Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ച - വാരഫലം

  • നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം
  • ജ്യോതിഷഫലം തയ്യാറാക്കിയത്- അനില്‍ പെരുന്ന - 9847531232
weekly horoscope 14 5 2018

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഈ ആഴ്ചയില്‍ കാര്യതടസ്സങ്ങള്‍ കാണുന്നു.ധനനഷ്ടങ്ങള്‍ വരും.തൊഴില്‍ രംഗത്ത് പലവിധ വിഷമങ്ങള്‍ ഉണ്ടാകും. ഐ.ടി. രംഗത്തുള്ളവര്‍ക്ക് പ്രയാസങ്ങള്‍ വര്‍ധിക്കും. മനഃക്ലേശം വര്‍ദ്ധിക്കും. കുടുംബത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുതിനു സാധ്യത. പ്രണയകാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത ചില അനുഭവങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ക്ക് ശാരീരികവിഷമതകളും രോഗദുരിതങ്ങളും കൂടുതലായേക്കും. യാത്രാക്ലേശം, അലച്ചില്‍, മനോമാന്ദ്യം ഇവയുണ്ടാകുതിനിടയുണ്ട്. നിങ്ങളുടെ രാശിയില്‍ ദോഷകരമായ അവസ്ഥയാണ്. ശരിയായി രാശിചിന്ത ചെയ്ത് പരിഹാരം തേടുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - നിങ്ങള്‍ക്ക് പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിന് സാധ്യത. ആരോഗ്യപരമായ പ്രയാസങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പരാജയ സാധ്യതകള്‍ ഉള്ളതിനാല്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥര്‍ കൈപ്പിഴവുകള്‍ പറ്റാതെ സൂക്ഷിക്കുക. കുടുംബത്തില്‍ പൊതുവെ സ്വസ്ഥത നിലനില്‍ക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഗൃഹനിര്‍മ്മാണകാര്യത്തില്‍ തീരുമാനമാകും. കലാരംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഐ.റ്റി.ക്കാര്‍ക്ക് വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പിഴവുകള്‍ വേക്കാം. പൊതുവെ എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - രാശിയില്‍ അനുകൂലമാറ്റങ്ങളാണ് ഈ ആഴ്ചയിലുണ്ടാകുത്. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. പുതിയ കച്ചവട മേഖലയില്‍ പ്രവേശിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുവര്‍ക്ക് ഈ ആഴ്ചയില്‍ തുടങ്ങുന്നതിന് സാധിക്കും. പഠനകാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. സ്ത്രീകള്‍ക്ക് മനസ്സിന്‍റെ അഭീഷ്ടങ്ങള്‍ സാധിക്കുതാണ്. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകുതാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഈ ആഴ്ചയില്‍ പൊതുവെ തടസ്സങ്ങള്‍ വര്‍ദ്ധിക്കും. ധനനഷ്ടങ്ങള്‍ വന്നു ചേരും. തൊഴില്‍രംഗത്ത് പല അബദ്ധങ്ങളും സംഭവിക്കും. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ഏതു കാര്യത്തിലും ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന തടസ്സങ്ങള്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരിയുടെ ശാസനയോ ശിക്ഷാനടപടിയോ ഉണ്ടാകാം. അപ്രതീക്ഷിതമായ രോഗദുരിതങ്ങള്‍ക്കും സാധ്യത കാണുന്നു. തലവേദന, തലചുറ്റല്‍ തുടങ്ങിയ പ്രയാസങ്ങളോ പകര്‍ച്ചവ്യാധിയോ ഉണ്ടാകുതിനിടയുണ്ട്. നായി രാശിചിന്ത നടത്തി, വേണ്ട പ്രതിവിധി ചെയ്യുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - നിങ്ങള്‍ക്ക് അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു വഴിതെളിയും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ഗൃഹം വാങ്ങുതിന് അവസരമുണ്ടാകുതാണ്. കച്ചവടക്കാര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ പലതുമുണ്ടാകും. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. പെകുട്ടികളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശതൊഴിലിനുള്ള അവസരമുണ്ടാകും. പൊതുവെ രാശിയില്‍ ഗുണഫലങ്ങള്‍ കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - രാശിയില്‍ ദോഷകരമായ മാറ്റങ്ങള്‍ക്കു സാധ്യത കാണുന്നു. ധനസംബന്ധമായ നഷ്ടവിഷമതകള്‍ വരാം. ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥര്‍ അബദ്ധങ്ങള്‍ പറ്റാതെ സൂക്ഷിക്കണം. പ്രേമകാര്യങ്ങളില്‍ നഷ്ടം സംഭവിക്കാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. ഏതു വിഷയത്തിലും ഐ.ടി. രംഗത്തുള്ളവര്‍ നന്നായി കരുതല്‍ സ്വീകരിക്കുക. മധ്യവയസ്സു കഴിഞ്ഞവര്‍ സൂക്ഷിക്കുക. നിങ്ങളുടെ രാശിയില്‍ ദോഷാത്മകമായ മാറ്റങ്ങള്‍ കാണുതിനാല്‍ ഉചിത പരിഹാരനടപടി സ്വീകരിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 1/4) - ഈ ആഴ്ചയില്‍ കാര്യതടസ്സങ്ങള്‍ കാണുന്നു. പലവിധ പ്രയാസങ്ങള്‍ തൊഴില്‍രംഗത്തു കാണുന്നു. ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മുനോട്ട് പോകാതെ വരും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തില്‍ തടസ്സങ്ങള്‍ വരാം. നൂതന പരിശ്രമങ്ങള്‍ തുടങ്ങുന്നത് ശ്രദ്ധിച്ചുവേണം. ഗൃഹനിര്‍മ്മാണത്തിന് മന്ദത അനുഭവപ്പെടും. വിവാഹാലോചനകളില്‍ തടസ്സങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍ വരാനിടയുണ്ട്.

വൃശ്ചികം (വിശാഖം 3/4, അനിഴം, തൃക്കേട്ട) - മനസ്സില്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ വരും. ധനസംബന്ധമായ പ്രയാസങ്ങള്‍ വര്‍ദ്ധിക്കും. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകും. തൊഴില്‍രംഗത്ത് പ്രയാസങ്ങളും കച്ചവടത്തില്‍ കുറവും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് കൈപ്പിഴവുകള്‍ പറ്റാതെ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രതയോടെ മുമ്പോട്ട് പോകാന്‍ ശ്രമിക്കുക. സ്ത്രീകള്‍ക്ക് രോഗവിഷമതകള്‍ കൂടുതലായി ഉണ്ടാകാമെന്നതിനാല്‍ സൂക്ഷിക്കുക. പ്രണയ കാര്യങ്ങളില്‍ തടസ്സവും മന്ദതയും അനുഭവപ്പെടുതിനും സാധ്യതയുള്ള സമയമായി കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 3/4) - നിങ്ങളുടെ ഈ ആഴ്ച ഗുണകരമാണ്. തൊഴില്‍ രംഗത്ത് വളരെ ഗുണഫലങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതിയുണ്ടാകുതിനിടയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രിഹിക്കുന്ന രീതിയില്‍ പുരോഗതി നേടാനുള്ള അവസരമുണ്ടാകും. ഉപരിപഠനം സുഗമമായി നടക്കും. ഉദ്യോഗസ്ഥര്‍ക്ക് മതിപ്പും അംഗീകാരവും ലഭിക്കുന്നതാണ്. പ്രേമ കാര്യങ്ങളില്‍ വളരെ പുരോഗതിയുണ്ടാകുന്നതാണ്. വിവാഹാദി വിഷയങ്ങളില്‍ വൈകാതെ തീരുമാനമുണ്ടാകുന്നതായി കാണുന്നു.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) - ഈ ആഴ്ചയില്‍ പലവിധ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. സാമ്പത്തിക നഷ്ടങ്ങള്‍ വരാം. പ്രവര്‍ത്തന രംഗത്ത് മന്ദഗതി കാണുന്നു. കാര്യപരാജയങ്ങള്‍, മനഃക്ലേശം, ഇച്ഛാഭംഗം ഇവയ്ക്ക് സാധ്യത. ഉദര സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധിക്കുക. തൊഴിലിനു വളരെ പ്രതിസന്ധിയുണ്ടാകുന്നതിന് സാധ്യത കാണുതിനാല്‍ ശരിയായി രാശിചിന്ത ചെയ്ത് പരിഹാരം കാണുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുട്ടാതി 1/4) - ഗുണകരമായ ആഴ്ചയാണ് വരുന്നത്. തൊഴില്‍പരമായി പലവിധ നേട്ടങ്ങള്‍ വന്നുചേരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതാണ്. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമാകുതാണ്. നല്ല രീതിയില്‍ പരിശ്രമിച്ച് വളരെ നേട്ടങ്ങള്‍ കരസ്ഥമാക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. സ്ത്രീകള്‍ക്ക് പുതുവസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പ്രേമകാര്യങ്ങളില്‍ വളരെ പുരോഗതി കൈവരും.

മീനം (പൂരുട്ടാതി 1/2, ഉതൃട്ടാതി, രേവതി) - നിങ്ങളുടെ രാശിയില്‍ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ ഇല്ല. തൊഴില്‍രംഗത്ത് പലവിധ ദോഷങ്ങള്‍ കാണുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ലഘുവായി ഉണ്ടാകുകയേയുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് തടസ്സങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉടലെടുത്തേക്കാം. സ്ത്രീകള്‍ക്ക് മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും. പ്രണയകാര്യങ്ങളില്‍ ഇച്ഛാഭംഗവും മനോമാന്ദ്യവും കാണുന്നു. രാശിചിന്ത ചെയ്ത് പരിഹരിക്കുക.

ജ്യോതിഷഫലം തയ്യാറാക്കിയത്- അനില്‍ പെരുന്ന - 9847531232

Follow Us:
Download App:
  • android
  • ios