2025 ഫെബ്രുവരി 16 മുതൽ 2025 ഫെബ്രുവരി 22 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

മനക്ലേശം തടസങ്ങൾ എന്നിവ ആഴ്ചയുടെ തുടക്കത്തിൽ ഉണ്ടാവുമെങ്കിലും പിന്നീട് അതെല്ലാം മാറുന്നതാണ്.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

ധാരാളം ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന സമയമാണ്.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ധാരാളം യാത്രകൾക്കും സാധ്യതയുള്ള വാരമാണിത്.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ചിലവുകൾ വർദ്ധിക്കും. ശത്രുക്കളിൽ നിന്നും മറ്റും ഉപദ്രവങ്ങൾ ഉണ്ടാകും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

പല വരുമാന മാർഗ്ഗങ്ങളും കണ്ടെത്താൻ സാധിക്കും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കും. കുടുംബജീവിതം സന്തോഷകരമാകും. 

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

പെട്ടെന്നുള്ള ചെറിയ യാത്രകൾ ആവശ്യമായിവരും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഭാഗ്യമുള്ള കാലമാണ്. സ്വയം ചെയ്യുന്ന കാര്യങ്ങൾ അബദ്ധമായി പോകാതെ സൂക്ഷിക്കുക. സാമ്പത്തിക നേട്ടം ഉണ്ടാകും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

പങ്കാളിയുമായി അഭിപ്രായഭിന്നതയും തർക്കങ്ങളും ഉണ്ടാവും. ചില വിട്ടുവീഴ്ച കൾ ചെയ്യാൻ തയ്യാറാവുക.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഭാഗ്യമുള്ള കാലമാണ്. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങൾ ഉണ്ടാകും. കുടുംബസ്വത്ത് കൈവശം വന്നുചേരും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

പുതിയ സംരംഭങ്ങൾക്കായി വരാന്ത്യം വരെ കാത്തിരിക്കുന്നത് ഉത്തമം.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. പങ്കാളിയെ കൊണ്ടും ചില നേട്ടങ്ങൾ ഉണ്ടാകും. മനസ്സമാധാനം നിലനിൽക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)