Asianet News MalayalamAsianet News Malayalam

പുത്തന്‍ S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

ബി‌എം‌ഡബ്ല്യു മോട്ടോര്‍‌റാഡ് പുതിയ 2021 S 1000 R പുറത്തിറക്കി

2021 BMW S 1000 R Revealed
Author
Mumbai, First Published Nov 21, 2020, 12:19 PM IST

ബി‌എം‌ഡബ്ല്യു മോട്ടോര്‍‌റാഡ് പുതിയ 2021 S 1000 R പുറത്തിറക്കിയതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുള്ളി-ഫെയർഡ് S 1000 RR സൂപ്പർ ബൈക്കിന്റെ നേക്കഡ് പതിപ്പാണ് S 1000 R. ആഗോളതലത്തിലാണ് ബൈക്കിന്‍റെ അവതരണം. 

ബൈക്കിന് തികച്ചും പുതുമയുള്ള സ്റ്റൈലിംഗാണ് ലഭിക്കുന്നത്. പ്രധാന ഡിസൈൻ‌ മാറ്റങ്ങളിലൊന്നാണ് പുതിയ സിംഗിൾ‌ പീസ് എൽ‌ഇഡി ഹെഡ്‌ലാമ്പ്. അതിന്റെ നടുക്കായി എൽ‌ഇഡി ഡി‌ആർ‌എല്ലും ഇടംപിടിച്ചിരിക്കുന്നു. പുതിയ S 1000 R-ലെ ചാസിയും ബിഎംഡബ്ല്യു പരിഷ്ക്കരിച്ചു. പുതിയ മോട്ടോർസൈക്കിൾ ട്വീക്ക്ഡ് ഫ്യൂവൽ ടാങ്ക് ഡിസൈൻ, ക്വാർട്ടർ ഫെയറിംഗ്, എക്‌സ്‌ഹോസ്റ്റ്, ടെയിൽ സെക്ഷൻ എന്നിവയും പരിചയപ്പെടുത്തുന്നുണ്ട്. 

ഡൈനാമിക് ട്രാക്ഷൻ കൺ‌ട്രോൾ, കോർണറിംഗ് എബി‌എസ്, എഞ്ചിൻ ഡ്രാഗ് ടോർഖ് കൺ‌ട്രോൾ, പിറ്റ്-ലെയ്ൻ ലിമിറ്റർ, ലോഞ്ച് കൺ‌ട്രോൾ, ഹിൽ‌-സ്റ്റാർട്ട് കൺ‌ട്രോൾ, ക്രമീകരിക്കാവുന്ന വീലി കൺ‌ട്രോൾ എന്നിവയും റോഡ്‌സ്റ്ററിലെ ഇലക്ട്രോണിക് എയ്ഡുകളിൽ ബിഎംഡബ്ല്യു വാഗ്‌ദാനം ചെയുന്നുണ്ട്.

999 സിസി ഇൻ-ലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 162 bhp കരുത്തിൽ 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർ‌ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. എന്നാൽ 4, 5, 6 ഗിയർ അനുപാതങ്ങൾ പുനർനിർമ്മിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് വ്യക്തമാക്കി. നിരവധി ഇലക്ട്രോണിക് റൈഡർ എയ്ഡുകളും ഇതിലുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 2021 ബിഎംഡബ്ല്യു S 1000 R പുതിയ 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നുണ്ട്. റെയിൻ, റോഡ്, ഡൈനാമിക്(ഡൈനാമിക് പ്രോ) എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതിൽ കമ്പനി പരിചയപ്പെടുത്തുന്നുണ്ട്.

199 കിലോഗ്രാം ഭാരമാണ് പുതിയ മോഡൽ 2021 S 1000 R ന് ഉള്ളത്.  മുൻ മോഡലിനെ അപേക്ഷിച്ച് 2021 ആവർത്തനത്തിന്റെ ഭാരവും 6.5 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. ഭാരം കുറച്ചപ്പോൾ മോട്ടോർസൈക്കിളിന്റെ എഞ്ചിനും യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കി. 

Follow Us:
Download App:
  • android
  • ios