മേടം (അശ്വതി, ഭരണി, കാര്‍ത്തിക 3/4) - തൊഴില്‍രംഗത്ത്‌ ചില വിഷമതകളൊക്കെ  ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ധനപരമായ വിഷമതകളും അമിത ചെലവുകള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും. നൂതനവസ്‌ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പ്‌, ഊഹക്കച്ചവടം തുടങ്ങിയവ യിലൂടെ ധനലാഭം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2) - തൊഴില്‍രംഗത്ത്‌ പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പില്‍വരും. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. അശ്രദ്ധയും അലസതയും നിമിത്തം ചില നഷ്‌ടങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ ശ്രദ്ധിക്കുക.
 
മിഥുനം (മകയിരം  1/2, തിരുവാതിര, പുണര്‍തം 1/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. വസ്‌തു കൈവശം വന്നുചേരും. വിദേശ തൊഴിലവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകുന്നതാണ്‌.

കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം) - പ്രതീക്ഷിക്കാതെ, എല്ലാ കാര്യങ്ങളും മന്ദഗതിയിലാകും. ധനദുര്‍വ്യയങ്ങള്‍ ഉണ്ടാകും. അവിചാരിത നഷ്‌ടങ്ങള്‍ സംഭവിക്കും. ഗൃഹത്തിന്‌ തകരാറുകള്‍ ബാധിക്കാനിടയുണ്ട്‌. കാര്‍ഷികരംഗത്തുള്ളവര്‍ക്ക്‌ പലവിധ ക്ലേശങ്ങളെ നേരിടേണ്ടതായി വരും. പൊതുപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പാളിച്ചകള്‍ പറ്റും. ഒരു മഹാസരസ്വതിപൂജ നടത്തുക.
 
ചിങ്ങം (മകം, പൂരം, ഉത്രം 3/4) - പരിശ്രമങ്ങള്‍ ഫലവത്താകും. സാമ്പത്തികനേട്ടങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ പലവിധി പരിവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. വ്യാപാരികള്‍ക്ക്‌ ലാഭകരമായ കാലഘട്ടമാണ്‌. നൂതനസംരംഭങ്ങളും പ്രവൃത്തികളും തുടങ്ങുന്നതിന്‌ അനുകൂലമായ കാലഘട്ടമാകുന്നു. ഗൃഹത്തിലൊരു മഹാനാരായണബലി നടത്തുക.
 
കന്നി (ഉത്രം 1/4, അത്തം, ചിത്തിര 1/2) - പലവിധ ക്ലേശങ്ങളെ നേരിടേണ്ടതായി വരും. ചിന്താക്കുഴപ്പവും ഇച്ഛആഭംഗവും സംഭവിക്കാം. ധനപരമായ നഷ്‌ടങ്ങള്‍ വന്നുചേരാം. ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചുനടത്തുക. പങ്കാളിത്ത വ്യാപാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഒരു നവഗ്രഹപൂജ നടത്തുക.
 
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ ഉണ്ടായെന്നിരിക്കും. നല്ലരീതിയില്‍ നടന്നിരുന്ന പല കാര്യങ്ങളും പെട്ടെന്ന്‌ പ്രതിസന്ധിയിലാകും. പലവിധത്തിലുള്ള ദുര്‍വ്യയങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. പൊതുരംഗത്തുള്ളവര്‍ ഇടപാടുകളില്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. 
 
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കും. ധനപരമായ നേട്ടങ്ങള്‍ സംഭവിക്കും. കാര്യപ്രാപ്‌തിയും കഴിവും ഉപയോഗപ്പെടുത്തിയാല്‍ ഉന്നതസ്ഥാനലബ്‌ധി വന്നുചേരുന്നതാണ്‌. കുടുംബത്തില്‍ സ്വസ്ഥത നിലനില്‌ക്കും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകും. യാത്രകള്‍കൊണ്ട്‌ പലവിധ നേട്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്‌.
 
ധനു (മൂലം, പൂരാടം, ഉത്രാടം 3/4) - പൊതുവെ ഗുണ ദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണണ്‌. നൂതന ഗൃഹനിര്‍മ്മാണം നടത്തുന്നതിന്‌ അനുകൂല സാഹചര്യമുണ്ടാകും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക്‌ ചില അബദ്ധങ്ങള്‍ സംഭവിക്കാനിടയുണ്ട്‌. 
 
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) - അസ്വസ്ഥതകള്‍ പലതും വര്‍ദ്ധിച്ചുവരും. സര്‍വ്വകാര്യപ്രതിബന്ധങ്ങളും വിവിധ വിഷമതകളും ഉണ്ടാകും. വ്യാപാരരംഗത്തുള്ളവര്‍ വളരെ ശ്രദ്ധിക്കുക. ഉത്തരവാദപരമായ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ശ്രദ്ധയോടെ നടത്തുക. 

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 1/4) - സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത്‌ അനുകൂലമാറ്റങ്ങള്‍ പലതും വന്നുചേരും. പുതിയ ഗൃഹ നിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. ഏതുകാര്യവും ശ്രദ്ധാപൂര്‍വ്വം നിര്‍വഹിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക്‌ ചില സവിശേഷ നേട്ടങ്ങള്‍ കൈവരും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും.
 
മീനം (പൂരുരുട്ടാതി 3/4, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാകും. സാമ്പത്തികനേട്ടങ്ങള്‍ ലഭിക്കും. സുഹൃദ്‌സഹായമുണ്ടാകും. തൊഴില്‍രംഗം അഭിവൃദ്ധി പ്രാപിക്കും. നൂതനസംരംഭങ്ങള്‍ തുടങ്ങും. വാഹനം വാങ്ങുകയോ, ഗൃഹോപകരണ ങ്ങള്‍ വാങ്ങുകയോ ചെയ്യും.