Asianet News MalayalamAsianet News Malayalam

Weekly Horoscope : വാരഫലം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

2022 ജൂണ്‍ 12 മുതല്‍ 17 വരെ നിങ്ങള്‍ക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു

Weekly Horoscope 2022 june 12 to june 17
Author
Trivandrum, First Published Jun 11, 2022, 11:48 AM IST

അശ്വതി:-

പൊതുവേ നല്ല കാലമാണ്. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. മകന് ജോലി ലഭിക്കും. ആരോഗ്യം തൃപ്തികരമാ ണ്. വരുമാനം വർദ്ധിക്കും. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

ഭരണി:- 

സഹപ്രവർത്തകരുടെ സഹായം ലഭിക്കും. യാത്രകൾ ഗുണകരമാകും.ചില അംഗീകാരങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. 

കാർത്തിക:-

ആരോഗ്യം തൃപ്തികരം ആണ്. ഗൃഹനിർമാണം പൂർത്തിയാക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. എതിരാളികളെ കൗശ ലപൂർവ്വം പരാജയപ്പെടുത്തും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷി ക്കാം. 

രോഹിണി:-

ബന്ധുക്കളെ സഹായിക്കും. പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമാകും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തികനില മെച്ചപ്പെടും. പണയം വെച്ച വസ്തു തിരിച്ചെടുക്കും. 

മകയിരം:- 

ദീർഘയാത്രകൾ ആവശ്യമായി വരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക ബാധ്യതകൾ തീർക്കും. ഗുരുജനങ്ങൾക്ക് രോഗപീഡ ഉണ്ടാവും.കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. മേലധികാരികളുടെ പ്രശംസ നേടും. 

തിരുവാതിര :-

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകും. നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും . 

പുണർതം:-

കലാ സാഹിത്യ മത്സരങ്ങളിൽ ഉന്നത വിജയം ലഭിക്കും. അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വാഹനത്തിന് കേടുപാടുക ൾ സംഭവിക്കാൻ സാധ്യതയുണ്ട്. പ്രവർത്തനത്തിന് ആനുപാതികമായ നേട്ടം ലഭിക്കില്ല.

പൂയം:- 

സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വീട് മോടി പിടിപ്പിക്കും. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. മനക്ലേശം വിട്ടുമാറും. നിലവിലെ വരുമാനത്തിന് വർദ്ധനവുണ്ടാകും. ആരോഗ്യം തൃപ്തികരമാണ് .മകന് ഉദ്യോഗം ലഭിക്കും. 

ആയില്യം:-

ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി നേടാനാകും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദേശത്തു നിന്നൊരു സമ്മാനം എത്തിച്ചേരും. 

മകം:-

സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം നിറവേറും. വരുമാനം വർധിക്കാനും സാധ്യതയുണ്ട്. പരീക്ഷകളിൽ ഉന്നത വിജയം നേടും.തർക്കങ്ങൾ രമ്യമായി പരിഹരിക്കും. 

പൂരം:- 

മനസമാധാനം ഉളള വാരമാണ്. തീർത്ഥയാത്ര ചെയ്യും. സഹപ്രവർത്തകരിൽ നിന്നു ചില ബുദ്ധിമുട്ടുകള്‍ നേരിടും. സാമ്പത്തികഞെരുക്കം ഉണ്ടാകും. മകന് ഉദ്യോഗം ലഭിക്കും. 

ഉത്രം:-

ഗുണദോഷ സമ്മിശ്രമായ കാലമാണ്. മക്കൾക്ക് ഉയർന്ന ഉദ്യോഗം ലഭിക്കും.  പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. 

അത്തം:-

പുണ്യകർമങ്ങൾ അനുഷ്ഠിക്കാനും തീർത്ഥയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ധനസ്ഥിതി മെച്ചപ്പെടുകയും അംഗീകാരങ്ങൾ ലഭിക്കും. വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. പ്രതിസന്ധികൾ മറികടന്ന് മുന്നോട്ടു പോകാൻ കഴിയും. 

ചിത്തിര:-

സുഹൃത്തുക്കൾ വഴി ചില നേട്ടങ്ങളുണ്ടാകും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ഉത്സാഹം പ്രകടിപ്പിക്കും. കുടുംബജീവിതം സമാധാനം നിറഞ്ഞതാണ്. 

ചോതി:- 

പല പ്രതിസന്ധികളും നേരിടേണ്ടതാ യിവരും. രോഗബാധകൾക്കും സാധ്യത കാണുന്നു. ശത്രുക്കളെ കരുതിയിരിക്കുക. ചിലർക്ക് വിദേശത്ത് ഉദ്യോഗം ലഭിക്കും. ദമ്പതികൾ തമ്മിൽ ഭിന്നത ഉണ്ടാവാനിടയുണ്ട്.

വിശാഖം:- 

അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. ഒറ്റക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. പുണ്യ കർമ്മങ്ങൾ മുടങ്ങാതെ ശ്രദ്ധിക്കുക. 

അനിഴം:-

ഉപരിപഠനത്തിന് അവസരം ലഭിക്കും. സാമ്പത്തിക നില ഭദ്രമാണ്. യാത്രകൾ ഗുണകരമാകും. പുതിയ സംരംഭങ്ങൾ വിജയിക്കും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക . ആത്മീയകാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. 

തൃക്കേട്ട:-

പുതിയ ജോലി കിട്ടും. കുടുംബജീവിതം ഊഷ്മളം ആകും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പുതിയ ബിസിനസ് ആരംഭി ക്കും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. 

മൂലം:- 

വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും. ധാരാളം യാത്രകൾ ആവശ്യമായി വരും. കലാമത്സരങ്ങളിൽ ഉന്നത വിജയം നേടും. വിവാഹകാര്യത്തിൽ കാരണവന്മാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകും. 

പൂരാടം:-

കുടുംബത്തിൽ സമാധാനം ഉണ്ടാകും.ജോലിസ്ഥലത്തെ പ്രശ്നങ്ങൾ തുടരുമെങ്കിലും സാമ്പത്തികനില ഭദ്രമാണ്. മത്സരപരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ കൃഷിരീതികൾ പരീക്ഷിക്കും. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും . 

ഉത്രാടം:-

സ്ഥലംമാറ്റവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാവുന്ന കാലമാണ്. കായികമത്സരങ്ങളിൽ ഉന്നത വിജയം ലഭിക്കും. പ്രവർത്തനരംഗത്ത് സമാധാനം നിലനിൽക്കും. ആരോഗ്യം തൃപ്തികരമാണ്. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. 

തിരുവോണം:-

സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഉപരിപഠനത്തിന് സാധ്യതയുണ്ട്. 

അവിട്ടം:-

പുതിയ ജോലി ലഭിക്കും. വീട് പുതുക്കിപ്പണിയും. അവിവാഹിതരുടെ വിവാഹം നി ശ്ചയിക്കും. സ്വന്തമായി ഭൂമി വാങ്ങും. പാർട്ട് ണർഷിപ്പ് ഇടപാടുകൾ ലാഭകരമാകും. നഷ്ടപ്പെട്ട ഒരു വസ്തു തിരികെ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും.

ചതയം:-

വരുമാനം വർദ്ധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂലമായ കാലമാണ്. പ്രശസ്തി വർദ്ധിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. വിദേശയാത്ര നടത്താൻ കഴിയും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. 

പൂരുരുട്ടാതി:-

പൊതുവേ നല്ല കാലമാണ്. കുടുംബജീവിതം സന്തോഷകരമാകും. വായ്പകൾ അനുവദിച്ചു കിട്ടും. പുതിയ വാഹനം വാങ്ങും. ആരോഗ്യം പരിപാലിക്കാനായി നല്ലവണ്ണം ശ്രദ്ധിക്കണം. സഹപ്രവർത്തകരുടെ പ്രീതി നേടും. 

ഉത്രട്ടാതി:-

അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. 

രേവതി:- 

കുറച്ചുകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios