Asianet News MalayalamAsianet News Malayalam

ഫോഴ്‌സ് ഗൂര്‍ഖ വിപണിയിലേക്ക്

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്.

2021 Force Gurkha Launch Follow Up
Author
Mumbai, First Published May 27, 2021, 10:22 PM IST

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നിട്ടുണ്ട്. ഗൂര്‍ഖ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗൂര്‍യുടെ വരവിന്‍റെ സൂചന നല്‍കി വാഹനത്തിന്‍റെ ബ്രോഷര്‍ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ആന്‍ഡ് ബൈക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

2021 ഗൂര്‍ഖയില്‍ ഒരു പുതിയ ഫ്രണ്ട് ഫാസിയ ഉണ്ടാകും. പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്‌സിഡസ് ജിവാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്‌ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി.വെന്റുകള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്ത് ലഭിക്കുന്നത്. നിലവിലെ ഗുര്‍ഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ എന്‍ജിന്റെ ബിഎസ്-6 പതിപ്പാണ് പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്.

നേരത്തെ പുറത്തുവന്ന ബോഡി കവർ ചെയ്യാതെയുള്ള ഓട്ടത്തില്‍ പുതിയ ഗൂര്‍ഖയുടെ ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും മറ്റും വ്യക്തമായിരുന്നു. പുതിയ നിറങ്ങളിലും ഇത്തവണ ഗുര്‍ഖ പ്രതീക്ഷിക്കാമെന്നാണ് സൂചന. പുതിയ മോഡലിലും ഗുര്‍ഖയുടെ മുഖമുദ്രയായ പരുക്കന്‍ ഭാവം കാണാം. പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംമ്പര്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഹെഡ്ലാമ്പിന് ചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍ എന്നിവയാണ് മുൻവശത്തെ മാറ്റങ്ങൾ.

2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആണ് കമ്പനി ഈ വാഹനത്തെ അവതരിപ്പിച്ചത്. ആദ്യം 2020 ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് അത് ജൂണ്‍ മാസത്തിലേക്ക് മാറ്റി. എന്നാല്‍ നിലവിലെ കൊവിഡ് -19 മഹാമാരി കാരണം, അവതരണത്തില്‍ കാലതാമസമുണ്ടായി. എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതോടെ പുതിയ ഗൂര്‍ഖ ഉടന്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും എന്ന സൂചനയാണ് നല്‍കുന്നത്. അടുത്തിടെ അവതരിച്ച പുതുതലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും വാഹനത്തിന്റെ വിപണിയിലെ എതിരാളി.  

അടിമുടി മാറ്റത്തിന് വിധേയമായിട്ടാണ് പുതുതലമുറ ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്. ബിഎസ് 6 എന്‍ജിനുമായാണ് പുതിയ ഗൂര്‍ഖ വരുന്നത്. തിളങ്ങുന്ന മെറ്റാലിക് ഓറഞ്ച് നിറത്തിലുള്ള വാഹനമാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കും. ഇന്ത്യൻ വാഹന നിർമാതാക്കളായ ഫോഴ്സിൽ നിന്നും വിപണിയിൽ എത്തുന്ന ആദ്യ ബിഎസ്6 മോഡൽ കൂടിയാണ് ഗൂർഖ.

നിലവിലെ അതേ 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഓഫ് റോഡറിന്‍റെയും ഹൃദയം. എന്നാല്‍ ഇപ്പോള്‍ ഈ എഞ്ചിന്‍ ബിഎസ് 6 പാലിക്കും. ഈ മോട്ടോര്‍ 90 എച്ച്പി കരുത്തും  200 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതായത് മുന്‍ഗാമിയേക്കാള്‍ 5 എച്ച്പി കൂടുതല്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് മുമ്പുതന്നെ വാഹനത്തിന്റെ പ്രത്യേകതയാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വാഹനത്തിന്‍റെ വരവ് വൈകിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios