Asianet News Malayalam

പുത്തന്‍ സ്‌കോഡ സൂപ്പേര്‍ബ് എത്തി

2020 ഫെബ്രുവരിയില്‍  ദില്ലി ഓട്ടോ എക്സ്പോയിൽ ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡ അവതരിപ്പിച്ച ഹാച്ച്ബാക്ക് മോഡലായ സൂപ്പേര്‍ബിന്റെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ എത്തി. 

2020 Skoda Superb facelift launched
Author
Mumbai, First Published May 28, 2020, 11:13 AM IST
  • Facebook
  • Twitter
  • Whatsapp

2020 ഫെബ്രുവരിയില്‍  ദില്ലി ഓട്ടോ എക്സ്പോയിൽ ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡ അവതരിപ്പിച്ച ഹാച്ച്ബാക്ക് മോഡലായ സൂപ്പേര്‍ബിന്റെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ എത്തി. 

സ്‌പോര്‍ട്ട്‌ലൈന്‍, ലോറില്‍ ആന്‍ഡ് ക്ലെമന്‍ എന്നീ രണ്ട് വേരിയന്‍റുകളിലാണ് ഈ പ്രീമിയം ഹാച്ച്ബാക്ക് ലഭ്യമാകുക. 29.99 ലക്ഷം രൂപ മുതല്‍ 32.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അവതരണത്തിന് മുമ്പുതന്നെ സൂപ്പര്‍ബിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. 50,000 രൂപയാണ് ബുക്കിങ്ങ് തുക. 

മാറ്റങ്ങള്‍ വരുത്തിയ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ബമ്പര്‍, എല്‍ഇഡി ഫോഗ് ‌ലാമ്പ്, പുതിയ ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് ഈ വാഹനത്തിന്റെ പുറംമോടിയിലെ മാറ്റങ്ങള്‍. അകത്തളത്തില്‍ കാര്യമായ മാറ്റമില്ലെങ്കിലും വെര്‍ച്വല്‍ കോക്പിറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി സംവിധാനമുള്ള 12 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, 12 സ്പീക്കറുകളുള്ള കാന്‍ടണ്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് ഈ വാഹനത്തിന്റെ ഇന്റീരിയിറിലെ പുതുമകളെന്നാണ് റിപ്പോര്‍ട്ട്. 

ഒരു എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമെത്തുന്നുവെന്നതാണ് വാഹനത്തിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത.  ബി എസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിൻ ആണ് ഇത്തവണ സൂപ്പർബിനു  കരുത്തേകുന്നത്. 190 ബിഎച്ച്പി കരുത്തും 320 ന്യൂട്ടൺ മീറ്റർ ടോർക്കും ഈ എഞ്ചിന്‍ ഉൽപാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 239 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

പുതിയ മോഡൽ സൂപ്പർബിന്റെ മുൻഭാഗത്ത് പുതുക്കിയ ഡിസൈൻ രീതിയിലുള്ള ബംബറും ഹെഡ്ലൈറ്റും  നൽകിയിട്ടുണ്ട്. പിന്നിലെ എൽഇഡി ടയിൽ  ലാമ്പുകൾക്കിടയിൽ ക്രോംഗാർണിഷ്  നൽകിയിട്ടുണ്ട്. പുതിയ സൂപ്പർബിന്റെ ഉൾഭാഗത്ത് പുതുക്കിയ രീതിയിലുള്ള ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിങ്, വിർച്വൽ കോക്ക്പിറ്റ് രീതിയിലുള്ള ഇൻസ്ട്രുമെൻഡ് ക്ലസ്റ്റർ മുതലായവയും നൽകിയിരിക്കുന്നു. 

സൂപ്പർബിന്റെ  സ്പോർട്ലൈൻ വേരിയന്റിൽ  കറുപ്പ് നിറത്തിൽ ഗ്രില്ല്, മിററുകൾ,  റൂഫ്,  പ്രത്യേക ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയും നൽകിയിരിക്കുന്നു. സ്പോർട്ട്‌ലൈൻ വേരിയന്റിന്റെ  ഉൾഭാഗവും കറുപ്പ് അണിഞ്ഞിരിക്കുന്നു. ഇതിന്റെ കൂടെ ചുവന്ന നിറത്തിലുള്ള കോൺട്രാസ്റ്റ് സ്റ്റിച്ചിങ് ഇന്‍റീരിയറിന് ഒരു സ്പോർട്ടിയർ ഫീൽ നല്‍കുന്നു. 

എബിഎസ്, ഇഎസ്‌സി, ഇബിഡി, മെക്കാനിക്കല്‍ ബ്രേക്ക് അസിസ്റ്റന്റ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ഹില്‍ ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ആന്റി സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രിക് ഡിഫറന്‍ഷ്യല്‍ ലോക്ക് തുടങ്ങി സുരക്ഷ സംവിധാനങ്ങളുടെ നീണ്ടനിരയാണ് ഇതിലുള്ളത്. ഫോക്‌സ്‌വാഗണ്‍ പസാറ്റ്, ഹോണ്ട അക്കോഡ് തുടങ്ങിയവ വാഹനങ്ങളാണ് സൂപ്പര്‍ബിന്റെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios