നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4) - പൊതുവെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും. കര്‍മ്മരംഗത്തെ ചില മാറ്റ ങ്ങള്‍ മുന്‍കൂട്ടി കാണുവാന്‍ കഴിയും. ഐ.ടി.രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍. വസ്ത്ര-സ്വര്‍ണ്ണ മേഖലകളില്‍ പ്രവര്‍ത്തി
ക്കുന്നവര്‍ക്കും ഉത്തമമായ കാലമാകുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - അനുകൂലമായ നേട്ടങ്ങള്‍ കൈവരും. അവിചാരിത ധനാഗമം ഉണ്ടാകും. റിയല്‍എസ്റ്റേറ്റ് രംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിതമായി വലിയ ചില മുന്നേറ്റങ്ങള്‍ നടത്താനാകും. വസ്ത്രവ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ ഗുണകരമായ ചില മാറ്റങ്ങള്‍ വന്നുഭവിക്കും. വന്‍കിട വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്ന വര്‍ക്ക് അതീവ ജാഗ്രത പാലിക്കുക. അവിചാരിത തടസ്സങ്ങള്‍ കാണുന്നതിനാല്‍ സശ്രദ്ധം ഏതു കാര്യവും ചെയ്യുക.

മിഥുനം (മകയിരം1/2, തിരുവാ തിര, പുണര്‍തം 1/4) - അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ കാര്യങ്ങളില്‍ ഇടപെടുന്നതിന് അനുകൂലമായ സമയമല്ല. വന്‍കിട വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ചില വിഷമങ്ങള്‍ ബാധിക്കുന്നതിനു സാധ്യത കാണുന്നുണ്ട്. പൊതുവെ
എല്ലാ കാര്യങ്ങളിലും പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. ധനമിടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വ്യാപാര രംഗത്ത് ഗുണകരമമായ സൂചനകള്‍ ഉണ്ട്. ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ടു നീങ്ങും. വന്‍കിട വ്യാപാരങ്ങള്‍ നടത്തുന്നവര്‍ക്ക് വലിയ സമൃദ്ധി കൈവരും. ഷെയര്‍ ബിസിനസ്സില്‍ പെട്ടെന്നുള്ള തകര്‍ച്ചയുടെ സാധ്യത കാണുന്നു. വസ്തു ക്രയവിക്രയ രംഗത്ത് അപ്രതീക്ഷിത നഷ്ടങ്ങള്‍ കാണുന്നതിനാല്‍ ശ്രദ്ധിക്കുക. സ്വന്തം നക്ഷത്ര
സവിശേഷതകള്‍ അറിഞ്ഞ് നീങ്ങുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. തികച്ചും നൂതനമായ ചില ബിസിനസ്സുകള്‍ ചെയ്യും. ഐ.ടി.മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി ചില വലിയ നേട്ടങ്ങള്‍ കൈവരുന്നതാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും അവിചാരിതമായ പലനേട്ടങ്ങളും ഉണ്ടായേക്കാമെന്നു കാണുന്നു. സ്വന്തം
നക്ഷത്ര പ്രത്യേകതകള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നതി ലൂടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു കഴിയുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/4) - അപ്രതീക്ഷിതമായ കര്‍മ്മമേഖലയില്‍ ധനനഷ്ടങ്ങള്‍ നേരിടേണ്ടതായി വരാം. ഐ.ടി. മറ്റു വലിയ വ്യാപാര ങ്ങള്‍ ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കുക. ഷിപ്പിംഗ്, വിദേശങ്ങളുമായി ബന്ധപ്പെട്ട മറ്റു മേഖലകള്‍ ഇവയില്‍ പ്രവര്‍ത്തിക്കുന്നവരും വളരെ സൂക്ഷ്മത പാലിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ തികച്ചും പ്രതികൂലമായ സൂചനകള്‍ കാണുന്ന തിനാല്‍ എല്ലാ കാര്യാവും ശരിയായി ശ്രദ്ധിച്ചു
തന്നെ നിര്‍വ്വഹിക്കുക.

