Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ച- വാരഫലം

  • നിങ്ങളുടെ ഈ ആഴ്ച എങ്ങനെ
  • വാരഫലം തയ്യാറാക്കിയത് - അനില്‍ പെരുന്ന - 9847531232
your weekly horoscope 19 6 2018

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സമൃദ്ധി കൈവരും. വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിതമായിതീരും. സ്‌ത്രീകള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വളരെവേഗം സാധ്യമാകും. ആഗ്രഹിക്കുന്ന വിധം ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. പുതിയവാഹനം വാങ്ങും. നൂതന വസ്‌ത്രാഭരണങ്ങള്‍ കൈവശം വന്നുചേരും. മറ്റു മതസ്ഥര്‍, ഉപബോധമനശ്ശക്തിയെ ഏകീകരിച്ച്‌  ഉദ്ദിഷ്‌ടസിദ്ധിനേടുന്നതിന്‌ രാജയോഗധ്യാനം ശീലിക്കുക.

 ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - കുടുംബപരമായി ശ്രേയസ്സ്‌ വര്‍ദ്ധിക്കും. ഉദ്ദിഷ്‌ടകാര്യസിദ്ധി കൈവരും. തൊഴില്‍രംഗത്ത്‌ ചില തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‌ സാധ്യത കാണുന്നു. അകാലണമായ ഉത്സാഹക്കുറവും, മന്ദതയും ചിലപ്പേള്‍ ഉണ്ടായേക്കാം. അമദമണി എന്ന രത്‌നകല്ല്‌ ധരിക്കുന്നതിലൂടെ ഈ വിഷമത്തെ തരണം ചെയ്യാം. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധപാലിക്കുക. സര്‍വ്വീസ്‌ രംഗത്തുള്ളവര്‍ക്ക്‌ സ്ഥാനക്കയറ്റത്തിന്‌ സാദ്ധ്യത കാണുന്നു. ഏതു കാര്യവും വളരെ ചിന്തിച്ചു ചെയ്യുക.
 
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - വളരെ പരിവര്‍ത്തനോന്മുഖമായ കാലമാണ്‌. കഴിഞ്ഞ കാലഘട്ടങ്ങളുടെ വിഷമതകള്‍ മുഴുവന്‍ മാറുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങും. തികച്ചും നൂതനമായ ചില മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ തുറക്കുന്നതാണ്‌. ഏതു പ്രതികൂല സാഹചാര്യങ്ങളും തരണംചെയ്‌ത്‌ വിജയംവരിക്കുന്നതിന്‌ ഉതകുന്ന അപൂര്‍വ്വമായ ഉപബോ ധമനശ്ശക്തി  ഉണര്‍ത്തുന്നതിന്‌ നിങ്ങള്‍ ശീലിക്കുക. ജയദുര്‍ഗ്ഗാമന്ത്ര ഉപാസന ചെയ്യുന്നതിന്‌ ഉത്തമം. മറ്റു വിശ്വാസികള്‍ അതീന്ദ്രി യധ്യാനം ശീലിക്കുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സര്‍വ്വകാര്യങ്ങളിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത്‌ ഉത്തമമായ നേട്ടങ്ങള്‍ കൈവരിക്കുവാനാകും. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപൂര്‍വ്വനേട്ടങ്ങള്‍ ഉണ്ടാകും. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സ്ഥാനപ്രാപ്‌തിയും കീര്‍ത്തിയും ലഭിക്കുന്നതാണ്‌. ധനമിടപാടുകള്‍ സൂക്ഷിച്ചുനടത്തുക. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത്‌ വളരെ ശ്രദ്ധിച്ചു വേണം. സര്‍വ്വകാര്യവിജയത്തിനായി സത്യനാരായണപൂജ നടത്തുക. 

