മാക്സി-സ്‍കൂട്ടറായ ഫോർസ 750 പുറത്തിറക്കിയതിനു പിന്നാലെ ഫോർസ 350, ഫോർസ 125 എന്നിവയും വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. 

330 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ ഫോർസ 350ന്‍റെ ഹൃദയം എന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 7500 rpm-ൽ‌ 29.2 bhp പരമാവധി കരുത്തും, 5250 rpm -ൽ‌ 31.5 Nm ടോർക്കും ഈ എഞ്ചിൻ‌ ഉല്‍പ്പാദിപ്പിക്കും. പവർ, torque കണക്കുകൾ യഥാക്രമം 1.3 bhp ഉം 4.3 Nm ഉം മുൻമോഡലിനേക്കാൾ കൂടിയിട്ടുണ്ട്. 300 -നേക്കാൾ വേഗതയേറിയതാണ് പുതിയ ഫോർസ 350 ഫോർസ. മണിക്കൂറിൽ 137 കിലോമീറ്റർ വേഗത മാക്സി സ്കൂട്ടറിന് കൈവരിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു.

പുതുക്കിയ ഇൻ‌ടേക്ക്, എക്‌സ്‌ഹോസ്റ്റ് പോർട്ടുകൾ, വലിയ ത്രോട്ടിൽ ബോഡികളും ഇൻ‌ടേക്ക് വാൽവുകളും, ഭാരം ഖുറഞ്ഞ ക്രാംഗ്ഷാഫ്റ്റ്, ഫ്രീ-ഫ്ലോയിംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവ പവർ‌ട്രെയിനിന്റെ മറ്റ് മാറ്റങ്ങളാണ്. ഫോർസ 350 മാക്സി സ്കൂട്ടറിന്റെ ഭാരം 184 കിലോഗ്രാമാണ്. 

ഫോർസ 125 -ൽ മാറ്റങ്ങളൊന്നും വരുന്നില്ല. ഇത് നാല് വാൽവ്, സിംഗിൾ സിലിണ്ടർ 125 സിസി എഞ്ചിൻ ലഭിക്കുന്നു. ഇത് 8,750 rpm-ൽ 14.7 bhp കരുത്തും 6,500 rpm-ൽ 12.2 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എൻട്രി ലെവൽ മാക്സി സ്കൂട്ടറിൽ ട്രാക്ഷൻ കൺട്രോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, പുതിയത് ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിൻഡ്ഷീൽഡ്, എന്നിവ ഒരുങ്ങുന്നു. കീലെസ്സ് സ്റ്റാർട്ട്, എൽഇഡി ലൈറ്റിംഗ് എന്നിവയും ലഭിക്കും.