Asianet News MalayalamAsianet News Malayalam

പ്രദോഷ വ്രതം നോറ്റാൽ അനേകഫലം !

പ്രദോഷസന്ധ്യയിൽ പാർവതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു. ഈ സമയം സകല ദേവീ ദേവന്മാരും അവിടെ സന്നിഹിതരായിരിക്കും പ്രദോഷവ്രതാനുഷ്ഠാനത്തിലൂടെ എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
 

what is pradosh vrata and why is it significant-rse-
Author
First Published Sep 30, 2023, 8:45 PM IST | Last Updated Sep 30, 2023, 8:47 PM IST

പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാ നമാണ് പ്രദോഷവ്രതം.ഈ വൃതംഅനുഷ്ഠിച്ചാ ൽ സന്താനഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സൽകീർത്തി എന്നിവയാണ് ഫലം.

കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലുമായിഒരു മാസത്തിൽ രണ്ടു പ്രദോഷമാണു വരുന്നത്. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോ ഷം കൊണ്ട് അർഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശിതിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്.

ദേവിക്ക് പൗർണമി ദിനം പോലെ വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് പ്രാദാന്യമുള്ള ദിനമാണ് പ്രദോഷം. പ്രദോഷസന്ധ്യയിൽ പാർവതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു.ഈ സമയം സകല ദേവീ ദേവന്മാരും അവിടെ സന്നിഹിതരായിരിക്കും പ്രദോഷവ്രതാനുഷ്ഠാന ത്തിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേ കതയും ഉണ്ട്.

ശിവപാർവതിമാർ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിൽ ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്.വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്ര ദർശനം നടത്തി കഴിയുന്ന വഴിപാടുകൾ നടത്തുന്നത് വിശിഷ്ടമാണ്.

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷ ദിന ത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങി യാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടി ച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു.

ഈശ്വരനും ഭഗവതിയും ചേർന്ന് അർദ്ധ നാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹ തടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷ വഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

തിരുവനന്തപുരം ശ്രീകണ്ടേശ്വരം, വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി, എറണാകുളം, ആലുവ മണപ്പുറം, ഉളിയന്നൂർ, കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം, ശൃംഗപുരം, കോഴിക്കോട്, കണ്ണൂർ രാജരാജേശ്വര, കാഞ്ഞരക്കാട് തുടങ്ങിയ അനേകം ശിവക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു.

എഴുതിയത്:

ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

ശ്രീകൃഷ്ണ ജന്മാഷ്ടമി ; തീയതിയും പൂജാരീതിയും

 

Latest Videos
Follow Us:
Download App:
  • android
  • ios