Asianet News MalayalamAsianet News Malayalam

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ; കൂടുതലറിയാം

ദിവസവും രാവിലെ ദക്ഷിണാമൂർത്തി, ഉച്ചയ്ക്ക് കിരാതമൂർത്തി, വൈകുന്നേരം പാർവതി ദേവിയോടൊപ്പം സാംബശിവൻ എന്നീ സങ്കൽപ്പങ്ങളിലാണ് ഇവിടെ പൂജ നടക്കുന്നത്. അഷ്ടമി നാളിൽ പരമശിവയുടെ ഇവിടെ സന്നിഹിതനായി അദ്ദേഹത്തിൻറെ ലീലകൾ ആടും എന്നാണ് വിശ്വാസം.
 

vaikathashtami at vaikom mahadeva temple in kottayam
Author
First Published Nov 19, 2023, 11:04 AM IST

കോട്ടയം ജില്ലയിലെ വൈക്കത്താണ് പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമേശ്വരനെ അന്നദാന പ്രഭു ആയിട്ടാണ് ഇവിടെ സങ്കൽപ്പിക്കുന്നത്. ദക്ഷിണ കാശി എന്നും ഇത് അറിയപ്പെടുന്നു. നവംബർ 24 ന് കൊടികയറി ഡിസംബർ അഞ്ചിന് അഷ്ടമിയിൽ അവസാനിക്കുന്ന ഉത്സവമാണ് ഇവിടെ കൊണ്ടാടുന്നത്. എല്ലാവർഷവും മാസത്തിലാണ് 12 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം.

ദിവസവും രാവിലെ ദക്ഷിണാമൂർത്തി, ഉച്ചയ്ക്ക് കിരാതമൂർത്തി, വൈകുന്നേരം പാർവതി ദേവിയോടൊപ്പം സാംബശിവൻ എന്നീ സങ്കൽ പ്പങ്ങളിലാണ് ഇവിടെ പൂജ നടക്കുന്നത്.അഷ്ടമി നാളിൽ പരമശിവയുടെ ഇവിടെ സന്നിഹിതനായി അദ്ദേഹത്തിൻറെ ലീലകൾ ആടും എ ന്നാണ് വിശ്വാസം.

പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശി വക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വാസി ക്കുന്നു .കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗണപതി, സുബ്രഹ്മണ്യൻ, നാഗ ദൈവങ്ങൾ, പനച്ചിക്കാട്ട് ദേവി എന്നിവരാണ് ഉപദേവതമാർ. ഈ ക്ഷേത്രം നിർമ്മിച്ചത് പെരുന്തച്ചൻ ആണ് എന്നാണ് വിശ്വാസം.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

ഗുരുവായൂർ ഏകാദശി ; ഐതിഹ്യവും പ്രാധാന്യവും‌


 

Follow Us:
Download App:
  • android
  • ios