Asianet News MalayalamAsianet News Malayalam

Weekly Horoscope : വാരഫലം; ഈ ആഴ്ച്ച നിങ്ങൾക്ക് എങ്ങനെ?

2022 ജനുവരി 16 മുതൽ 22 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.

Weekly Horoscope 2022 January 16 to January 22
Author
Trivandrum, First Published Jan 15, 2022, 10:36 PM IST

അശ്വതി :- പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും നിസ്സാരമായി ചെയ്തു തീർക്കാൻ സാധിക്കും. പ്രവർ ത്തനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ  ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. 

ഭരണി:-  അന്യനാട്ടിൽ ബിസിനസ് തുടങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കും. ചില ബന്ധുക്കളുമായി ശത്രുതയിൽ ആവാൻ സാധ്യതയുണ്ട്. പുതിയ മേഖലയിൽ പ്രവർത്തനമാരംഭിക്കും. സഹോദരൻറെ സഹായം പ്രയോജനപ്പെടും. ഉദ്യോഗം തേടുന്നവർക്ക് തൊഴിൽ ലഭിക്കും. 

കാർത്തിക:- ഏർപ്പെടുന്ന കാര്യങ്ങളെല്ലാം സമയബന്ധിതമായി ചെയ്തു തീർക്കാൻ കഴിയും. ആത്മാർത്ഥമായി ശ്രമിക്കുന്ന ഒരു കാര്യം സഫലമാകും കുടുംബജീവിതം സന്തോഷകരമാണ്. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. 

രോഹിണി:-  ദമ്പതികൾക്ക് ഒന്നിച്ചു താമസിക്കാവുന്ന തരത്തിൽ സ്ഥലമാറ്റം ലഭിക്കും . ബിസിനസ് രംഗത്ത് അസാധാരണമായ നേട്ടങ്ങൾ കൈവരിക്കും. ആരോഗ്യസംരക്ഷണത്തിനായി കൂടുതൽ സമയം ചെലവഴിക്കും. യാത്രകൾ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കും. 

മകയിരം:- പൊതുവേ മനസ്സമാധാനം ഉള്ള വാരമാണിത്.സജീവമായി ഇടപെടുന്നതു കൊണ്ട് ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ അലസത വർദ്ധിക്കും. തൊഴിൽ രംഗത്ത് ചില അസ്വസ്ഥത കൾക്കും സാധ്യതയുണ്ട്. 

തിരുവാതിര:- സത്യസന്ധതയോടെ പ്രവർത്തിക്കുന്നത് കൊണ്ട് ചില അംഗീകാരങ്ങൾ ലഭിക്കും. പഴയകാല സുഹൃത്തുക്കളുമായി ഒത്തു ചേരാൻ കഴിയും. വരുമാനം വർദ്ധിക്കും. ചില ഭാഗ്യ അനുഭവങ്ങൾക്കും സാധ്യതയുണ്ട്. ദീർഘയാത്രകൾ ആവശ്യമായി വരും. 

പുണർതം:- ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം ആത്മവിശ്വാസത്തോടെ ചെയ്തുതീർക്കാൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സൽകീർത്തി നേടാനും സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

പൂയം :- പല കാര്യങ്ങളിലും തടസ്സം നേരിടുന്ന വാരമാണിത്. കുടുംബത്തിൽ നടക്കുന്ന ആരാധനയിലും മറ്റും പങ്കെടുക്കാൻ സാധിക്കാതെ വരാനും സാധ്യത ഉണ്ട്. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർദ്ധിക്കും. ആരോഗ്യം തൃപ്തികരമാണ്. 

ആയില്യം:- വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്. മക്കളെ പിരിഞ്ഞു കഴിയേണ്ടി വരാനും സാധ്യത കാണുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കാലമനുകൂലമല്ല. നിലവിലെ ജോലി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. 

മകം:- നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. ജന്മനാട്ടിലെ ആരാധനാലയത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുംപുതിയ സംരംഭങ്ങൾ ആരംഭിക്കും. 

പൂരം:- ഉയർന്ന ജോലിയിൽ പ്രവേശിക്കാൻ കഴിയും. പുതിയ സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും. വിട്ടു വീഴചകൾ കൊണ്ട് ചില തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകും. 

ഉത്രം:- ഗുണദോഷ സമ്മിശ്രമായ വാരമാണ്. ചില കാര്യങ്ങൾക്ക് വേണ്ടി പലപ്രാവശ്യം പരിശ്രമിക്കേണ്ടി വരാൻ സാധ്യതയുണ്ട് ആരോഗ്യകാര്യത്തിൽ നല്ലവണ്ണം ശ്രദ്ധിക്കണം. 

അത്തം:- സുഹൃത്തുക്കളുമായി വിരോധത്തിൽ ആവാൻ സാധ്യതയുണ്ട്. പ്രതീക്ഷിച്ചിരുന്ന  സാമ്പത്തിക നേട്ടങ്ങൾ തടസ്സപ്പെടാൻ ഇടയാകും. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. 

ചിത്തിര:- മാതാപിതാക്കൾക്ക് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. വീട് നിർമ്മിക്കാനായി ഭൂമി വാങ്ങും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. പുതിയ ബിസിനസ് ആരംഭിക്കും. 

ചോതി:- പ്രായോഗികമായി തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നത് നേട്ടങ്ങൾക്ക് കാരണമാകും. വിദ്യാർത്ഥികൾ പഠനത്തിൽ ഉദാസീനരാകും. മറ്റുള്ളവരുടെ പരിഹാസങ്ങൾ കേൾക്കാനിടവരും. ഔദ്യോഗിക രംഗത്ത് കൂടുതൽ അധികാരങ്ങൾ ലഭിക്കും. 

വിശാഖം:- മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ കഴിയും വിപണന മേഖലയിൽ ശോഭിക്കാൻ സാധിക്കും. ഉദരരോഗങ്ങൾ ശല്യം ചെയ്യാനിടയുണ്ട്. മംഗള കർമ്മങ്ങൾക്ക് നേതൃത്വം നൽകും. പുതിയ തൊഴിൽ തേടുന്നവർക്ക് അതിനുള്ള അവസരങ്ങൾ വന്നു ചേരും . 

അനിഴം:- പുതിയ ചുമതലകളിൽ  ശോഭിക്കാൻ സാധിക്കും. ആരോഗ്യം നിലനിർത്താൻ കഴിയും. ഈ വാരത്തിൽ പൊതുവേ ഗുണഫലങ്ങൾ ആണ് ഉണ്ടാവുക. ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കും. വിൽക്കാൻ ഉദ്ദേശിച്ചു വാങ്ങിയ വസ്തുകച്ചവടം നടക്കും. 

തൃക്കേട്ട:- ഏറെ നാളായി കാത്തിരുന്ന സന്തോഷവാർത്ത എത്തിച്ചേരും. ജോലിയിൽ നല്ല പുരോഗതി കണ്ടു തുടങ്ങും. വാരാന്ത്യം കൂടുതൽ ശോഭനം ആയിരിക്കും. വീട്ടിലേക്ക് ബന്ധുക്കൾ സന്ദർശനത്തിന് എത്തും. പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. 

മൂലം:- വിദേശത്ത് ജോലിക്ക് അവസരം ലഭിക്കും. തടസ്സങ്ങളില്ലാതെ ഏറ്റെടുത്ത കാര്യങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിയും. ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന അസുഖങ്ങൾ പൂർണമായും ഭേദം ആകും. കടം കൊടുത്ത പണം മടക്കി കിട്ടും. 

പൂരാടം :- അകാരണമായ തടസ്സങ്ങൾ പല കാര്യങ്ങൾക്കും ഉണ്ടാവും. മത്സര പരീക്ഷകളിലും ഇൻറർവ്യൂവിലും ഉന്നത വിജയം നേടും. പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.സാമ്പത്തിക ക്ലേശം ഉണ്ടാകാനിടയുണ്ട്. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. 

ഉത്രാടം:- പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗം ലഭിക്കും ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വീട് മാറി താമസിക്കാൻ സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. 

തിരുവോണം :-  നിർത്തിവച്ചിരുന്ന  ബിസിനസുകൾ പുനരാരംഭിക്കും. ആരോഗ്യം മെച്ചപ്പെടും കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉപരി പഠനത്തിന് പ്രവേശനം ലഭിക്കും ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ കഴിയും.

അവിട്ടം :- സങ്കീർണമായ പ്രശ്നങ്ങൾ  ലാഘവത്തോടെ പരിഹരിക്കാൻ കഴിയും. പ്രവർത്തനമേഖലയിൽ ഭേദപ്പെട്ട പുരോഗതിയുണ്ടാകും. മക്കളും കൊച്ചു മക്കളുമൊക്കെ കൂടി ഒന്നിച്ചു സമയം ചിലവഴിക്കാൻ കഴിയും. സാമ്പത്തിക 
നിലമെച്ചപ്പെടും.

ചതയം :- കടം കൊടുത്ത പണം  തിരിച്ചുകിട്ടും. കാരണവന്മാരുടെ അനുഗ്രഹത്തോടെ കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. പുതിയ സംരംഭങ്ങൾ ആരംഭിച്ചത് ക്രമാനുഗതമായി പുരോഗമിക്കും.ആരോഗ്യത്തിന് അനുസൃതമായ ഭക്ഷണക്രമങ്ങൾ നടപ്പിൽ വരുത്തും. 

പൂരുരുട്ടാതി:- പൊതുപ്രവർത്തകർക്ക് നേട്ടങ്ങളുണ്ടാകും. സുഹൃത്തുക്കളുടെ സഹായത്തോടെ സങ്കീർണമായ ചില പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയും. കാർഷിക കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവഴിക്കും.

ഉത്രട്ടാതി ;-  സഹപ്രവർത്തകരുടെ ആദരവും സ്നേഹവുംപിടിച്ചു പറ്റും.വസ്തു സംബന്ധമാ യ തർക്കങ്ങൾ വിട്ടു വീഴ്ചയോട് പരിഹരിക്കാൻ കഴിയും. പ്രതീക്ഷിച്ചത്ര സാമ്പത്തികനേട്ടം ഉണ്ടാവുകയില്ല മക്കളുടെ കാര്യങ്ങൾക്കായി കൂടുതൽ നേരം കണ്ടെത്തുക.

രേവതി:- നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന ഒരു രേഖ തിരിച്ചുകിട്ടും. ഭേദപ്പെട്ട നിലയിൽ പ്രവർത്തന രംഗത്ത് മാറ്റങ്ങൾ ഉണ്ടാവും. കുടുംബാംഗങ്ങളോടൊപ്പം തീർത്ഥയാത്രയിൽ പങ്കെടുക്കും. വിനയത്തോടെ ഉള്ള പെരുമാറ്റം മറ്റുള്ളവരുടെ ആദരവിന് കാരണമാകും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Read more : വീട്ടിൽ തുളസി ചെടി വളർത്തുന്നുണ്ടോ? അറിയാം ചിലത്
 

Follow Us:
Download App:
  • android
  • ios