ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2021 മോഡൽ CBR150R ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2021 മോഡൽ CBR150R ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.10 ഇന്ത്യന്‍ രൂപയാണ് വാഹനത്തിന്‍റെ വിലയെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒറ്റ നോട്ടത്തിൽ ക്വാർട്ടർ ലിറ്റർ മോഡലിന്റെ തനിപ്പകർപ്പാണ് 2021 CBR150R എന്നാണ് റിപ്പോര്‍ട്ടുകള്‍. 250RR-ൽ നിന്ന് റേസർ-ഷാർപ്പ് ട്വിൻ-ബീം ഹെഡ്‌ലാമ്പുകൾ മുൻവശത്ത് ലഭിക്കുന്നു. 149 സിസി ലിക്വിഡ്-കൂൾഡ് 4-വാൽവ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ CBR150R-ന്‍റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 17.3 bhp കരുത്തിൽ 14.4 Nm ടോർക്ക് ഉത്പാദിപ്പിക്കും. ഇന്തോനേഷ്യയിൽ എബി‌എസ്, നോൺ എ‌ബി‌എസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 2021 ഹോണ്ട CBR150R എത്തുന്നത്.

ഗോൾഡൻ അപ്സൈഡ് ഡൗൺ ഫോർക്കും ബൈക്കിൽ ഒരുങ്ങുന്നു. ഹോണ്ടയുടെ എൻട്രി-ലെവൽ സ്പോർട്‌സ് ബൈക്കിലും കവസാക്കി നിൻജ ZX-25R-ൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ ഷോവ SFF-BP സെപ്പറേറ്റ് ഫംഗ്ഷൻ ബിഗ്-പിസ്റ്റൺ ഫോർക്കാണ് ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. ബൈക്കിന് പുതിയ സ്ലിപ്പർ ക്ലച്ചും നൽകിയിരിക്കുന്നു. ഇത് റിയർ-വീൽ ഹോപ്പിംഗ് കുറയ്ക്കും. കൂടാതെ, ക്ലച്ച് ലിവർ പരിശ്രമം 15 ശതമാനം കുറയ്ക്കുമെന്നും ഹോണ്ട പറയുന്നു.

മുമ്പ് ഇന്ത്യൻ വിപണിയിൽ നിന്നും ബൈക്കിനെ പിൻവലിച്ചിരുന്നു. പുതിയ മോഡൽ ഇന്ത്യയിൽ എത്തുമോ എന്ന് വ്യക്തമല്ല. അടുത്തിടെ തായ്‌ലാന്‍ഡിലും ഇതേ മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു. 

ഗ്രേ റെഡ്, ബ്ലാക്ക് പതിപ്പ്, റെഡ് ബ്ലാക്ക്, ബ്ലാക്ക് റെഡ് എന്നീ നാല് പുതിയ നിറങ്ങളാണ് ഈ ബൈക്കിന് ലഭിക്കുന്നത്. ഇവയിൽ, ചാരനിറമാണ് ഏറ്റവും പ്രീമിയമായി കാണപ്പെടുന്നത്. ഇതിനുപുറമെ, 2020 സിബിആർ 150 ആർ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2020 ഹോണ്ട സിബിആർ 150 ആറില്‍ നിലവിലെ മോഡലിന്റെ അതേ ഘടകങ്ങൾ തന്നെയാണ് മെക്കാനിക്കല്‍ വിഭാഗത്തിലും. ലിക്വിഡ്-കൂൾഡ്, 149.1 സിസി, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് മോട്ടോർ. ഈ എഞ്ചിന്‍ 9,000 ആർ‌പി‌എമ്മിൽ 17.1 പി‌എസും 7,000 ആർ‌പി‌എമ്മിൽ 14.4 എൻ‌എമ്മും ഉണ്ടാക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

പുതിയ കളര്‍ ഓപ്ഷനും, ഗ്രാഫിക്‌സും അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ നവീകരിച്ച CBR150R, തായ്‌ലാന്‍ഡില്‍ നേരത്തെ വിറ്റിരുന്ന മോഡലിന് സമാനമാണ്.