ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പ്രീമിയം സ്പേർട്‌സ് ടൂററർ മോട്ടോർസൈക്കിളായ S 1000 XRന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ ഇന്ത്യയിൽ പുറത്തിറക്കി.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പ്രീമിയം സ്പേർട്‌സ് ടൂററർ മോട്ടോർസൈക്കിളായ S 1000 XRന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ ഇന്ത്യയിൽ പുറത്തിറക്കി. 20.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
സ്‌പോര്‍ട്ടിയായുള്ള പ്രകടനം ഉറപ്പാക്കുന്നതിനും ദീര്‍ഘദൂര യാത്രകള്‍ക്ക് പോലും ഉതകുന്നതിനുമായി ഭാരം കുറച്ചാണ് ഈ സ്‌പോര്‍ട്‌സ് ബൈക്ക് ഇത്തവണ എത്തിച്ചിരിക്കുന്നത്.
ബിഎംഡബ്ല്യു പുതുതായി വികസിപ്പിച്ച 999 സിസി ഇന്‍ ലൈന്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 11,000 ആര്‍.പി.എമ്മില്‍ 165 എച്ച്.പി. കരുത്തും 9,250 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 3.3 സെക്കന്റ് മതി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ് ഈ ബൈക്കിന്റെ പരമാവധി വേഗം.
ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പുകളുള്ള കൂര്‍ത്ത മുന്‍വശം, സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് സമാനമായ ടെയ്ല്‍ലൈറ്റ്, ലോങ്ങ് റൈഡുകള്‍ക്ക് ഇണങ്ങുന്ന സീറ്റ്, അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന വിന്‍ഡ് ഷീല്‍ഡ് തുടങ്ങിയവ ഈ ബൈക്കിനെ സ്‌റ്റൈലിഷാക്കുന്നു.
ഹെഡ്‌ലാമ്പ്, ടെയ്ല്‍ലാമ്പ്, ഇന്റിക്കേറ്ററുകള്‍ എന്നിവയെല്ലാം എല്‍ഇഡിയാണ്. ഇതിനുപുറമെ, ഇന്റഗ്രേറ്റഡ് പാര്‍ക്കിങ്ങ് ലൈറ്റുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. കണക്ടിവിറ്റി സംവിധാനമുള്ള 6.5 ഇഞ്ച് വലിപ്പമുള്ള കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഹനത്തിനെ സാങ്കേതികമായി വേറിട്ടതാക്കുന്നു.
റോഡ്‌സ റെയിന്‍, ഡൈനാമിക, ഡൈനാമിക പ്രോ എന്നീ നാല് റൈഡിങ്ങ് മോഡുകളിലാണ് എസ് 1000 എക്‌സ്ആര്‍ എത്തുന്നത്. എന്‍ജിന്‍ ബ്രേക്ക്, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സുരക്ഷ ഫീച്ചറുകളാണ് സമ്പന്നമാണ് ഈ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്ക്. ഐസ് ഗ്രേ, റേസിംഗ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്.
ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ നെറ്റ്‌വര്‍ക്കിലൂടെ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ ബൈക്ക് ഇന്ത്യയിലെത്തുന്നത്. കമ്പനിയുടെ ശ്രേണിയിലെ മറ്റു മോഡലുകളെ പോലെ തന്നെ ഇന്ത്യയിലേക്ക് ഒരു CBU ഉൽപ്പന്നമായി 2020 S 1000 XR ഇറക്കുമതി ചെയ്യും. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എല്ലാ ഡീലർഷിപ്പ് ശൃംഖല വഴിയും ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
