ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് 2021 GLC എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 57.40 ലക്ഷം രൂപ മുതല്‍ 63.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  

2020 മോഡലിന് സമാനമായ 194 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 192 bhp കരുത്തും 400 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിന് ലഭിക്കും. രണ്ട് എഞ്ചിനുകളും 9 G-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ചേർത്തുവയ്ക്കുന്നു. ഡീസലിന് 4 മാറ്റിക് AWD-യും നൽകുന്നു. 

ബ്രില്യന്റ് ബ്ലൂ, ഹൈടെക് സില്‍വര്‍ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളില്‍ 2021 GLC വാഗ്ദാനം ചെയ്യുന്നു. GLC-യില്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ പ്രൊഡക്റ്റ് ലൈനപ്പില്‍ ആദ്യമായി അവതരിപ്പിച്ച ഫ്രണ്ട് മസാജ് സീറ്റുകളും ഇതിൽ ലഭിക്കുന്നു. മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി 360 ഡിഗ്രി ക്യാമറയുള്ള പാര്‍ക്കിംഗ് പാക്കേജും എസ്‌യുവിക്ക് നൽകുന്നു. വോയ്സ് റെക്കഗ്‌നിഷനോടുകൂടിയ മെര്‍സിഡീസ് മി കണക്ട് (MMC) സാങ്കേതികവിദ്യയോടെയാണ് 2021 മെര്‍സിഡീസ് ബെന്‍സ് GLC-ക്ക് ഇപ്പോള്‍ എത്തുന്നത്. കൂടാതെ, അലക്സ ഹോം, ഗൂഗിള്‍ ഹോം എന്നിവയും നാവിഗേഷന്‍ സിസ്റ്റത്തിലെ പാര്‍ക്കിംഗ് ലൊക്കേഷനും അപ്ലിക്കേഷനും സമന്വയിപ്പിക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, MBUX യൂസര്‍ ഇന്റര്‍ഫേസ്, ഡൈനാമിക് സെലക്ട്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ വാഹനത്തിൽ ലഭ്യമാണ്.

GLC എസ്‌യുവി 2016-ല്‍ ആദ്യമായി വിപണിയില്‍ എത്തിയതിനുശേഷം ഇതുവരെ 8,400 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.