Asianet News MalayalamAsianet News Malayalam

Weekly Horoscope : വാരഫലം; ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

2022 ഏപ്രിൽ 10 മുതൽ ഏപ്രിൽ 16  വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.

Weekly Horoscope 10 April to 16 April 2022
Author
Trivandrum, First Published Apr 11, 2022, 9:34 AM IST

അശ്വതി...

മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും.പ്രവർത്തന രംഗത്ത് പുതിയ അവസരങ്ങൾ വന്നുചേരും.കുടുംബ ജീവിതം സന്തോഷകരമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

ഭരണി...

സുഹൃത്തുക്കൾ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.തൊഴിൽരംഗത്ത് ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. ചിലർക്ക് സ്ഥലംമാറ്റത്തിനും ഇടയുണ്ട്.

കാർത്തിക...

ഏർപ്പെടുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാനമാർഗം കണ്ടെത്തും. തീർത്ഥയാത്രയിൽ പങ്കുചേരും. 

രോഹിണി...

പുതിയ സംരംഭത്തിന് അവസരം കാണുന്നു. നിയമ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാകും.വിദേശത്തു കഴിയുന്നവർക്ക് അവധിയിൽ നാട്ടിൽ വരാൻ സാധിക്കും. 

മകയിരം...

എല്ലാ മേഖലകളിലും നിങ്ങളെ സഹായിക്കാനായി ഒരാളുണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ ആവും. 

തിരുവാതിര...

ദേഷ്യം നിയന്ത്രിച്ച് ക്ഷമയോടെ കാര്യങ്ങൾ നേരിടാൻ തയ്യാറാവുക. ദൈവാധീനം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ് . 

പുണർതം...

അപവാദങ്ങൾ കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. വാരാന്ത്യം കൂടുതൽ ഗുണകരമായിരിക്കും. 

പൂയം...

പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങളുണ്ടാകും.ഭാഗ്യം അനുകൂലമായ സമയമാണ്. പ്രവർത്തന മികവിന് അംഗീകാരം നേടും. വരുമാനം വർദ്ധിക്കും. 

ആയില്യം...

മറ്റുള്ളവരുടെ സഹായങ്ങൾ ഗുണകരമാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക പുതിയ സംരംഭങ്ങ ൾക്ക് വാരം അനുകൂലമല്ല. 

മകം...

പുതിയ സൗഹൃദം വളർത്തിയെടുക്കും. തടസ്സമായി നിന്ന പ്രശ്നങ്ങൾ പരിഹരിക്കും. സമാന ചിന്താഗതിക്കാരുമായി സഹകരിക്കും. യാത്ര ഗുണകരമാകും. 

പൂരം...

നക്ഷത്രങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നത് പല നേട്ടങ്ങളും ഉണ്ടാകുമെന്നാണ്. ഉദ്യോഗാർത്ഥികൾക്ക്  തൊഴിൽ ലഭിക്കും. ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. 

ഉത്രം...

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുടെ ഉപദേശം ഗുണകരമായി തീരും. മാധ്യമ രംഗത്ത് ശോഭിക്കാൻ കഴിയും.അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. 

അത്തം...

പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും.പുതിയ ഒരു വിഷയം പഠിക്കാനായി ചേരും. ഉദ്യോഗാർഥികൾക്ക് ജോലി നേടാനാകും. 

ചിത്തിര...

നക്ഷത്രങ്ങൾ നിങ്ങളെ പുതിയ പദ്ധതിയിലേക്ക് തള്ളിവിടും. ഇത് കുതിക്കാൻ പറ്റിയ വാരമാണ്. ആരോഗ്യംതൃപ്തികരമാണ്. 
പുതിയ വാഹനം സ്വന്തമാക്കും.

ചോതി..

ഉദ്യോഗാർത്ഥികൾ വിദേശ ജോലിക്ക് ശ്രമിക്കുക.പ്രായംചെന്നവർക്ക് വാതരോഗം ശല്യം ചെയ്യും.പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. 

വിശാഖം...

വരുമാനം വർദ്ധിക്കും.പുതിയ ബി സിനസ് ആസൂത്രണം ചെയ്യും.അന്യനാട്ടിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. 

അനിഴം...

കുടുംബ ജീവിതം സന്തോഷകരമായി മാറും. ബിസിനസിൽ നിന്ന് കൂടുതൽ ലാഭം ഇപ്പോൾ ലഭിക്കും.ബന്ധുക്കളെ പിരിഞ്ഞ് കഴിയേണ്ടി വരും. 

തൃക്കേട്ട...

അവസരങ്ങൾ കണ്ടെത്താൻ കഴിയും.കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും . 

മൂലം..

 സന്തോഷ വാർത്തകൾ എത്തിചേരും. ആഘോഷങ്ങളിൽ പങ്കെടുക്കും. ഉപരിപഠന ത്തിന് അനുകൂലമായ സാധ്യതകൾ തെളിയും. എതിരാളികളെ ഭയപ്പെടാനില്ല. 

പൂരാടം...

ചില ആഗ്രഹങ്ങൾ  നിറവേറ്റാനാകും.പുതിയ പ്രണയം നാമ്പെടുക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും.പുതിയ വാഹനം വാങ്ങും. 

ഉത്രാടം...

 ഇത് ഗുണകരമായ വാരമാണ്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. 

തിരുവോണം...

ഇപ്പോൾ ഐശ്വര്യം ഉളള കാല മാണ്.ബിസിനസ്സ് വികസിപ്പിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.ആരോഗ്യം മെച്ച പ്പെടും. 

അവിട്ടം...

നക്ഷത്രങ്ങൾ വളരെ അനുകൂലമായ കാര്യങ്ങൾ നൽകും.പണയ വസ്തുക്കൾ തിരിച്ചെടുക്കാനാകും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും. 

ചതയം...

വളരെ  അടുത്ത് എവിടെയെങ്കിലും യാ ത്ര പോകാൻ സാധ്യത ഉണ്ട്. നഷ്ടപ്പട്ട കാര്യ ങ്ങൾ വീണ്ടെടുക്കാൻ പദ്ധതികൾ  തയ്യാറാക്കും.കുടുംബ ജീവിതം സന്തോഷകരമാണ്.

പൂരുരുട്ടാതി...

സ്വത്ത് സംബന്ധമായ വിഷയത്തിൽ ബന്ധുക്കളുമായി രമ്യതയിലെത്തും. ബിസിനസ് ലാഭകരമാകും. ദാമ്പത്യ ജീവിതം ഊഷ്മളം ആകും.വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. 

ഉതൃട്ടാതി....

ചിലവുകൾ നിയന്ത്രി ക്കാൻ സാധി ക്കും.പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാനും യോഗമുണ്ട്. കോടതി കാര്യങ്ങളിൽ അനുകൂ ല തീരുമാനം ഉണ്ടാകും. 

രേവതി...

നിങ്ങളുടെ ചിലവുകൾ നിയന്ത്രിക്കാ ൻ ശ്രദ്ധിക്കുക. പലകാര്യങ്ങളും വിജയിപ്പി ക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. വസ്തു ഇടപാടുകൾ ലാഭകരമാകും.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios