ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ സുസൂക്കിയുടെ ജനപ്രിയ മോഡലായ ജിക്‌സര്‍ 250 സിസി കരുത്തില്‍ എത്തുന്നു. 

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ സുസൂക്കിയുടെ ജനപ്രിയ മോഡലായ ജിക്‌സര്‍ 250 സിസി കരുത്തില്‍ എത്തുന്നു. രൂപത്തില്‍ സാധാരണ ജിക്‌സറിനോട് സാമ്യമുണ്ടെങ്കിലും സുസുക്കിയുടെ ജിഎക്‌സ്എസ് 300-ലെ ചില ഡിസൈനുകള്‍ പുതിയ ബൈക്കിലുണ്ടാകും. 1.5 ലക്ഷം രൂപയായിരിക്കും പുതിയ ജിക്സറിന്‍റെ വില. 

26.5 ബിഎച്ച്പി കരുത്തേകുന്ന ബിഎസ്-6 നിലവാരമുള്ള 250 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. ജിക്‌സര്‍ 150ന് അടിസ്ഥാനമായ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും മസ്‌കുലാര്‍ ലുക്കിലെത്തുന്ന ജിക്‌സര്‍ 250ലും. ബൈക്കിന്‍റെ ടെയില്‍ ലാമ്പ് എല്‍ഇഡിയായിരിക്കും. മ്യൂസിക്, മെസേജ്, കോള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ബൈക്കിലുണ്ടാകും.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും എബിഎസുമാണ് സുരക്ഷ. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 

യമഹ FZ25, ഹോണ്ട CBR250, ഡ്യൂക്ക് 200 എന്നിവയായിരിക്കും മുഖ്യ എതിരാളികള്‍. പുതിയ ജിക്‌സര്‍ മെയ് 20-ന് നിരത്തില്‍ എത്തിയേക്കും.