Asianet News MalayalamAsianet News Malayalam

വജ്രം ധരിച്ചാലുള്ള ഗുണങ്ങൾ അറിയാമോ? കൂടുതലറിയാം

പെട്ടെന്ന് ഫലം നൽകുന്ന രത്നമാണിത്. അതുകൊണ്ടുതന്നെ ഇത് ധരിച്ചിട്ട് ദോഷം അനുഭവങ്ങൾ ഉണ്ടായാൽ ഉടനെ അഴിച്ചു മാറ്റേണ്ടതാണ്. പലരും വജ്രം കണ്ട് ഇഷ്ടപ്പെട്ട് വാങ്ങി ധരിക്കാറുണ്ട്. പക്ഷേ അതുമൂലം അവർക്ക് പല ബുദ്ധി മുട്ടുകളും ഉണ്ടാകുന്നത് ശ്രദ്ധിക്കാതെ പോയിട്ടും ഉണ്ടാവാം.

Who can wear diamond from among zodiac signs
Author
First Published Sep 4, 2024, 1:10 PM IST | Last Updated Sep 4, 2024, 1:10 PM IST

ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം. ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.

ജാതകത്തിലെ ശുക്രൻ്റെ ബലത്തെ വർദ്ധിപ്പിക്കാനായി അല്ലെങ്കിൽ ശുക്രദശാകാലം മെച്ചമാകാൻ വജ്രം ധരിക്കുന്നു. വിവാഹം പെട്ടെന്ന് നടക്കാനും കുടുംബ ജീവിതം സന്തോഷകരമായ മാറാനും ഇത് ഗുണകരമാണ് എന്നാണ് വിശ്വാസം.
മോതിരമായോ കമ്മൽ ആയോ ലോക്കറ്റ് ആയോ നെക്ലസായോ മൂക്കുത്തി ആയോ വജ്രം ധരിക്കാം. താലിയിൽ വരെ ഇപ്പോൾ വജ്രം വച്ചുവരുന്നു.

ജാതകത്തിൽ ഗുരു ശുക്രൻ പരസ്പരം ദൃഷ്ടി ദോഷം ഉള്ളവർ വിവാഹം നടക്കാൻ വേണ്ടി വജ്രം ധരിച്ചാൽ വിവാഹ ശേഷം അത് മാറ്റുകയോ നവരത്നം ധരിക്കുകയോ വേണം. വെള്ളിയാഴ്ച ദിവസം സൂര്യനുദിച്ചു ഒരു മണിക്കൂറാകും ധരിച്ചു തുടങ്ങുന്നതാണ് ഉത്തമം. സ്ത്രീകൾ ഇടതു കൈയിലും പുരുഷന്മാർ വലതുകൈയിലെ മോതിര വിരലിൽ ധരിക്കുന്നതാണ് ഉത്തമം.

പെട്ടെന്ന് ഫലം നൽകുന്ന രത്നമാണിത്. അതുകൊണ്ടുതന്നെ ഇത് ധരിച്ചിട്ട് ദോഷം അനുഭവങ്ങൾ ഉണ്ടായാൽ ഉടനെ അഴിച്ചു മാറ്റേണ്ടതാണ്. പലരും വജ്രം കണ്ട് ഇഷ്ടപ്പെട്ട് വാങ്ങി ധരിക്കാറുണ്ട്. പക്ഷേ അതുമൂലം അവർക്ക് പല ബുദ്ധി മുട്ടുക ളും ഉണ്ടാകുന്നത് ശ്രദ്ധിക്കാതെ പോയിട്ടും ഉണ്ടാവാം. അത്തരം ആളുകൾ അത് സ്ഥിരമായി ധരിക്കാൻ പാടില്ല. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എപ്പോഴും ഒരു ജോത്സ്യന്റെ നിർദ്ദേശം സ്വീകരിക്കുന്നത് ഉത്തമമാണ്.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

വീട്ടില്‍ അക്വേറിയം ഉണ്ടോ? എങ്കില്‍ ഇക്കാര്യം അറിയണം

 

Latest Videos
Follow Us:
Download App:
  • android
  • ios