നിങ്ങളുടെ ഈ ആഴ്ച- വാരഫലം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 10, Sep 2018, 6:54 AM IST
weekly horoscope malayalam 10-9-2018
Highlights

ജ്യോതിഷ പ്രകാരം നിങ്ങളുടെ ഈ ആഴ്ച എങ്ങനെയുണ്ടാകും, വാരഫലം തയ്യാറാക്കിയത് അനില്‍ പെരുന്ന - 9847531232

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 3/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനലാഭം, ഉന്നതസ്ഥാനലബ്‌ധി ഇവയ്‌ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക്‌ വിവാഹകാര്യത്തില്‍ തീരുമാനമാകും.
 
ഇടവം (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2) - അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാകുന്നു. ആരോഗ്യവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‌കുക. ശിവക്ഷേത്രത്തില്‍ ജലധാര നടത്തുന്നത്‌ ഉത്തമം.
 
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/4) - അവിചാരിത പ്രതിബന്ധങ്ങള്‍ തുടരും. യാത്രാക്ലേശമോ അലച്ചിലോ ഉണ്ടാകാം. ധനനഷ്‌ടങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്‌. ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. 

കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം) - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും മന്ദഗതിയില്‍ നടക്കുന്നതാണ്‌. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ അനുഭവപ്പെടുന്നതാണ്‌. ഉദ്യേഗസ്ഥരായവര്‍ക്ക്‌ സ്ഥാനചലനമുണ്ടാവാനിടയുണ്ട്‌. വ്യാപാരരംഗത്തുള്ളവരും സ്വയംതൊഴില്‍ ചെയ്യുന്നവരും വളരെ ജാഗ്രത പാലിക്കുക. ആരോഗ്യ കാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. 

ചിങ്ങം (മകം, പൂരം, ഉത്രം 3/4) - അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനസമൃദ്ധി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക്‌ സമയം വളരെ അനുകൂലം. ഗൃഹനിര്‍മ്മാണം ഉദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂലമാണ്‌. നൂതനസംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ശിവക്ഷേത്രത്തില്‍ ഉമാമഹേശ്വരപൂജ നടത്തുന്നത്‌ ഉത്തമം.
 
കന്നി (ഉത്രം 1/4, അത്തം, ചിത്തിര 1/2) - പൊതുവെ സര്‍വ്വകാര്യ തടസ്സം അനുഭവപ്പെടാം. പ്രവര്‍ത്തനരംഗം മന്ദഗതിയില്‍ തുടരും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ സാദ്ധ്യത. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന്‌ അനുകൂലസമയമല്ല. ഒരു വിഷ്‌ണുപൂജ നടത്തുന്നത്‌ ഗുണം ചെയ്യും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 1/4) - പലപ്പോഴും പ്രതീക്ഷിക്കാതെ ചിലനേട്ടങ്ങള്‍ വന്നുചേരും. നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കും. നൂതനവസ്‌ത്രാഭരണങ്ങള്‍ ലഭിക്കും. ധനസമൃദ്ധിയുണ്ടാകും. പുതിയ വാഹനം വാങ്ങും. നൂതന ഗൃഹനിര്‍മ്മാണം ആരംഭിക്കും. പുതിയ വ്യാപാരങ്ങള്‍ ആരംഭിക്കും.
 
വൃശ്ചികം (വിശാഖം 3/4, അനിഴം, തൃക്കേട്ട) - അപ്രതീക്ഷിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. ധനനഷ്‌ടങ്ങള്‍ക്കു സാധ്യത. തൊഴില്‍രംഗത്ത്‌ പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടും. സുഹൃദ്‌ജനസഹായം കൊണ്ട്‌ പല പ്രശ്‌നങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും.
 
ധനു (മൂലം, പൂരാടം, ഉത്രാടം 3/4) - അവിചാരിതമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. 

 മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) - പൊതുവെ സമയം അനുകൂലമായി മാറിവരുന്നതാണ്‌. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. പരീക്ഷകളിലും മത്സരങ്ങളിലും വ്യയം കൈവരിക്കും. ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/4) - പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. ഉന്നതവിദ്യാഗുണം, സ്ഥാനാന്തരപ്രാപ്‌തി, തൊഴില്‍രംഗത്ത്‌ പുരോഗതി ഇവ ഉണ്ടാകുന്നതാണ്‌. ഗൃഹവാഹനാദികള്‍ പുതുതായി വാങ്ങുവാന്‍ സാധിക്കും.
 
മീനം (പൂരുരുട്ടാതി 3/4, ഉതൃട്ടാതി, രേവതി) - അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാം. ധനപരമായ പ്രതിസന്ധി അനുഭവപ്പെടും. പാഴ്‌ചെലവുകള്‍ വര്‍ദ്ധിക്കും.ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കും. രോഗക്ലേശങ്ങള്‍ക്കു സാധ്യത. 

loader