 ചിങ്ങം (മകം, പൂരം, ഉത്രം 1/4) - മങ്ങിക്കിടക്കുന്ന നിങ്ങളുടെ കഴിവുകള്‍ പുനുരുജ്ജീവിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങും. സര്‍വ്വകാര്യവിജയം നേടിയെടുക്കുന്നതിന്‍റെ മുന്നോടിയായുള്ള പ്രവര്‍ത്തനോന്മേഷം നിങ്ങളുടെ ഓരോ കാര്യത്തിലും പ്രകടമാകുന്നതാണ്‌. ഏതു വിഷമതകളെയും മിറകടക്കു വാനും ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനും ഉപബോധമനശ്ശക്തിയെ ഉണര്‍ത്തുന്നതിന്‌ സാധിക്കുന്നതാണ്‌. ജയദുര്‍ഗ്ഗാ ഉപാസന ഇതിന്‌ അത്യുത്തമമാണ്‌. മറ്റു വിശ്വാസികള്‍ രാജയോഗ ധ്യാനം  ശീലിച്ചുകൊണ്ട്‌ രാജനീലക്കല്ല്‌ ധരിക്കുക.

 കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യതമാകും. ധനസമൃദ്ധി ഉണ്ടാകുന്നതാണ്‌. തൊഴില്‍രംഗത്ത്‌ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന്‌ സമയമായിരിക്കുന്നു. വനിതകള്‍ക്ക്‌ അഭീഷ്‌ടസിദ്ധികൈവരും. ആഗ്രഹിക്കുന്നത്‌ നേടുന്നതിനുള്ള കഴിവ്‌ കന്നിരാശിക്കാരായ സ്‌ത്രീകള്‍ക്ക്‌ സ്വതമേവയുണ്ട്‌. അത്‌ വിനിയോഗിക്കുവാന്‍ പഠിക്കണമെന്നു മാത്രം. മംഗള ഗൗരീപൂജ ഗൃഹത്തില്‍ നടത്തുക. മംഗളഗൗരീമന്ത്രം തുടര്‍ന്ന്‌ ഉപാസന ചെയ്യുക. മറ്റു വിശ്വാസികള്‍ രാജയോഗധ്യാനം ശീലിക്കുന്നത്‌ ഉത്ത
 മം.  ഇത്‌ മനശ്ശാന്തിയും സര്‍വ്വകാര്യജയവും നല്‍കും.

 തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സ്വയം തൊഴിലുകാര്‍ക്കും വ്യാപാരികള്‍ക്കും പൊതുവേ അനുകൂലമാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഏത്‌ കാര്യ ത്തിലും പ്രവര്‍ത്തനവിജയം പ്രതീക്ഷിക്കാം. ആരോഗ്യപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധവച്ചുപുലര്‍ത്തുക. അവിചാരിത രോഗക്ലേശങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കും. നിത്യവും ആരോഗ്യശ്രദ്ധയ്‌ക്കായി സമയം നീക്കിവെയ്‌ക്കുക. യാത്രാവസരങ്ങളില്‍ വളരെ ശ്രദ്ധപാലിക്കുക. ഗൃഹത്തില്‍ സഞ്‌ജീവനിപൂജ നടത്തുകയും സഞ്‌ജീവനിമന്ത്രം പതിവായി ജപിക്കുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ ധ്യാനം ശീലിക്കുക.
 
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പ്രവര്‍ത്തനരംഗത്ത്‌ പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിന്‌ സാദ്ധ്യത കാണുന്നു. ഏതു കാര്യത്തിലും അതീവജാഗ്രത പാലിക്കുക. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ട സമയമല്ല. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ശരിയായി ശ്രദ്ധിക്കേണ്ടതാണ്‌. സര്‍വ്വകാര്യത്തിലും ഉപബോധമനശക്തിയെ ഉണര്‍ത്തി ഉദ്ദിഷ്‌ടകാര്യസിദ്ധിനേടുവാന്‍ അതീന്ദ്രീയധ്യാനം ശീലിക്കുക. ജയദുര്‍ഗ്ഗാപൂജ ഗൃഹത്തില്‍ നടത്തുന്നതും ഉത്തമം.


 ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥ നിലനില്‍ക്കും. തൊഴില്‍രംഗത്ത്‌ ചിലപ്പോള്‍ വിഷമാവസ്ഥകള്‍ ഉണ്ടയേക്കാം. സ്വപ്രയത്‌നംകൊണ്ട്‌ പല പ്രയാസങ്ങളും തരണം ചെയ്യുന്നതിനും കഴിയും. കുടുംബത്തില്‍ സമചിത്തതയോടെ പെരുമാറേണ്ടത്‌ ആവശ്യമാണ്‌. മനോബലം വര്‍ദ്ധിപ്പിക്കുന്നതിനായി ധ്യാനം ശീലിക്കുന്നത്‌ നന്നായിരിക്കും. സര്‍വ്വ ദോഷപരിഹാരത്തിനായി സത്യനരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ ശീലിക്കണം.
 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - പ്രവര്‍ത്തനരംഗത്ത്‌ അനു കൂലമായ പലവിധ മാറ്റങ്ങളും ഉണ്ടായിത്തുടങ്ങുന്നതാണ്‌. സര്‍വ്വകാര്യങ്ങളിലും ഗുണകരമായ അനുഭവങ്ങള്‍ വന്നുചേരും. നിങ്ങളുടെ ജീവിതഗതിയെ മാറ്റുന്നതിന്‌ പര്യാപ്‌തമായ പലതും സംഭവിച്ചേക്കാം. ചില കണ്ടുമുട്ടലുകള്‍ നിങ്ങള്‍ക്ക്‌ വലിയ മാര്‍ഗ്ഗദര്‍ശനമായിത്തീരും. ആഗ്രഹിക്കുന്നതെന്തും നേടിത്തരു വാന്‍ പര്യാപ്‌തമായ ഉപബോധമനശ്ശക്തിയെ ഉണര്‍ത്തുന്നതിനുള്ള വഴികള്‍ ഇതിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കും. ജയദുര്‍ഗ്ഗാപൂജ നടത്തി ഉപാസന പഠിക്കുക. മറ്റു വിശ്വാസികള്‍ അതീന്ദ്രീയധ്യാനം പരിശീലിക്കുക.


 കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ഗുണദോഷസമ്മിശ്രസ്ഥിതി ഉണ്ടാകുന്നതാണ്‌. പ്രവര്‍ത്തനരംഗത്ത്‌ അപ്രതീക്ഷിതമായ പല തടസ്സങ്ങളും വിഷമങ്ങളും ഉണ്ടാകും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. അപ്രതീക്ഷിത നഷ്‌ടങ്ങള്‍ ഉണ്ടായേക്കാം. വ്യാപാരരംഗത്തുള്ളവര്‍ വളരെ സൂക്ഷ്‌മതപാലിക്കുക. പുതിയ സംരംഭങ്ങള്‍ക്ക്‌ അനുകൂലസമയമല്ല. ഏതു കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. മൃത്യഞ്‌ജയമന്ത്രം ശീലിക്കുക. അനുകൂലമല്ല. ഏതു കാര്യത്തിലും പ്രത്യേക ശ്രദ്ധപുലര്‍ത്തുക. മൃത്യുഞ്‌ജമന്ത്രം ശീലിക്കുക. 

 മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. സാമ്പത്തികപുരോഗതി കൈവരിക്കും. ഏതു കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കും. നൂതനസംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. തൊഴില്‍ മണ്‌ഡലം അഭവൃദ്ധിപ്രാപിക്കും. കന്യകമാര്‍ക്ക്‌ വിവാഹകാര്യത്തില്‍ തീരുമാനമാകും.സ്‌ത്രീകള്‍ക്ക്‌ അഭീഷ്‌ടസിദ്ധി കൈവരിക്കുവാന്‍ കഴിയും. കുടുംബത്തില്‍ പൊതുവേ സന്തുഷ്‌ടി നിലനില്‍ക്കും. ഗൃഹ ത്തില്‍ വിഘ്‌നേശ്വരബലി, ശ്രീലക്ഷ്‌മിപൂജ ഇവ നടത്തുക. 

വാരഫലം തയ്യാറാക്കിയത് - അനില്‍ പെരുന്ന - 9847531232

Follow Us:
Download App:
  • android
  • ios