Asianet News MalayalamAsianet News Malayalam

നിങ്ങൾക്ക് ഈ വാരം എങ്ങനെ; വാരഫലം

  • നിങ്ങൾക്ക് ഈ ആഴ്ച എങ്ങനെ.
  • വാരഫലം തയ്യാറാക്കിയത് : അനില്‍ പെരുന്ന, 9847531232
your weekly horoscope
Author
Trivandrum, First Published Jul 30, 2018, 4:31 PM IST

മേടക്കൂറ്‌ (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - ഈയാഴ്‌ച്ച പൊതുവെ ദോഷകരമായിരിക്കും. പല കാര്യങ്ങളിലും അസ്വസ്ഥത അനുഭവപ്പെടും. തൊഴില്‍രംഗത്ത്‌ ചില കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ധനനഷ്‌ടങ്ങള്‍, മനോമാന്ദ്യം, ഇച്ഛാഭംഗം ഇവയ്‌ക്കു സാധ്യതയുണ്ട്‌. ഏതു കാര്യത്തിലും ജാഗ്രത പാലിക്കുക. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അബദ്ധങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഐടി രംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്കും അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടായേക്കാം. വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങുകയാണ്‌ വേണ്ടത്‌.

ഇടവക്കൂറ്‌ (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2 ) - രാശി പൊതുവെ ഈയാഴ്‌ച്ചയില്‍ ഗുണദോഷസമ്മിശ്രമാണ്‌. തൊഴില്‍രംഗത്ത്‌ ചില നേട്ടങ്ങളൊക്കെ ഉണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌. അഷ്‌ടമശനിയാകയാല്‍ രോഗങ്ങള്‍ക്കു ചികിത്സ നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. ശരിയായി രാശി ചിന്തിച്ച്‌ ഉചിതമായ പ്രതിവിധികള്‍ സ്വീകരിച്ചാല്‍ നല്ലത്‌.

മിഥുനക്കൂറ്‌ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 ) - ചില കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ വന്നുചേരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ ഒരു വഴി തെളിയും. ഇഷ്‌ടമുള്ള സ്ഥലത്തേക്ക്‌ ഉല്ലാസയാത്ര പോകും. പുതിയ വസ്‌ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ അതിനു വഴി തെളിയും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു തുടങ്ങുവാന്‍ കഴിയും.

കര്‍ക്കടകക്കൂറ്‌ (പുണര്‍തം 1/4, പൂയം, ആയില്യം) - അവിചാരിതമായ നേട്ടങ്ങള്‍ ഈയാഴ്‌ചയില്‍ ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ അവസരമുണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതാണ്‌. തൊഴില്‍രംഗത്ത്‌ ചില പുതിയ കാര്യങ്ങള്‍ ആലോചിച്ചു നടപ്പിലാക്കും. നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവാകുവാന്‍ സാധ്യതയുള്ള ചില സംഭവവികാസങ്ങള്‍ക്കു സാധ്യത കാണുന്നു. ശരിയായ രാശി ചിന്ത നടത്തി വേണ്ട പ്രതിവിധികള്‍ അനുഷ്‌ഠിക്കുന്നത്‌ നന്നായിരിക്കും.

ചിങ്ങക്കൂറ്‌ (മകം, പൂരം, ഉത്രം 3/4) - പൊതുവെ പലവിധ തടസ്സങ്ങള്‍ വന്നുചേരും. തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്‌. ധനനഷ്‌ടങ്ങളും പാഴ്‌ചിലവുകളും ഉണ്ടാകും. യാത്രാക്ലേശം, അലച്ചില്‍ ഇവ വന്നു ചേരും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠന കാര്യത്തില്‍ തടസ്സങ്ങള്‍ വരാം. നിങ്ങളുടെ കുടുംബത്തിലും ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്‌. സംഭാഷണത്തിലും പെരുമാറ്റത്തിലും വളരെ ആത്മനിയന്ത്രണം ശീലിക്കുന്നതാണ്‌ പൊതുവെ നല്ലതെന്നു കാണുന്നു.

കന്നിക്കൂറ്‌ (ഉത്രം 1/4, അത്തം, ചിത്തിര 1/2) - നിങ്ങളുടെ രാശിയില്‍ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത്‌ പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്‌. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ ഉടനെ അതു സാധിക്കുവാനിടയുണ്ട്‌. കലാരംഗത്തും, സിനിമ-സീരിയല്‍ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജീവിതത്തില്‍ അപ്രതീക്ഷിതമായ വലിയ വഴിത്തിരിവിനു സാധ്യത കാണുന്നു. സമ്പൂര്‍ണ്ണരാശിചിന്തനം നടത്തി ഉചിതമായത്‌ ചെയ്യുക.

തുലാക്കൂറ്‌ (ചിത്തിര 1/2, ചോതി, വിശാഖം 1/4) - ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകുന്നതാണ്‌. ഏതു കാര്യത്തിലും അനുകൂലമായിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. നവീനമായ ആശയങ്ങള്‍ നടപ്പിലാക്കും. പുതിയ വസ്‌തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. ജീവിതത്തില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള തുടക്കം കുറിക്കും.

വൃശ്ചികക്കൂറ്‌ (വിശാഖം 3/4, അനിഴം, തൃകേട്ട) - അവിചാരിത തടസ്സങ്ങള്‍ പല കാര്യങ്ങളിലും അനുഭവപ്പെടും. തൊഴില്‍രംഗത്ത്‌ നൂതനമായ പലവിധ മാറ്റങ്ങള്‍ ഉണ്ടാകും. അതിനോടു പൊരുത്തപ്പെടുന്നതിനു ശ്രമിക്കേണ്ടതാണ്‌. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധ ഉണ്ടായിരിക്കണം. ഉദരസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാകാം. ഭക്ഷണ സംബന്ധമായ അശ്രദ്ധ രോഗങ്ങള്‍ക്കു കാരണമായിത്തീര്‍ന്നേക്കാം. പൊതുവെ രാശി ചിന്ത നടത്തി ഉചിത പരിഹാരം കാണുന്നതു നന്നായിരിക്കും.

ധനുക്കൂറ്‌ (മൂലം, പൂരാടം, ഉത്രാടം 1/2 ) - ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പുതിയ മേഖലയില്‍ തൊഴില്‍ നടത്തുന്നവര്‍ക്ക്‌ നേട്ടങ്ങള്‍ ഉണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. പുതിയ വീടുപണി ആരംഭിക്കുന്നതാണ്‌. വസ്‌തുവാഹനാദികള്‍ വാങ്ങും. ദീര്‍ഘനാളായി ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ സാധിക്കും. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വയോഗങ്ങള്‍ കാണുന്നു.

മകരക്കൂറ്‌ (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4 ) - പലവിധ തടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ വന്നുചേരും. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. ദാമ്പത്യ കലഹങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിയില്‍ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത്‌ കൂടുതല്‍ പ്രയാസങ്ങള്‍ക്കു കാരണമായേക്കാം. വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാം ചെയ്യേണ്ടത്‌ ആവശ്യമാണ്‌. സമഗ്രമായ രാശിചിന്ത നടത്തുക.

കുംഭക്കൂറ്‌ (അവിട്ടം 1/4, ചതയം, പൂരുട്ടാതി 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈയാഴ്‌ചയില്‍ സാധിക്കും. തൊഴില്‍രംഗത്ത്‌ അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലത്തെ ആഗ്രഹം സാധിക്കും. പുതിയ സംരംഭം തുടങ്ങും. വിദേശതൊഴില്‍ എന്ന ലക്ഷ്യം സാധിക്കും. കച്ചവടക്കാര്‍ക്ക്‌ അസുലഭ നേട്ടങ്ങള്‍ വന്നുചേരും. വിവാഹാലോചനകളില്‍ തീരുമാനമാകും. രാശിമണ്‌ഡലത്തില്‍ വളരെ അപൂര്‍വ്വമായ രാജയോഗം കാണുന്നു.

മീനക്കൂറ്‌ (പൂരുട്ടാതി 1/2, ഉതൃട്ടാതി, രേവതി) - ധനപരമായ നഷ്‌ടങ്ങള്‍ ഉണ്ടാകും. തൊഴിലിന്റെ കാര്യത്തില്‍ പലവിധ അസ്വസ്ഥതകള്‍ വന്നുചേരും. ആരോഗ്യപരമായ വിഷമങ്ങളും അനുഭവപ്പെടുന്നതിനു സാധ്യത. ഏതു കാര്യത്തിലും ശ്രദ്ധയോടെ മുമ്പോട്ടു പോവുക. രാശിയില്‍ കാണുന്നത്‌ വളരെ ദോഷാത്മകമായ ഗ്രഹയോഗാവസ്ഥയാണ്‌. രാശിചിന്ത നടത്തി ഉചിത പരിഹാരം കാണുന്നതാണ്‌ ഉത്തമം.

വാരഫലം തയ്യാറാക്കിയത് : അനില്‍ പെരുന്ന

ഫോൺ നമ്പർ: 9847531232.

Follow Us:
Download App:
  • android
  • ios