തുലാം (ചിത്തിര 1/4, ചോതി, വിശാഖം 3/2) - പുതിയ മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ധനപ രമായി വളരെ സമൃദ്ധി കൈവരിക്കും. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടാകും. വൈദ്യുതോപകരണ വ്യാപാരികള്‍ക്കും, ഗൃഹോപകരണ വ്യാപാരി കള്‍ക്കും നേട്ടങ്ങള്‍. വസ്ത്ര-
സ്വര്‍ണ്ണവ്യാപാരികള്‍ക്കും റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും മന്ദഗതി കാണുന്നു. സ്വന്തം നക്ഷത്ര പ്രത്യേകതകള്‍ അറിഞ്ഞ് വേണ്ടതു ചെയ്യുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ധനസമൃദ്ധി കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിപുലമായ തോതില്‍ വ്യാപാര രംഗത്ത് പ്രവേശിക്കുന്നതിനു സാധ്യത കാണുന്നു. ഇതിനു മുന്‍പ് ചെയ്തിട്ടില്ലാത്ത ചില വ്യാപാരങ്ങള്‍ നടത്തുന്നതാണ്. വിദേശരംഗ വുമായി ബന്ധപ്പെട്ടു പ്രവര്‍ത്തി
ക്കുന്നവര്‍ക്ക് അതുല്യമായ നേട്ടങ്ങള്‍ക്ക് സാധ്യത. സ്വന്തം നക്ഷത്ര ഗുണങ്ങള്‍ അറിഞ്ഞു നീങ്ങുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വലിയ വ്യാപാര രംഗത്തു പ്രവര്‍ത്തിക്കു ന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാ കും. ധനസമൃദ്ധി കൈവരിക്കും. സ്വപ്രയത്‌നത്തിലൂടെ അസാമാന്യമായ പലവിധ നേട്ടങ്ങളും കൈവരിക്കുന്നതിനു സാധിക്കും. കാര്‍ഷികോല്പന്ന വ്യാപാരം അഭിവൃദ്ധി പ്രാപിക്കും. വസ്തുക്രയവി ക്രിയരംഗത്തു ള്ളവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. തികച്ചും നവീനമായ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്ന തിനു ശ്രമിക്കും.

മകരം (ഉത്രാടം 3/4, തിരുവോ ണം, അവിട്ടം 1/2) - വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍വ്വവിധ നേട്ടങ്ങളും ലഭിക്കും. മറ്റു വന്‍കിട വ്യാപാര മേഖല കളില്‍ ചില പ്രതിസന്ധികള്‍ ഉടലെടുക്കും. വസ്ത്ര- ഗൃഹോപകരണ രംഗത്ത് വലിയ നേട്ടങ്ങള്‍ തന്നെ കൈവരിക്കും. നൂതന മാര്‍ഗ്ഗങ്ങളിലൂടെ നേട്ടങ്ങള്‍ പലതും വന്നുചേരുന്നതുമാണ്. സ്വന്തം നക്ഷത്ര മാര്‍ഗ്ഗ ങ്ങള്‍ അറിഞ്ഞ് മുമ്പോട്ടു നീങ്ങുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരു ട്ടാതി 3/4) - അവിചാരിത പ്രതിബന്ധ ങ്ങള്‍ സുനിശ്ചിതം. വലിയ വ്യാപാ രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെ ജാഗ്രതപാലിക്കുക. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകാം. വ്യവഹാരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നുചേരാനിടയുണ്ട്. വിദേശ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വര്‍ വളരെ ശ്രദ്ധിക്കുക. സ്വന്തം നക്ഷത്രഭാവങ്ങള്‍ അറിഞ്ഞ് വേണ്ടതു ചെയ്യുക.

മീനം (പൂരു രുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ദൃഢനി ശ്ചയത്തോടെ ചെയ്യുന്ന പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. വലിയ വ്യാപാരങ്ങള്‍ നടത്തുന്നവര്‍ക്ക് തീവ്രമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പുതിയ വ്യാപാര മേഖലയിലേയ്ക്ക് പ്രവേശിക്കും. സ്ത്രീകള്‍ക്ക് സ്വന്തം ബിസിനസ്സ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നതാണ്.
സ്വന്തം രാശി പ്രത്യേകത കള്‍ അറിഞ്ഞു നീങ്ങുക.

തയ്യാറാക്കിയത് -അനില്‍ പെരുന്ന - 9847531232