന്നത വിജയം നേടും. ചിലർക്ക് പുതിയ വാഹനം വാഹനത്തിന്  യോഗമുണ്ട്. 

തുലാം:-(ചിത്തിര 1/2 ചോതി, വിശാഖം 3/4) 

വളരെ അടുത്ത ബന്ധുക്കളോട് വിരോധത്തിലാകാനിടയുണ്ട്.പ്രവർത്തന രംഗത്ത് അഭിവൃദ്ധിയുണ്ടാകും.വരുമാന വർദ്ധനവ് പ്രതീക്ഷി ക്കാം. യാത്ര ഗുണകരമാകും.

വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട) 

തീരെ പ്രതീക്ഷിക്കാത്തിടുത്തു നിന്നു പോലും സഹായം ലഭിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. 

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

സ്ഥാനക്കയറ്റം ലഭിക്കും. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. ഔദ്യോഗിക യാത്ര  ഗുണകരമായി തീരും. 

മകരം:-(ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാ ക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. മേലുദ്യോഗ സ്ഥരുടെ ശകാരം കേൾക്കാൻ ഇടയാകും. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)

ഉന്നതാധികാരങ്ങൾ ലഭിക്കാൻ ഇടയുണ്ട്.വില കൂടിയ വസ്ത്രങ്ങൾ സ്വന്തമാക്കും. യാത്രകൾ ഗുണകരമായി തീരും .കുടുംബജീവിതം ഊഷ്മളമാകും

മീനം:-(പൂരുരുട്ടാതി1/4 ഉത്രട്ടാതി ,രേവതി)

പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തികനില മെച്ചപ്പെടും.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios