2025 മാർച്ച് 9 ഞായർ മുതൽ മാർച്ച് 15 ശനിയാഴ്ച വരെയുള്ള സമ്പൂർണ വാരഫലം. അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ഡോ. പി ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനും യോഗമുള്ള കാലമാണ്.

ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2) 

തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. യാത്രകൾ കൊണ്ടും നേട്ടങ്ങൾ പ്രതീക്ഷിക്കാം.

മിഥുനം:-( മകയിരം 1/2, തിരുവാതിര, പുണർതം 3/4) 

തൊഴിൽ രംഗത്ത് പല മാറ്റങ്ങളും പ്രതീ ക്ഷിക്കാം. പുതിയ ജോലി ലഭിക്കും. സ്വന്തമായി ബിസിനസ് ആരംഭിക്കാൻ കഴിയും.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

ഭാഗ്യമുള്ള സമയമാണ്. ഈശ്വരാധീനം കൊണ്ട് തന്നെ പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും.

ചിങ്ങം:-( മകം, പൂരം, ഉത്രം 1/4) 

നഷ്ടപ്പെട്ടുപോയ ചില സാധനങ്ങൾ തിരിച്ചു കിട്ടും. മുതൽ മുടക്ക് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ലാഭകരമായി മാറും.

കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

കുടുംബജീവിതം സന്തോഷകരമായിരി ക്കും. പങ്കാളിയെ കൊണ്ടും പല നേട്ടങ്ങൾ പ്രതീക്ഷിക്കാം.

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

കുറച്ച് കാലത്തിനു ശേഷം ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും. മുടങ്ങി കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

വൃശ്ചികം:-( വിശാഖം 1/4, അനിഴം, തൃക്കേട്ട)

വാരത്തിന്റെ തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകും. സ്വയം ചെയ്യുന്ന ചില കാര്യങ്ങൾ അബദ്ധമായി മാറാ നും ഇടയുണ്ട്.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും എല്ലാം ഉണ്ടാകും. പുതിയ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും.

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2) 

ആഴ്ചയുടെ ആരംഭത്തിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. പങ്കാളി തന്നെ ചിലപ്പോൾ അനുകൂലമല്ലാത്ത നിലപാട് എ ടുക്കാം.

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

മുടങ്ങി കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കാനും ഇടയുണ്ട്.

മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി ) 

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. കുടുംബത്തിൽ ഒരു ഒത്തുചേരലിനും സാധ്യത കാണുന്നു.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)