Asianet News MalayalamAsianet News Malayalam

ഔഡി ആര്‍എസ് 7 സ്‍പോര്‍ട് ബാക്ക് ഇന്ത്യയില്‍

ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ പെർഫോമൻസ് പതിപ്പായ ആർഎസ്7 സ്പോർട് ബാക്ക് ഇന്ത്യന്‍ വിപണിയിൽ എത്തി. 

2020 Audi RS7 Sportback launched
Author
Mumbai, First Published Jul 16, 2020, 3:40 PM IST

ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ പെർഫോമൻസ് പതിപ്പായ ആർഎസ്7 സ്പോർട് ബാക്ക് ഇന്ത്യന്‍ വിപണിയിൽ എത്തി. 1.94 കോടിയാണ് 2020 ഓഡി ആർഎസ്7 സ്പോർട്ട്ബാക്കിന്‍റെ എക്‌സ്-ഷോറൂം വില. അഞ്ച് മാറ്റ് ഫിനിഷുകൾ അടക്കം 13 നിറങ്ങളിൽ ആണ് പുത്തൻ ആർഎസ്7 സ്‍പോര്‍ട് ബാക്ക് വില്‍പ്പനയ്‍ക്ക് എത്തിയിരിക്കുന്നത്.

നാല് ഡോർ കൂപ്പെ മോഡൽ ആയ രണ്ടാം തലമുറ എ7-ന്റെ സ്‌പോർട്ടി വേര്‍ഷന്‍ ആണ് 2020 ഓഡി ആർഎസ്7 സ്പോർട്ട്ബാക്ക്. 591 ബിഎച്പി പവറും 800 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ, ട്വിൻ-ടർബോ പെട്രോൾ V8 എൻജിൻ ആണ് പുത്തൻ ആർഎസ്7 സ്പോർട്ട്ബാക്കിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ച ഈ എൻജിൻ ആർഎസ്7 സ്പോർട്ട്ബാക്കിനെ 3.6 സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത ആര്‍ജ്ജിക്കും. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും, സിലിണ്ടർ-ഓൺ-ഡിമാൻഡ് (COD) സംവിധാനവും ഈ എൻജിനൊപ്പമുണ്ട്. ക്വഡ്രോ ഫോർ വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ എത്തും.

ഡ്യുവൽ ടച്സ്ക്രീൻ സെറ്റപ്പുള്ള വിർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലേ, ആർഎസ് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്റർ, അലൂമിനിയം പെഡൽ, അൽക്കൻറ്റാര ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ ആകർഷണങ്ങൾ. പേൾ നാപ്പാ ലെതറിൽ തീർത്ത ആർഎസ് സ്പോർട്ട് സീറ്റ്, 705W ബാംഗ് ആന്‍ഡ് ഓഫുൽസൺ 16 സ്‌പീക്കർ സ്റ്റീരിയോ, പാന്റൊമിക് സൺറൂഫ് എന്നിവ 2020 ഓഡി ആർഎസ്7 സ്പോർട്ട്ബാക്കിന്‍റെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു.

മാട്രിക്സ് അഡാപ്റ്റീവ് എൽഇഡി ഹെഡ്ലൈറ്റുകൾ, വലിപ്പം കൂടിയ കറുപ്പിൽ പൊതിഞ്ഞ ഗ്രിൽ, 21-ഇഞ്ച് അലോയ് വീൽ, ഓവൽ ഷെയ്പ്പിലുള്ള ട്വിൻ എക്സ്ഹോസ്റ്റ്, റിയർ ഡിഫ്യൂസർ എന്നിവയാണ് ആർഎസ്7 സ്പോർട്ട്ബാക്കിനെ എ7നിൽ നിന്ന് വ്യത്യസ്തമാക്കുന്ന എക്സ്റ്റീരിയർ ഘടകങ്ങൾ. ആദ്യമായി അഞ്ച് സീറ്റ് കോൺഫിഗറേഷനിൽ വില്പനക്കെത്തിയിരിക്കുന്ന ആർഎസ്7 സ്പോർട്ട്ബാക്കിന് ആർഎസ് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും കാർബൺ സെറാമിക് ബ്രെയ്ക്കുമാണ്.

Follow Us:
Download App:
  • android
  • ios