Asianet News MalayalamAsianet News Malayalam

ഓട്ടോമാറ്റിക്ക് റാപ്പിഡുമായി സ്‍കോഡ

റാപ്പിഡ് 1.0 ടി‌എസ്‌ഐക്ക് ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് യൂണിറ്റിന് പകരം ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. 

2020 Skoda Rapid Automatic Launching This Diwali
Author
Mumbai, First Published Jun 4, 2020, 4:18 PM IST

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ 1.0 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനുള്ള  ബി‌എസ് 6 നിലവാരത്തിലെ റാപ്പിഡ് അടുത്തിടെയാണ് ഇന്ത്യൻ നിരത്തില്‍ എത്തിയത്.

1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ സ്കോഡ റാപ്പിഡിന് കരുത്ത് പകരുന്നത്. അടുത്തിടെ അവതരിപ്പിച്ച ഫോക്‌സ്‌വാഗൺ പോളോ, വെന്റോ എന്നീ വാഹനങ്ങളിൽ നൽകിയിരിക്കുന്ന അതേ എൻജിൻ തന്നെയാണ് ഇത്. 108 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിനില്‍ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

എന്നാൽ നിലവിൽ വാഹനത്തിന് ഓട്ടോമാറ്റിക് യൂണിറ്റിന്റെ അഭാവം വിൽപനയിൽ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് നികത്താൻ വേണ്ടി നവംബറിലെ ദീപാവലി ഉത്സവ സീസണിനോടനുബന്ധിച്ച് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കോഡ ഇന്ത്യ ഇപ്പോൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

റാപ്പിഡ് 1.0 ടി‌എസ്‌ഐക്ക് ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് യൂണിറ്റിന് പകരം ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. സ്‌കോഡ റാപ്പിഡ് പെട്രോൾ അവതാരത്തിൽ മാത്രമേ ഇപ്പോൾ ലഭ്യമാകൂ. കാരണം ഇന്ത്യയിലെ കർശനമായ ബി‌എസ്‌-VI മാനദണ്ഡങ്ങൾക്കനുസൃതമായി ഇനി ഡീസൽ വാഹനങ്ങൾ വേണ്ടെന്നാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് തീരുമാനം.

റൈഡർ, ആംബിഷൻ, ഫീനിക്സ്, സ്റ്റൈൽ, മോണ്ടെ കാർലോ എന്നീ അഞ്ച് വേരിയന്റുകളിൽ വാഹനം വിപണിയിലെത്തുന്നു. 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് റാപ്പിഡിന് എക്സ്ഷോറൂം വില. മാരുതി സിയാസ്, ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി എന്നിവയാണ് സ്കോഡ റാപ്പിഡിനോട് വിപണിയിൽ മത്സരിക്കുക.

Follow Us:
Download App:
  • android
  • ios