Asianet News MalayalamAsianet News Malayalam

ബിഎസ്6 എലാന്‍ട്ര ഹ്യുണ്ടായി വെബ്‌സൈറ്റില്‍; വിലപ്രഖ്യാപനം ഉടന്‍

ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംനേടി പ്രീമിയം സെഡാന്‍ എലാന്‍ട്രയുടെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ്. 
2020 Hyundai Elantra Listed In Hyundai Website
Author
Mumbai, First Published Apr 16, 2020, 5:43 PM IST

ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംനേടി പ്രീമിയം സെഡാന്‍ എലാന്‍ട്രയുടെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ്. ഈ വാഹനത്തിന്റെ വില വൈകാതെ പ്രഖ്യാപിക്കും എന്നാണ് വിവരം. പെട്രോള്‍/ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റിയിട്ടുണ്ട്.

113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലും, 150 ബിഎച്ച്പി പവറും 192 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 

SX MT, SX(O) AT എന്നീ രണ്ട് വേരിയന്റുകളിലാണ് എലാന്‍ട്രയുടെ ഡീസല്‍ എന്‍ജിന്‍ മോഡല്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ SX MT, SX AT, SX(O) AT എന്നീ മൂന്ന് വേരിയന്റുകളിലുമാണ് എത്തുന്നത്.

ത്രീ സ്‌പോക് സ്റ്റിയറിങ് മള്‍ട്ടി ഫങ്ഷന്‍ വില്‍, സെന്റര്‍ കണ്‍സോളിലെ അലങ്കരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇന്റീരിയറിൽ ഒരുങ്ങുന്നു. ഡിക്കി കൂടുതല്‍ വിശാലമായി. ട്രങ്ക് ഡോറിലാണ് റിയര്‍വ്യൂ ക്യാമറയുടെ സ്ഥാനം. മറീന ബ്ലൂ, ഫെയറി റെഡ്, ഫാന്റം ബ്ലാക്ക്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വല്‍ എന്നീ അഞ്ച് നിറങ്ങളിലാണ് എലാന്‍ട്ര നിരത്തുകളിലെത്തുന്നത്. 
Follow Us:
Download App:
  • android
  • ios