പവർ പെർഫോമറായ സെഡാന്‍ അക്കോർഡിന്‍റെ പുതിയ പതിപ്പുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട എത്തുന്നതായി റിപ്പോര്‍ട്ട്. എസ്‌യുവികളുമായി കിടപിടിക്കാൻ പ്രാപ്‌തമാണെന്ന് അവകാശവാദത്തോടെയാണ് ഹോണ്ട അക്കോര്‍ഡിന്‍റെ പുതിയ പതിപ്പുമായി എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാഴ്ച്ചയിലും അതോടൊപ്പം തന്നെ പെർഫോമൻസിലും മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ മികച്ച സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് ഓപ്ഷനും ഹോണ്ട അക്കോർഡ് വാഗ്ദാനം ചെയ്യുന്നു. വിശാലമായ ഫ്രണ്ട് ഗ്രിൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ എന്നിവയുള്ള പ്രൊഫൈലിലാണ് ജാപ്പനീസ് ബ്രാൻഡ് പൂർത്തിയാക്കിയിരിക്കുന്നത്. കാറിന്റെ ഈ ലൈറ്റിംഗ് മികച്ച ദൃശ്യപരത നൽകുന്നതാണ്. അക്കോർഡിന്റെ അകത്തളവും വളരെ സ്പോർട്ടിയറും മനോഹരവുമാണ്. എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ആയിരിക്കും വരാനിരിക്കുന്ന മോഡലിൽ ഉണ്ടാവുക. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയും സ്റ്റാൻഡേർഡാണ്.

മുൻവശത്തിന്റെ ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകൾക്കായി ഒരു സ്മാർട്ട് കേസിംഗ് ബമ്പറാണ് ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നത്. LX, EX-L, ടൂറിംഗ് വേരിയന്റുകൾക്കെല്ലാം പുതിയ അലോയ് വീൽ ഡിസൈനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം സോണിക് ഗ്രേ പേൾ എന്നീ പുതിയ കളർ ഓപ്ഷനുകൾ സ്പോർട്ട്, സ്പോർട്ട് സ്പെഷ്യൽ എഡിഷൻ (SE), ടൂറിംഗ് മോഡലുകൾക്കെല്ലാം ലഭ്യമാണ്.

1.5 ലിറ്റർ ടർബോ ചാർജ്ഡ് 4 സിലിണ്ടർ യൂണിറ്റ്, 2.0 ലിറ്റർ, DOHC, i-VTEC, 10 സ്പീഡ് ഓട്ടോ ഗിയർബോക്സുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ എന്നിവയാണ് 3 എഞ്ചിൻ ഓപ്ഷനുകൾ. തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികൾക്കായി ഒരു അക്കോർഡ് സ്പോർട്ട് SE പതിപ്പും നിരയിലേക്ക് വരും.

എല്ലാ അക്കോർഡുകളിലും ഒരു പുതിയ റിയർ സീറ്റ് ബെൽറ്റ് റിമൈൻഡർ ലഭിക്കും. ഉയർന്ന ഗ്രേഡുകൾക്ക് പുതിയ ലോ സ്പീഡ് ബ്രേക്കിംഗ് കൺട്രോൾ സംവിധാനവും ഹോണ്ട വാഗ്‌ദാനം ചെയ്യും. ലെതർ പൊതിഞ്ഞ ഷിഫ്റ്റ് നോബ്, പാഡിൽ ഷിഫ്റ്ററുകളുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ട്രിം അനുസരിച്ച് 8 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അക്കോർഡിൽ ലഭ്യമാണ്.