ഫ്ലാഗ് ഷിപ്പ് മോഡല്‍ അപ്പാഷെ RR310 സ്പോര്‍ട്സ് ബൈക്കിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയിലിറക്കി ടിവിഎസ് മോട്ടോഴ്‍സ്. സ്ലിപ്പര്‍ ക്ലച്ചും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് പുതിയ അപ്പാച്ചെ RR310 -ന് പ്രധാനമായും വന്നിരിക്കുന്ന മാറ്റം. 2.27 ലക്ഷം രൂപയാണ് പരിഷ്‌കരിച്ച അപ്പാച്ചെ RR310 ന്‍റെ ദില്ലി എക്സ്ഷോറൂം വില.

നിലവിലെ 313 സിസി ഒറ്റ സിലിണ്ടര്‍ നാല് സ്ട്രോക്ക് എഞ്ചിന്‍ തന്നെ പുതിയ അപ്പാച്ചെ RR310 -ലും കമ്പനി തുടരും. ലിക്വിഡ് കൂളിംഗ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്നീ സംവിധാനങ്ങളും എഞ്ചിനിലുണ്ട്. 34 bhp കരുത്തും 28 Nm torque ഉം ഈ എഞ്ചിന്‍ പരമാവധി സൃഷ്‍ടിക്കും.   നിലവില്‍ ലഭ്യമായ റേസിംഗ് റെഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറപ്പതിപ്പുകള്‍ കൂടാതെ ഗ്ലോസ്സ് ബ്ലാക്ക് എന്ന പുതിയൊരു നിറപ്പതിപ്പ് കൂടി പുതിയ അപ്പാച്ചെ RR310 -ല്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന വേഗതയില്‍ വളവുകളിലും മറ്റും ഗിയര്‍ ഡൗണ്‍ ചെയ്യുമ്പോള്‍ കൂടുതല്‍ സ്ഥിരത നല്‍കാനും മികച്ച ഡ്രൈവിങ് അനുഭവമേകാനും 
പുതിയ അപ്പാച്ചെ RR 310നെ സ്ലിപ്പര്‍ ക്ലച്ച് സഹായിക്കും. മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പുറകില്‍ മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍.