Asianet News MalayalamAsianet News Malayalam

പുത്തന്‍ ബിഎംഡബ്ല്യു 6 സീരീസ് ജിടി എത്തി

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പരിഷ്‍കരിച്ച 20216 സീരീസ് ജിടി പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  

2021 BMW 6 Series GT launched
Author
Mumbai, First Published Apr 10, 2021, 12:17 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പരിഷ്‍കരിച്ച 20216 സീരീസ് ജിടി പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ 630ഐ എം സ്‌പോര്‍ട്ട്, 620ഡി ലക്ഷ്വറി ലൈന്‍, 630ഡി എം സ്‌പോര്‍ട്ട് എന്നങ്ങനെ മൂന്ന് വേരിയന്റുകളിലും വാഹനം ലഭിക്കും. യഥാക്രമം 67.90 ലക്ഷം രൂപ, 68.90 ലക്ഷം രൂപ, 77.90 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റീസ്‌റ്റൈല്‍ ചെയ്ത ഹെഡ്‌ലൈറ്റുകള്‍, വിസ്തൃതമായ കിഡ്‌നി ഗ്രില്‍,പുതുക്കിപ്പണിത ബംപറുകള്‍ എന്നിവ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു. അലോയ് വീലുകള്‍ പുതിയതാണ്. പുതിയ ടെയ്ല്‍ലൈറ്റുകള്‍ പിറകില്‍ നല്‍കി. മുമ്പത്തെപ്പോലെ നോച്ച്ബാക്ക് ഡിസൈന്‍ തുടരുന്നു. എല്‍ഇഡി അഡാപ്റ്റീവ് ഹെഡ്‌ലൈറ്റ് സ്റ്റാന്‍ഡേഡായി നല്‍കി. ലേസര്‍ലൈറ്റ് ഹെഡ്‌ലാംപുകള്‍ ഓപ്ഷണലായി ലഭിക്കും. രണ്ട് ഭാഗങ്ങളായി വലിയ പനോരമിക് സണ്‍റൂഫ് ഉണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം പുതുതായി 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി കാമറ, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ നിരയില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ‘എം സ്‌പോര്‍ട്ട്’ വേരിയന്റുകളില്‍ ബിഎംഡബ്ല്യു ലേസര്‍ ലൈറ്റ് എന്നിവയാണ് മറ്റ് സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍.

കഴിഞ്ഞ വര്‍ഷം ഫേസ്‌ലിഫ്റ്റ് ചെയ്ത പുതിയ 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ആഗോള അരങ്ങേറ്റം നടത്തിയിരുന്നു. കൂടുതല്‍ ഫീച്ചറുകള്‍, പരിഷ്‌കരിച്ച സ്റ്റൈലിംഗ്, സെഡാന്റെ പ്രായോഗികത സഹിതം കൂപ്പെ സ്റ്റൈല്‍ ഡിസൈനിലാണ് കാര്‍ വരുന്നത്. പുതിയ 6ജിടി നിലവിലെ 5 സീരീസിനേക്കാള്‍ കൂടുതല്‍ നീളമുള്ളവനാണ് . പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ രണ്ട് ഡീസല്‍, ഒരു പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. 2.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ സ്‌ട്രെയ്റ്റ് സിക്‌സ് ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 6.5 സെക്കന്‍ഡ് മതി പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios