Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാ​ഗ്യമുള്ള ദിവസം

മുടങ്ങിക്കിടന്ന പഠനം തുടർന്നുകൊണ്ടു പോകാൻ കഴിയും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും.ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ ഗുണകരമാകും. 

today horoscope astrological prediction 29 april 2022
Author
Trivandrum, First Published Apr 29, 2022, 8:51 AM IST

മേടം:(അശ്വതി,ഭരണി,കാർത്തിക 1/4) 

ചിലവുകളുടെ ദിവസമാണിന്ന്. അവിചാരിതമായ പല കാര്യങ്ങളും ഇന്ന് വന്നുചേരും.യാത്രകളും ആവശ്യമാകും. സുഹൃത്തുക്കളെയും പങ്കാളികളിയേയും സഹായിക്കേണ്ടതായി വരാം.

ഇടവം:(കാർത്തിക3/4, രോഹിണി, മകയിരം 1/2) 

പ്രയത്നത്തിന് ഫലം ഉണ്ടാകുന്ന ദിവസമാണിന്ന് .ചില അംഗീകാരങ്ങളും ലഭിക്കാനിടയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുടെ സഹായവും നേടും. 

മിഥുനം:(മകയിരം1/2, തിരുവാതിര, പുണർതം3/4)  

മുടങ്ങിക്കിടന്ന പഠനം തുടർന്നുകൊണ്ടുപോകാൻ കഴിയും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും.ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ ഗുണകരമാകും. 

കർക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം) 

നേരത്തെ തീരുമാനിച്ച വിവാഹം നടക്കും.വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. ആരോഗ്യം മെച്ചപ്പെടും. 

ചിങ്ങം:(മകം,പൂരം,ഉത്രം1/4)

പൊതുവേ തടസ്സങ്ങളുടെ ദിവസമാണിന്ന്. പുതിയ ഒരു കാര്യത്തിനും തുനിഞ്ഞ് ഇറങ്ങരുത്. സാമ്പത്തിക നില ഭദ്രമാണ്. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. 

കന്നി:(ഉത്രം3/4,അത്തം,ചിത്തിര 1/2)    

പുതിയ പ്രണയബന്ധം ഉടലെടുക്കും. ഉപരിപഠനത്തിന്അവസരം ലഭിക്കും.പുണ്യകർമ്മങ്ങളിൽ പങ്കുചേരും. കടം കൊടുത്ത പണം മടക്കി കിട്ടും.

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)  

പുതിയ വരുമാനം ലഭിക്കും. ആഗ്രഹിച്ച ചിലത് നേടാനാകും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്. 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

വളരെ എളുപ്പത്തിൽ ഇന്ന് പലതും  നേടിയെടുക്കും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും സന്തോഷമുള്ള ദിവസം ആണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. 

ധനു:(മൂലം, പൂരാടം,ഉത്രാടം) 

കുടുംബത്തിൽ ചില സൽക്കർമ്മങ്ങൾ നടക്കാൻ ഇടയുണ്ട് .പുതിയ വാഹനം വാങ്ങാൻ  ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും .യാത്രകളും ഗുണകരമാണ് .അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. 

മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

വസ്തുവിൽ നിന്നുള്ള ആദായം വർദ്ധിക്കും.ആഗ്രഹിച്ചിരുന്നജോലി ലഭി ക്കും.നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹാരിക്കും. ദീർഘകാലമായി ഭയപ്പെടാനില്ല. 

കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.കുടുംബജീവിതം ഊഷ്മളമാകും.ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കും.ചിലവുകൾ നിയന്ത്രിക്കും. 

മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

കുടുംബജീവിതം സന്തോഷകരമാ കും.അവിചാരിതമായ പല നേട്ടങ്ങ ളും പ്രതീക്ഷിക്കാം.പല രീതിയിൽ പ ണം കൈവശം വന്നുചേരും.സുഹൃ ത്തുക്കളുമായി ഒത്തുകൂടാനും ഇടയുണ്ട്.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

 

Follow Us:
Download App:
  • android
  • ios