Asianet News MalayalamAsianet News Malayalam

ഒന്നല്ല, രണ്ടല്ല, മൂന്നല്ല; കൂട്ടക്കൂട്ടിയിടിയില്‍ തകര്‍ന്നത് 133 വാഹനങ്ങൾ!

ഒരേ സമയം റോഡില്‍ കൂട്ടിയിടിച്ചത് 133 വാഹനങ്ങൾ. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായകുകയാണ്. 

133 vehicles crash into each other
Author
Texas, First Published Feb 12, 2021, 12:07 PM IST

ഒരേ സമയം റോഡില്‍ കൂട്ടിയിടിച്ചത് 133 വാഹനങ്ങൾ. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായകുകയാണ്. അമേരിക്കയിലെ ടെക്സസ് നഗരത്തിലെ ഫോട്ട് വത്ത് ഹൈവേയിലാണ് ഈ അപകടം നടന്നതെന്ന് ഡിഎന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെയായിരുന്നു അപകടമെന്നും  കനത്ത മഞ്ഞുകാറ്റിനെത്തുടർന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയുമാണ് അപകടകാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ആറുപേർ മരിക്കുകയും ഏകദേശം 65 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ കണക്കനുസരിച്ച് 65 പേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തകർന്ന ഡസൻ കണക്കിന് കാറുകളും ട്രക്കുകളും ഈ രംഗത്തിൽ നിന്നുള്ള വീഡിയോയിൽ കാണാം,  കൂറ്റൻ ട്രക്കുകളും കാറുകളും എസ്‌യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വാഹനങ്ങൾ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറുന്നതും വിഡിയോയിലുണ്ട്. മഞ്ഞിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കുമൊക്കെ ഇടിച്ചു കയറി. നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി പായുന്ന വാഹനങ്ങളിൽനിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മഞ്ഞിനോടൊപ്പം പ്രദേശത്ത് രാവിലെ മുതൽ കനത്ത മഴയുമുണ്ടായിരുന്നു. പ്രദേശത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് ഇതെന്നും പ്രദേശവാസികൾ പറയുന്നു. 

“ആളുകൾ അവരുടെ വാഹനങ്ങള്‍ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഹൈഡ്രോളിക് റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ചാണ് അവരെ വിജയകരമായി പുറത്തെടുത്തത്,” ഫോർത്ത് വർത്ത് ഫയർ ചീഫ് ജിം ഡേവിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios