2025 മാര്‍ച്ച് 16 മുതൽ 2025 മാര്‍ച്ച് 22 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ആഴ്ചയുടെ തുടക്കം അത്ര ഗുണകരമല്ലെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറും. ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
സാമ്പത്തിക നേട്ടവും സ്ഥാക്കയറ്റവും ഉണ്ടാവും. ബന്ധുക്കളുടെ സഹായം ലഭിക്കും. സുഹൃത്തിനെ കണ്ടുമുട്ടും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വന്ന് ചേരാൻ ഇടയുണ്ട്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പങ്കാളിയിൽ നിന്ന് തന്നെ എതിർപ്പുകൾ നേരിടേണ്ടി വരാം. ഈശ്വരാധീനം ഉള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഉണ്ടാവില്ല.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
കാലം അനുകൂലമായി മാറുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങും. തൊഴിൽപരമായി നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
കാത്തിരുന്ന സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
ബിസിനസ് യാത്രകൾക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്താൻ അനുകൂലമാ യ കാലമാണ്. ചിലവ് കൂടും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
തൊഴിൽപരമായി വലിയ മാറ്റങ്ങൾ അനുകൂലമായി ഉണ്ടാകും. വരാന്തത്തിൽ ചെലവുകൾ വർദ്ധിക്കും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പാർണർഷിപ്പ് ബിസിനസ് ലാഭകരമാകും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. പൂർവിക സ്വത്ത് ലഭിക്കും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
ആഴ്ചയുടെ ആരംഭത്തിൽ പല പ്രതിബ ന്ധങ്ങളും തരണം ചെയ്യേണ്ടി വരും. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമാകും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
പങ്കാളിയിൽ നിന്ന് പല സഹായങ്ങളും ലഭിക്കുന്നതാണ്. കമിതാക്കൾക്ക് സന്തോഷിക്കാവുന്ന ഒരു വാരമാണിത്.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
