2022 മാർച്ച് 20 മുതൽ മാർച്ച് 26 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.

അശ്വതി...

ഗുണദോഷ സമ്മിശ്രമായ വാരമാണിത്.ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തി ചേരും.ആരോഗ്യം തൃപ്തികരമാണ്. 

ഭരണി...

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക.യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.ഭൂമിയിൽ നിന്ന് ആദായം വർദ്ധിക്കും.ആഴ്ചയുടെ തുടക്കം ഗുണകരമല്ല. 

കാർത്തിക...

സർക്കാർ ജീവനക്കാർക്ക്സ്ഥാനക്കയറ്റം ലഭിക്കും.പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും.നേരത്തെ തീരുമാനിച്ച യാത്ര മാറ്റി വയ്ക്കേണ്ടി വരാം. ബന്ധുക്കളെ സന്ദർശിക്കും.കുടുംബത്തിൽ സമാധാനം നിലനിൽക്കും. 

രോഹിണി...

പുതിയ ജോലിയിൽ പ്രവേശിക്കും.സാമ്പത്തികനില മെച്ചപ്പെടും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.ദമ്പതികൾ തമ്മിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. 

മകയിരം...

പൊതുവേ ഉത്സാഹം തോന്നുന്ന വാരമാണിത്.വിദേശത്തുനിന്ന് ഒരു സമ്മാനം എത്തിച്ചേരും.വായ്പകൾ തിരിച്ചടയ്ക്കാൻ സാ ധിക്കും. മകന്റെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. 

തിരുവാതിര...

പണം മുടക്കി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമാകും. പൊതുവേ ഈശ്വരാധീ നം ഉള്ള കാലമാണ്. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക്പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായി തുടരും. 

പുണർതം...

കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും യോഗം കാണുന്നു.ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. കലഹിച്ചു പിരിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. ഉല്ലാസ യാത്രയ്ക്കും സാധ്യത ഉണ്ട്. 

പൂയം...

ഈശ്വരാധീനം ഉള്ള വാരമാണ്. കുടുംബ ജീവിതം സമാധാനപരമാകും. ചിലർക്ക് സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും.പങ്കുകച്ചവടത്തിൽ നേട്ടമുണ്ടാകും.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ കഴിയും.വരുമാനം വർദ്ധിക്കും. 

ആയില്യം...

 പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോകും. ആരോപണങ്ങൾ കേൾക്കാനും സാധ്യതയുണ്ട്.പ്രാർത്ഥനകളും മറ്റും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കു ക.പുതിയ ബിസിനസ് തുടങ്ങാനുളള തീരുമാനം നീട്ടി വെക്കുക. 

മകം...

പ്രവർത്തനരംഗത്ത് ഗുണകരമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തിൽ സമാധാനവും നിലനിൽക്കും. ബിസിനസ് യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം.പുതിയ പ്രണയം നാമ്പെടുക്കും.ആരോഗ്യം ശ്രദ്ധിക്കുക. 

പൂരം...

അവിവാഹിതരുടെവിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ നടക്കും.പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട് . 

ഉത്രം...

ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങൾ സമയത്തിന് തന്നെ പൂർത്തിയാക്കാൻ സാധിക്കും.കുടുംബ ജീവിതം സന്തോഷകരമാകും.മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. 

അത്തം...

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും.രോഗങ്ങളെ അതിജീവിക്കാൻ സാധിക്കും ശത്രുക്കളെ വരുതിയിലാക്കും.സ്ത്രീകൾക്ക് സ്വർണാഭരണങ്ങളും മറ്റും സമ്മാനമാ യി ലഭിക്കും. 

ചിത്തിര...

കുടുംബജീവിതം ഊഷ്മളം ആയിരിക്കും. പഴയകാല സുഹൃത്തുക്കളുമായി ഒത്തു ചേരും. കർമ രംഗത്ത് ശോഭിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. പ്രതീക്ഷിച്ച വിലയിൽ വസ്തുവിൽപ്പന നടക്കും. ചിലവുകൾ വർദ്ധിക്കും. 

ചോതി...

പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും .ബിസിനസ്സ് രംഗത്ത് ചില വിട്ടുവീഴ്ച കൾ ചെയ്യേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും.പേരും പെരുമയും നേടാനാ കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം ശ്രദ്ധിക്കുക. 

വിശാഖം...

നിക്ഷേപങ്ങൾക്ക് അനുകൂലം ആയിട്ടുള്ള സമയമാണ് .പുതിയ സംരംഭങ്ങൾക്ക് അനുകൂലമാണ്.സുഹൃത്തിനെ സഹായിക്കേണ്ടതായി വരാം.മക്കളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. 

അനിഴം...

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും.ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.സാമ്പത്തിക നിലമെച്ചമാകും.പഴയകാല സുഹൃത്തുക്കളുമായി ഒത്തു ചേരും.ആരോഗ്യം സൂക്ഷിക്കുക. 

തൃക്കേട്ട...

ബന്ധുജനങ്ങളെ സന്ദർശിക്കാൻ അവസരം ലഭിക്കും.നിർത്തി വെച്ച പഠനം പുനരാരംഭിക്കും.കുടുംബത്തിൽ സമാധാനം നി ലനിൽക്കും.വരുമാനം വർദ്ധിക്കും.പുതിയ കരാറുകളിൽ ഒപ്പു വെക്കും. മനസിലുദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയും. 

മൂലം...

 ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കാൻ ശ്രദ്ധിക്കുക.ദാമ്പത്യജീവിതം ഊക്ഷ്മളമായി തുടരും.പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.സാമ്പത്തിക സ്ഥിതിമെച്ചമാകും. പുനപരീക്ഷയിൽ വിജയ ശതമാനം വർദ്ധിക്കും. 

പൂരാടം...

ഗുണദോഷസമ്മിശ്രമായ വാരമാണ്. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം.പൊതുവേ സമാധാനപരമായകാലമാണ്. സാമ്പത്തിക നില മെച്ചമാകും.സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും.വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസാഹം വർദ്ധിക്കും. 

ഉത്രാടം...

വീട്ടിൽ നിന്നും മാറിതാമസിക്കേണ്ടി വരാം.ആരോഗ്യം തൃപ്തികരമാകും.യുവാക്കളുടെ വിവാഹം നിശ്ചയിക്കും.പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കും.സഹോദരനുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി തീർക്കും. 

തിരുവോണം...

പുതിയ പ്രണയം ഉടലെടുക്കും. അസുഖം ഭേദമാകും.പല കാര്യങ്ങളും ഉദ്ദേശിക്കുന്നതു പോലെ ചെയ്യാൻ കഴിയും.ചെറിയ യാത്രകൾക്കും സാധ്യത ഉണ്ട്. നിർത്തി വെച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. കുടുംബത്തിലൊരു കുഞ്ഞ് പിറക്കും. 

അവിട്ടം...

 ഒരു പാട് നേട്ടങ്ങൾ ഉണ്ടാവുന്ന കാ ലമാണിത് കുടുംബത്തിൽ സമാധാനം നിലനി ൽക്കും.പണം മുടക്കുള്ള പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമല്ല .യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.വിദേശത്ത് നിന്ന്
ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. 

ചതയം...

പൊതുവേ ദൈവാധീനം ഉള്ള കാലമാണ്.ബന്ധുക്കളെ സന്ദർക്കും.കുടുംബ ജീവിതം സന്തോഷകരമായിരിക്കും.സാമ്പത്തി കനില ഭദ്രമാണ്.സുഹൃത്തുക്കളോടൊപ്പം ചെ റിയ യാത്രകൾ നടത്തും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. 

പൂരുട്ടാതി...

വരുമാനം വർദ്ധിക്കും.സ്ഥാനകയറ്റം പ്രതീക്ഷിക്കാം.വീട്ടിൽ ഒരു മംഗളകർമ്മം നടക്കാനിടയുണ്ട്. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. ആരോഗ്യം തൃപ്തികരമാണ് . പ്രവർത്തന രംഗത്ത് സമാധാനം നിലനിൽ ക്കും.പുതിയ ബിസിനസ് ആരംഭിക്കും. 

ഉതൃട്ടാതി...

കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും.സാമ്പത്തിക നില മെച്ചപ്പെടും.കുടുംബ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. തീർത്ഥ യാത്രയിൽ പങ്കുചേരും.പുതിയ സംരംഭങ്ങൾ ആരംഭിക്കും. സ്വന്തമായി ഭൂമി വാങ്ങാൻ കഴിയും. 

രേവതി...

പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. സൽക്കാരങ്ങളിൽ പങ്ക് ചേരും. കലാ കാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം . പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്.

തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant