Asianet News MalayalamAsianet News Malayalam

പ്രണയവും വജ്രവും തമ്മിലുള്ള ബന്ധം...?

ഈ പ്രണയദിനത്തിൽ കാമുകിക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം എന്ന് പറയുന്നത് വജ്രം’ തന്നെയാണ്. ഡയമണ്ടിന്റെ മൂല്യം, അതിന്റെ ദൃഢത, ഭംഗി, തിളക്കം എന്നിവയെ വെല്ലാൻ മറ്റൊരു രത്നമില്ല.

Valentine's Day special: Diamond or gold?
Author
Trivandrum, First Published Feb 14, 2020, 10:49 AM IST

ഇന്ന് ഫെബ്രുവരി 14. വാലൻന്റൈൻസ് ഡേ. ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം ആഘോഷിക്കുന്നു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ ഈ ദിനത്തിൽ ഇഷ്ടമുള്ള ആളുകൾക്ക് സമ്മാനങ്ങൾ നൽകുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.

എക്കാലത്തും സ്മരിക്കാവുന്ന സമ്മാനങ്ങൾ വേണം കമിതാക്കൾ തമ്മിൽ കൈമാറാൻ. ഈ പ്രണയദിനത്തിൽ കാമുകിക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം എന്ന് പറയുന്നത് ’വജ്രം’ തന്നെയാണ്. ഡയമണ്ടിന്റെ മൂല്യം, അതിന്റെ ദൃഢത, ഭംഗി, തിളക്കം എന്നിവയെ വെല്ലാൻ മറ്റൊരു രത്നമില്ല.

ഗ്രീക്ക് വിശ്വാസത്തിൽ സൗന്ദര്യ ദേവതയായ വീനസ്സിന്റെയും, ഭാരതീയ ജ്യോതിഷത്തില്‍ സൗന്ദര്യകാരകനായ ശുക്രന്റെയും രത്നമാണ് വജ്രം. പൗരാണിക ചരിത്രകാലം മുതൽക്കേ വജ്രം പ്രണയത്തിന്റെ ചിഹ്നമാണ്. ശുക്രന്റെ രത്നമായ വജ്രം ധരിച്ചാൽ പ്രണയ മോഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

വിവാഹം വേഗം നടക്കാനും, പ്രണയത്തിന്റെ ഊഷ്മളത നിലനിർത്താനും വജ്രം ധരിക്കുന്നത് നല്ലതാണ്. വജ്രം ആന്തരികവും ബാഹ്യവുമായ സൗന്ദര്യം വർധിപ്പിക്കുന്നു. വജ്രം സമ്മാനിക്കുന്ന പ്രിയതമനോ, പ്രിയതമയോ ഒരിക്കലും പരസ്പരം പിരിയില്ല എന്ന വിശ്വാസവും ഉണ്ട്. പ്രണയദിനത്തിൽ വജ്രത്തിലുള്ള മൂക്കുത്തിയായോ, മോതിരമായോ, നെക്ക് ലൈയ്സ് ആയോ സമ്മാനിക്കാം. പ്ലാറ്റിനത്തിൽ പതിപ്പിച്ച വജ്രാഭരണമാണ് പ്രണയദിനത്തിന്റെ ഉപഹാരമായി നൽകാൻ ഉത്തമം. 

വജ്രത്തിന്റെ സ്വാധീനം...

ഇനി വജ്രത്തിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം. വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ എല്ലുകളാണ് വജ്രക്കല്ലുകളായി മാറിയത്. അതിനാല്‍ എല്ലു സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ വജ്രക്കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. 

കൂടാതെ ശുക്രന്റെ കാരകത്വങ്ങളായ വാതകഫങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ , ശുക്‌ളം, നേത്രങ്ങള്‍ , താടി, കവിള്‍ , മുഖം, മൂത്രാശയം, മൂത്രപിണ്ഡം, ലിംഗം, യോനി, ഗര്‍ഭാശയം, കുടലുകള്‍ , ശരീരശോഭ, ശരീരത്തിലെ ജലാംശം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വജ്രം ധരിച്ചാല്‍ ആശ്വാസം ലഭിക്കും.

ഭാവനാശക്തി, പാണ്ഡിത്യം, യൗവ്വനവും സൗന്ദര്യവും കാത്തുസൂക്ഷിക്കല്‍ , നല്ല കാഴചശക്തി, വിഷജന്തുക്കളില്‍ നിന്നും രക്ഷ, സന്താനഭാഗ്യം, വീട്, ആഡംബരങ്ങള്‍ , വാഹനം, പ്രണയത്തില്‍ വിജയം, സമൂഹത്തില്‍ മാന്യതയും നേതൃത്വവും അംഗീകാരവും തുടങ്ങിയവ പ്രദാനം ചെയ്യാനും വജ്രത്തിന് കഴിയും. യുവത്വത്തിന്റെ രത്‌നമായ വജ്രം ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക കഴിവ് കൈവരുമെന്ന് പറയപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios