Asianet News MalayalamAsianet News Malayalam

Vishu 2024 : വിഷുഫലം 2024 ; നിങ്ങൾക്കെങ്ങനെ?

ഈ വിഷുക്കാലം ആർക്കൊക്കെയാണ് നേട്ടം ഉണ്ടാകുന്നത്? ജ്യോതിഷശാസ്‌ത്ര പ്രകാരമുള്ള നിങ്ങളുടെ ഫലം വായിക്കാം...
 

Vishu Phalam 2024 expert astrologer predicts the future of zodiac signs
Author
First Published Apr 8, 2024, 3:18 PM IST | Last Updated Apr 8, 2024, 4:10 PM IST

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെയെന്ന് ജോത്സ്യൻ ഡോ. പിബി രാജേഷ് എഴുതുന്നു. ഈ മലയാള വർഷത്തെ വിഷുഫലം വായിക്കാം...

അശ്വതി...

കുടുംബ ജീവിതം സന്തോഷകരമായി മാറും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും.

ഭരണി...

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാക്കും. വർഷത്തിന്റെ ആദ്യ പകുതി കൂടുതൽ മികച്ചത് ആയിരിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.

കാർത്തിക...

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്.

രോഹിണി...

വർഷത്തിന്റെ ആദ്യ പകുതിയേക്കാൾ മികച്ച ആയിരിക്കും രണ്ടാം പകുതി. വരുമാനം വർദ്ധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും.

മകയിരം...

തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകും പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും. ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകും.

തിരുവാതിര...

അന്യ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. ചിലവുകൾ വർദ്ധിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

പുണർതം...

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്.  വരുമാനം വർദ്ധിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.

പൂയം...

ദീർഘകാലമായി പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സഫലമാകും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും ബിസിനസ് കൂടുതൽ ലാഭകരമാകും.

ആയില്യം...

പുതിയ സംരംഭങ്ങൾ ആരംഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്താനഭാഗ്യം തെളിയും. വർഷത്തിന്റെ രണ്ടാം പകുതി കൂടുതൽ മികച്ചതാകും.

മകം...

കഴിഞ്ഞവർഷത്തേക്കാൾ മികച്ച ഒരു വർഷമാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. കുടുംബ ജീവിതം ഊഷ്മളമാകും.

പൂരം...

അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിച്ചു ചേരും. ചില ഭാഗ്യാനുഭവങ്ങൾ ഈ വർഷത്തിൽ പ്രതീക്ഷിക്കാം. അദ്ധ്വാനഭാരം വർദ്ധിക്കാൻ ഇടയുണ്ട്.

ഉത്രം...

നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. അപവാദങ്ങളും ആരോപണങ്ങളും കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അത്തം...

കഴിഞ്ഞ വർഷത്തേക്കാൾ എന്തു കൊണ്ടും മികച്ച വർഷമായിരിക്കും ഇത്. സാമ്പത്തിക നിലമെച്ചപ്പെടും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും.

ചിത്തിര...

അവിവാഹിതരുടെ വിവാഹം നടക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും.

ചോതി...

പല മാർഗങ്ങളിലൂടെ പണം കൈവശം വന്നുചേരും എന്നാൽ വർഷത്തിന്റെ ആദ്യ പാദത്തിനുശേഷം പുതിയ സംരംഭങ്ങൾക്ക് നല്ല കാലമല്ല.

വിശാഖം...

കഴിഞ്ഞവർഷം അനുഭവിച്ചിരുന്ന ദുരിതങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

അനിഴം...

കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഈശ്വരാധീനം കൊണ്ട് പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.

തൃക്കേട്ട...

പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. വീട്ടിൽ ഐശ്വര്യം ഉണ്ടാകും.പുതിയ സംരംഭങ്ങൾ വിജയിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

മൂലം...

സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന വർഷമാണിത്. വീട്ടിൽ നിന്നും മാറി കഴിയേണ്ടി വരാം. വർഷത്തിന്റെ രണ്ടാം പകുതി മെച്ചമല്ല.

പൂരാടം...

പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ ഇടയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും.

ഉത്രാടം...

കഴിഞ്ഞവർഷത്തേക്കാൾ മികച്ച ഒരു വർഷമാണ്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും സാമ്പത്തിക പുരോഗതി ഉണ്ടാകും.

തിരുവോണം...

സാമ്പത്തിക നില മെച്ചപ്പെടും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

അവിട്ടം...

ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാകാര്യത്തിലും കൂടുതലും ഉത്സാഹം തോന്നും. പുതിയ വീട് സ്വന്തമാക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.

ചതയം...

വർഷത്തിന്റെ ആദ്യ പാദത്തേക്കാൾ മികച്ചത് ആയിരിക്കും പിന്നീടുള്ള കാലം. വിദ്യാർഥികൾ പഠനത്തിൽ അലസരാകാനിടയുണ്ട്.

പൂരുരുട്ടാതി...

ഏറെക്കാലമായുള്ള ബുദ്ധി മുട്ടുകൾക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഹനം സ്വന്തമാക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ഉതൃട്ടാതി...

വർഷത്തിന്റെ ആദ്യപാദം കൂടുതൽ മികച്ചത് ആയിരിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകും.

രേവതി...

വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സർക്കാർ ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും. വാതരോഗങ്ങൾ ശല്യം ചെയ്യും.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

മേടം ഒന്നിന് എത്തുന്ന വിഷു ; വിഷുഫലത്തെ കുറിച്ച് കൂടുതലറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios