ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി സ്‌ക്രാംബ്ലര്‍ ശ്രേണിയിലേക്ക് സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് എന്ന പുതിയ വേരിയന്‍റിനെ അവതരിപ്പിക്കുന്നു. ബ്ലാക്ക്, ഗ്രേ നിറത്തിലാണ് മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഫെ റേസര്‍ സ്‌റ്റൈല്‍ ബാര്‍ എന്‍ഡ് മിററുകള്‍, ഫ്ലാറ്റ് ബെഞ്ച് സീറ്റ് എന്നിവയും ലഭിക്കുന്നു.

പുതിയ ഡ്യുക്കാട്ടി റെഡ് കളര്‍ ഓപ്ഷന്‍ ആണ് സ്‌ക്രാംബ്ലര്‍ ഐക്കണിന് നൽകുന്നത്. ഡെസേര്‍ട്ട് സ്ലെഡിന് റെഡ് നിറം കൊണ്ട് സമ്പുഷ്ടമായ സ്പാര്‍ക്കിംഗ് ബ്ലൂ ലിവറിയും സ്‌ക്രാംബ്ലര്‍ ഡെസേര്‍ട്ട് സ്ലെഡിനായി ഐസ്ബര്‍ഗ് വൈറ്റ് ഫിനിഷും ലഭിക്കുന്നു. മോഡലുകള്‍ 2021-ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്നും സൂചനകളുണ്ട്.

നൈറ്റ്ഷിഫ്റ്റിന് 180 കിലോഗ്രാം ഭാരം ഉണ്ട്. MyDucati എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷന്‍ കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, iOS പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.

എയര്‍ ഓയില്‍ കൂള്‍ഡ് 803 സിസി ഡെസ്‌മോഡ്രോമിക് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം.  യൂറോ 5 നിലവാരത്തിലുള്ളഈ എഞ്ചിന്‍ 8,250 rpm-ല്‍ 72 bhp കരുത്തും 5,750 rpm-ല്‍ 66 Nm ടോർക്കും ഉത്പാദിപ്പിക്കും.