എന്‍ട്രി ലെവല്‍ ഹാച്ച് ബാക്ക് ശ്രേണി വില്‍പ്പനയില്‍ ടാറ്റയുടെ ജനപ്രിയവാഹനം ടിയാഗോയെ കടത്തിവെട്ടി മാരുതിയുടെ പുത്തന്‍ വാഗണ്‍ ആര്‍. മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് വാഗണ്‍ ആറിന്‍റെ ഈ മിന്നുംപ്രകടനം. 2018നെ അപേക്ഷിച്ച് 15.25 ശതമാനം ടിയാഗോയുടെ വില്‍പ്പന ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാരുതി വാഹനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ നാലാം സ്ഥാനം കൊണ്ട് തൃപ്‍തിപ്പെടേണ്ടി വന്നു ടിയാഗോയ്ക്ക്. 

ഈ മാര്‍ച്ചില്‍ 16,152 യൂണിറ്റ്  മാരുതി വാഗണ്‍ആറാണ് വിപണിയിലെത്തിയത്. എന്നാല്‍ വെറും 6,884 ടിയാഗൊ യൂണിറ്റുകള്‍ മാത്രമാണ് ടാറ്റ വിറ്റത്. 

11,807 യൂണിറ്റുകളുടെ വില്‍പ്പനയുമായി സെലറിയോയാണ് രണ്ടാം സ്ഥാനത്ത്. 8,280 യൂണിറ്റുകളോടെ അടുത്തിടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ഹ്യുണ്ടായി സാന്‍ട്രോയാണ് മൂന്നാം സ്ഥാനത്ത്.  5,853 യൂണിറ്റുകളോടെ റെനോ ക്വിഡാണ് അഞ്ചാമത്.